ഉപയോഗശൂന്യമായ ചെരിപ്പുകളും ഷൂസുകളും പുനരുപയോഗപ്പെടുത്താനുള്ള പദ്ധതിക്ക് വൈസ്മെൻ ബാംഗ്ലൂർ ഡിസ്ട്രിക്ട് ക്ലബ് രണ്ട് തുടക്കം കുറിച്ചു.

ബെംഗളൂരു ∙ ഉപയോഗശൂന്യമായ ചെരിപ്പുകളും ഷൂസുകളും പുനരുപയോഗപ്പെടുത്താനുള്ള പദ്ധതിക്ക് വൈസ്മെൻ ബാംഗ്ലൂർ ഡിസ്ട്രിക്ട് ക്ലബ് രണ്ട് തുടക്കം കുറിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നും അപ്പാർട്മെന്റുകളിൽനിന്നും പഴയ ചെരിപ്പുകളും ഷൂസുകളും ശേഖരിച്ച് റീസൈക്കിൾ ചെയ്ത് പുതിയ ചെരിപ്പുകളും ഷൂസുകളും നിർമിച്ച് പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡിസ്ട്രിക്ട് ഗവർണർ ഏബ്രഹാം ചാക്കോയും സെക്രട്ടറി ജോണി ജോണും പറഞ്ഞു. മുംബൈയിലെ ഗ്രീൻസോൾ എന്ന സംഘടനയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

Read More

ബെംഗളൂരുവിനെ ഓണക്കോടി ഉടുപ്പിക്കാന്‍ കേരള സര്‍ക്കാരിന്റെ കൈത്തറി മേള;950 രൂപ മുതല്‍ 12000രൂപ വരെയുള്ള സാരികള്‍.

ബെംഗളൂരു∙  മറുനാടൻ മലയാളികൾ ഓണവരവ് അറിയുന്നത് കേരളീയ വസ്ത്രങ്ങൾ ഉടുത്തൊരുങ്ങി വരുന്നവരെ കാണുമ്പോഴാണ്. മറുനാട്ടിലായാലും മലയാളികൾക്ക് ഓണക്കോടിയെന്നാൽ കൈത്തറി വസ്ത്രങ്ങളാണ്. കേരള സാരി, സെറ്റ്മുണ്ട്, കസവ് മുണ്ട് എന്നിവയുടെ വൈവിധ്യമാർന്ന ശേഖരമാണ് ഓണത്തിനായി നഗരത്തിലെത്തിയിരിക്കുന്നത്. കേരള കരകൗശല വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള എംജി റോഡ് ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപത്തുള്ള ശുഭറാം കോംപ്ലക്സിലെ കൈരളി എംപോറിയത്തിലെ ഓണം വിപണന മേളയിൽ കേരളീയ ഉൽപന്നങ്ങളുടെ വൻനിരയാണ് ഒരുക്കിയിരിക്കുന്നത്. ബാലരാമപുരം തറികളിൽ നിന്നുള്ള കേരളീയ സാരികളുടെയും സെറ്റ്മുണ്ടുകളുടെയും  പാരമ്പര്യത്തനിമയാണ് ഏറെ പേരെയും ആകർഷിക്കുന്നത്. 950 മുതൽ 12,000 രൂപവരെയുള്ള…

Read More

വിനായക ചതുർഥി ആഘോഷത്തെ തുടർന്ന് നഗരത്തിലെ തടാകങ്ങളിൽ ഒറ്റദിവസം കൊണ്ട് നിമജ്ജനം ചെയ്തത് 2.08 ലക്ഷം വിഗ്രഹങ്ങൾ.

ബെംഗളൂരു∙ വിനായക ചതുർഥി ആഘോഷത്തെ തുടർന്ന് നഗരത്തിലെ തടാകങ്ങളിൽ ഒറ്റദിവസം കൊണ്ട് നിമജ്ജനം ചെയ്തത് 2.08 ലക്ഷം വിഗ്രഹങ്ങൾ. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച വിഗ്രഹങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നെങ്കിലും ഏറെയും ഇതിൽ നിർമിച്ച കൂറ്റൻ വിഗ്രഹങ്ങളായിരുന്നു. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഏകദേശം 12,000 വിഗ്രഹങ്ങൾ അൾസൂർ, യെദിയൂർ തടാകങ്ങളിൽ നിന്ന് കണ്ടെടുത്തതായി ബിബിഎംപി അധികൃതർ അറിയിച്ചു. യെദിയൂർ തടാകത്തിൽ നിന്ന് മാത്രം 8000 വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. കളിമണ്ണിൽ നിർമിച്ച വിഗ്രഹങ്ങൾ ഉപയോഗിക്കണമെന്ന് ബിബിഎംപിയുടെ നേതൃത്വത്തിൽ വ്യാപക പ്രചാരണം നടത്തിയെങ്കിലും ഇരുപത് ശതമാനത്തിൽ താഴെ മാത്രമാണ്…

Read More

നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല;ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

ഡല്‍ഹി :  ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി. നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ആരും നിയമത്തിന് അതീതരല്ല. ഗാന്ധിജിയുടേയും ബുദ്ധൻ്റെയും നാട്ടിൽ സംഘർഷങ്ങൾക്ക് സ്വീകാര്യത കിട്ടില്ലെന്നും മോദി പ്രതികരിച്ചു. സംഭവത്തിലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും മോദി കൂട്ടിച്ചേർത്തു.  പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. അനുയായിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ   ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങിനെ കുറ്റക്കാരനായി കോടതി വിധിച്ചതിന് പിന്നാലെ ഹരിയാന ഉൾപ്പെടയുളള സംസ്ഥാനങ്ങളിൽ…

Read More

ഐആർഎൻഎസ്എസ്-1എച്ച് ഉപഗ്രഹ വിക്ഷേപണം 31ന്

ബംഗളൂരു∙ ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്-1എച്ച് ഈ മാസം 31ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ. ഏഴ് ദിശാസൂചക ഉപഗ്രഹങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ശ്രേണിയിലെ ഐആർഎൻഎസ്എസ്- 1 എയുടെ അനുബന്ധ സേവനങ്ങൾക്കുള്ള ബായ്ക്കപ്പായാണ് പിഎസ്എൽവി സി-39 റോക്കറ്റ് ഉപയോഗിച്ച് 1എച്ച് വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വൈകിട്ട് 6.59നാണ് വിക്ഷേപണം. ഐആർഎൻഎസ്എസ്-1 എയിലെ മൂന്ന് റൂബീഡിയം ക്ലോക്കുകൾ പ്രവർത്തനം നിലച്ച സാഹചര്യത്തിലാണ് പിന്തുണയ്ക്കാനുള്ള 1400 കിലോ ഭാരമുള്ള 1 എച്ച് ഉപഗ്രഹം അയയ്ക്കുന്നത്. യുഎസ് അധിഷ്ഠിത…

Read More

കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ദക്ഷിണമേഖല നാടക മൽസരം ഒക്ടോബർ അവസാനം ബെംഗളൂരുവിൽ നടക്കും.

ബെംഗളൂരു∙ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ദക്ഷിണമേഖല നാടക മൽസരം ഒക്ടോബർ അവസാനം ബെംഗളൂരുവിൽ നടക്കും. മൽസരങ്ങളുടെ അവതരണ ചെലവിനായി 15,000 രൂപ വീതം സംഘടനകൾക്ക് അക്കാദമി അനുവദിക്കും. നാടക സമിതികൾ മൽസരത്തിന് ഓഗസ്റ്റ് 31നകം അപേക്ഷിക്കണം. മൽസരത്തോടനുബന്ധിച്ച് നാടക സെമിനാർ, പുസ്തകമേള എന്നിവയുണ്ടായിരിക്കുമെന്ന് കൺവീനർ സി. കുഞ്ഞപ്പൻ അറിയിച്ചു. ഫോൺ: 94481 00843.

Read More

കഴിഞ്ഞ വര്ഷം ബെംഗളൂരുവിൽ നിന്നു കൂടുതല്‍ പേര്‍ പറയുന്നത് ദുബായിലേക്ക്;സിങ്കപ്പൂര്‍ തൊട്ടു പിന്നില്‍.

ബെംഗളൂരു∙ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കൂടുതൽ യാത്രക്കാർ പറന്നത് ദുബായിലേക്കും സിംഗപ്പൂരിലേക്കും. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 3,81,303 പേർ ദുബായിലേക്കും 1,94,201 പേർ സിംഗപ്പൂരിലേക്കും കെംപഗൗഡ വിമാനത്താവളം വഴിയാണു യാത്ര ചെയ്തത്. ജനുവരി മുതൽ ജൂൺ വരെ 16,73,508 യാത്രക്കാരാണ് രാജ്യാന്തര സർവീസുകളിൽ ബെംഗളൂരുവിൽ നിന്നു യാത്ര ചെയ്തതെന്നു സിവിൽ ഏവിയേഷൻ വിഭാഗം ഡയറക്ടർ ജനറൽ പുറത്തുവിട്ട കണക്കിൽ പറയുന്നു.

Read More

സംസ്ഥാന യുവജനോത്സവം ഇന്നും നാളെയും ഇന്ദിര നഗറില്‍.

ബെംഗളൂരു∙ കേരള സമാജത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കർണാടക സംസ്ഥാന യുവജനോൽസവം നാളെയും 27നും ഇന്ദിരാനഗറിലെ കൈരളി നികേതൻ ക്യാംപസിൽ നടക്കും. മൂന്നു വേദികളിലായി നടക്കുന്ന യുവജനോൽസവം രാവിലെ പത്തിനു പി.സി.മോഹൻ എംപി ഉദ്ഘാടനം ചെയ്യും. കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. മൂന്നു വിഭാഗങ്ങളിലായി 18 ഇനങ്ങളിലാണു മൽസരം. മൂന്നു വിഭാഗങ്ങളിലും  കലാപ്രതിഭയെയും തിലകത്തെയും തിരഞ്ഞെടുക്കുമെന്നു ജനറൽ സെക്രട്ടറി റജികുമാർ, ജോയിന്റ് സെക്രട്ടറി പി.കെ.മുകുന്ദൻ എന്നിവർ അറിയിച്ചു.ഞായറാഴ്ച വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം മോഹിനിയാട്ടം നർത്തകി ഗോപിക വർമ ഉദ്ഘാടനം ചെയ്യും. ഫോൺ: …

Read More

ബിന്ദ്രന്‍വാല മുതല്‍ ഗുര്‍മീത് റാം റഹിം സിംഗ് വരെ;ആള്‍ദൈവങ്ങളുമായി സന്ധി ചെയ്യുന്ന ഇന്ത്യന്‍ രാഷ്ട്രീയം.

അടിയന്തരാവസ്ഥ കാലത്ത് എഴുത്തുകാരനായ കുഷ് വന്ത് സിംഗ് അദ്ദേഹത്തിന്റെ കോളത്തില്‍ ഇങ്ങനെ എഴുതി …’ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ ഇന്ദിര അവരുടെ മരണവാറണ്ടില്‍ ഒപ്പ് വെച്ചിരിക്കുന്നു ‘….. പഞ്ചാബ്‌ കോണ്ഗ്രസ് രാഷ്ട്രീയത്തിലെ പ്രതിയോഗികളെ ഒതുക്കുവാന്‍ അവര്‍ തന്നെ നട്ടു നനച്ചു വളര്‍ത്തിയ ചെടി പിന്നീട് ഒരു പടു വൃക്ഷമായി അനുഗ്രഹിച്ചവരെ തന്നെ നിഗ്രഹിക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഒരു ‘ഫ്രാഗ്സ്റ്റെയിന്‍സ് മോന്‍സ്ടര്‍ ‘ആവുന്നത് വളരെ വൈകിയാണ് അവര്‍ മനസ്സിലാക്കുന്നത് ..പിന്നീട് നടന്ന സംഭവ വികാസങ്ങളും ,പകയുടെ ചരിത്രവുമൊക്കെ ഇന്ത്യന്‍ ജനതയ്ക്ക് മറക്കാന്‍ കഴിയില്ലലോ ….. പഞ്ചാബിലും ,ഹരിയാനയിലും വ്യാപിച്ചു കിടക്കുന്ന…

Read More

ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിംസിങ്ങ് മാനഭംഗക്കേസിൽ കുറ്റക്കാരൻ;പൻച് കുളയിലെ സിബിഐ കോടതിയുടെയാണ് വിധി;പഞ്ചാബും ഹരിയാനയും അതീവ ജാഗ്രതയിൽ; സൈന്യം നീങ്ങിത്തുടങ്ങി;കലാപം 13 പേർ മരിച്ചു.

ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിംസിങ്ങ് മാനഭംഗക്കേസിൽ കുറ്റക്കാരൻ;പൻച് കുളയിലെ സിബിഐ കോടതിയുടെയാണ് വിധി;പഞ്ചാബും ഹരിയാനയും അതീവ ജാഗ്രതയിൽ; സൈന്യം നീങ്ങിത്തുടങ്ങി.  

Read More
Click Here to Follow Us