പൊതുമേഖലാബാങ്കുകളെ സ്തംഭിപ്പിച്ച് യുഎഫ്ബിയു സമരം

ബെംഗളൂരു∙ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) ആഹ്വാനം ചെയ്ത രാജ്യവ്യാപക സമരത്തിൽ കർണാടകയിലെ പൊതുമേഖലാ ബാങ്കുകളും അണിചേർന്നപ്പോൾ നഗരത്തിലെ ബാങ്കിങ് മേഖല ഭാഗികമായി സ്തംഭിച്ചു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളിലും ബാങ്കുകളുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളിലും പ്രതിഷേധിച്ചായിരുന്നു പൊതു മേഖലാ ബാങ്ക് ജീവനക്കാർ ജോലിയിൽ നിന്നു വിട്ടുനിന്നത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

സ്വകാര്യ മേഖലയിൽ നിന്നു കർണാടക ബാങ്ക്, ധനലക്ഷ്മി ബാങ്ക്, അപ്പെക്സ് ബാങ്ക് തുടങ്ങിയവയും സമരത്തിൽ പങ്കുചേർന്നു. അതേ സമയം മറ്റു സ്വകാര്യ, സഹകരണ ബാങ്കുകൾ ഇന്നലെ പ്രവർത്തിച്ചു. കേന്ദ്ര സർക്കാരിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി വിവിധ ബാങ്കുകളിൽ നിന്നുള്ള പതിനായിരക്കണക്കിനു ജീവനക്കാർ ബെംഗളൂരു കെജി റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ജീവനക്കാരുടെ ആവശ്യങ്ങൾ എസ്ബിഐ ജനറൽ മാനേജർക്കു നിവേദനമായി സമർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
[masterslider id="10"]

Related posts