കേരള ആർടിസിക്ക് മൈസൂരു–കോഴിക്കോട് ഓണക്കാല സ്പെഷൽ

മൈസൂരു∙ ഓണത്തിരക്ക് കണക്കിലെടുത്ത് കേരള ആർടിസി മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് സ്പെഷൽ ബസ് സർവീസ് നടത്തും. പതിവ് സർവീസുകളിലെ സീറ്റ് ബുക്കിങ് പൂർത്തിയായ സാഹചര്യത്തിലാണ് ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ സ്പെഷൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തുക. ബസുകളുടെ എണ്ണവും സമയക്രമവും അടുത്ത ദിവസം പ്രഖ്യാപിക്കും. മൈസൂരുവിൽ നിന്ന് തെക്കൻ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ ബസുകളെല്ലാം മൈസൂരു വഴിയാണ് സർവീസ് നടത്തുന്നത്. കർണാടക ആർടിസി…

Read More

പൊതുമേഖലാബാങ്കുകളെ സ്തംഭിപ്പിച്ച് യുഎഫ്ബിയു സമരം

ബെംഗളൂരു∙ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) ആഹ്വാനം ചെയ്ത രാജ്യവ്യാപക സമരത്തിൽ കർണാടകയിലെ പൊതുമേഖലാ ബാങ്കുകളും അണിചേർന്നപ്പോൾ നഗരത്തിലെ ബാങ്കിങ് മേഖല ഭാഗികമായി സ്തംഭിച്ചു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളിലും ബാങ്കുകളുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളിലും പ്രതിഷേധിച്ചായിരുന്നു പൊതു മേഖലാ ബാങ്ക് ജീവനക്കാർ ജോലിയിൽ നിന്നു വിട്ടുനിന്നത്. സ്വകാര്യ മേഖലയിൽ നിന്നു കർണാടക ബാങ്ക്, ധനലക്ഷ്മി ബാങ്ക്, അപ്പെക്സ് ബാങ്ക് തുടങ്ങിയവയും സമരത്തിൽ പങ്കുചേർന്നു. അതേ സമയം മറ്റു സ്വകാര്യ, സഹകരണ ബാങ്കുകൾ ഇന്നലെ പ്രവർത്തിച്ചു. കേന്ദ്ര സർക്കാരിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി വിവിധ ബാങ്കുകളിൽ…

Read More

അൻപതാം ഉപവാസ പ്രാർഥന ആത്മീയ ഉണർവ് സമ്മേളനം

ബെംഗളൂരു∙ ഇന്ദിരാനഗർ ഫുൾ ഗോസ്പൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ അൻപതാം ഉപവാസ പ്രാർഥനയോടനുബന്ധിച്ച് ആത്‌മീയ ഉണർവ് സമ്മേളനം നടത്തി. ന്യൂ ലൈഫ് ഫെല്ലോഷിപ് മധുര സീനിയർ പാസ്റ്റർ റവ. ഡോ. ഡ്യൂട്‌ലി തങ്കയ്യ, അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സൂപ്രണ്ട് റവ. പോൾ തങ്കയ്യ എന്നിവർ വചനപ്രഭാഷണത്തിന് നേതൃത്വം നൽകി. റവ. സാനി തങ്കയ്യ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഉപവാസ പ്രാർഥന രാവിലെ 9.30 മുതൽ 12.30 വരെ തുടർച്ചയായി നടത്തും.

Read More

സെന്റ് മേരീസ് ക്നാനായ പള്ളി തിരുനാളിന് സമാപനം

ബെംഗളൂരു∙ ഹെന്നൂർ സെന്റ് മേരീസ് സിറിയൻ ക്നാനായ പള്ളിയിലെ തിരുനാൾ സമാപിച്ചു. കുർബാനയ്ക്ക് കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മുഖ്യകാർമികത്വം വഹിച്ചു. പൊതുസമ്മേളനത്തിൽ വിവിധ അവാർഡുകൾ വിതരണം ചെയ്തു. വികാരി ഫാ. ജിനു മാത്യു നേതൃത്വം നൽകി.

Read More

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു.

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. പിണറായി ലാവ്‌ലിൻ ഇടപാടിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. സിബിഐ പിണറായി വിജയനെ കുടുക്കാൻ ശ്രമിച്ചു. പിണറായി വിജയനെതിരെ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.ഉബൈദാണ് വിധി പ്രസ്താവിച്ചത്. വിധി മുഴുവൻ വായിച്ചതിനുശേഷമേ വാർത്ത നൽകാവൂയെന്ന് മാധ്യമങ്ങൾക്ക് ജഡ്ജിയുടെ നിർദേശം നൽകിയിരുന്നു. വിധി പറയാൻ മാറ്റിയശേഷം ഊമക്കത്തുകൾ കിട്ടിയെന്നു പറഞ്ഞ ജ‍ഡ്ജി, 202 പേജുള്ള വിധിന്യായം മുഴുവൻ വായിച്ചു കേൾപ്പിക്കുമെന്നും വ്യക്തമാക്കി. പെട്ടെന്ന് വിധി പറയാൻ തീരുമാനിച്ചത് ചർച്ചകൾ ഒഴിവാക്കുന്നതിനാണ്. പലർക്കും രാഷ്ട്രീയ…

Read More

മന്ത്രി ശൈലജയുടെ രാജി ഉടന്‍;രാജി ഉടന്‍;മന്ത്രിക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു;

കൊച്ചി:മന്ത്രി കെ.കെ. ശൈലജയേയും സംസ്ഥാന സർക്കാരിനെയും കൂടുതൽ പ്രതിസന്ധിയിലാക്കി ശൈലജയ്ക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണത്തോടെയാണ് സിംഗിൾ ബെഞ്ചിന്റെ പരാമർശം സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചത്. കമ്മിഷൻ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് നടത്തിയത് ലളിതമായ വിമർശനമാണെന്നും വ്യക്തമാക്കി. ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് കൂടുതൽ ഊർജം പകരുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. ബാലാവകാശ…

Read More
Click Here to Follow Us