ബെംഗളൂരു: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറ്റവും കൂടുതൽ ആളുകൾ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സഞ്ചരിക്കുന്നത് ഓണത്തിന് തൊട്ട് മുൻപുള്ള അവധി ദിവസത്തിന്റെ മുൻ ദിവസം രാത്രിയായിരിക്കും. ഈ വർഷം ഓണം വരുന്നത് നാലാം തീയതി ആണെങ്കിലും തിരക്കുള്ള ദിവസം അതിന് മുൻപുള്ള വെളളിയാഴ്ചയാണ്.അതായത് സ്പെറ്റംബർ ഒന്നാം തീയതി. സാധാരണ ഈ വിഷയം എല്ലാവർക്കും അറിയുന്നതാണെങ്കിലും റയിൽവേ സാധാരണ ഈ വിഷയം അത്ര ഗൗനിക്കാറില്ല. ബാഹ്യ ഇടപെടലാണ് അതിന് കാരണമെന്ന് പലരും ആരോപിക്കാറുണ്ട്.
കഴിഞ്ഞ വർഷവും റെയിൽവേ ഓണത്തിന് സ്പെഷൽ പ്രഖ്യാപിച്ചില്ല ,അവസാനം കാവേരി വിഷയവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾക്കൊടുവിൽ റിസർവേഷനില്ലാത്ത രണ്ട് സ്പെഷൽ ട്രൈയിൻ പ്രഖ്യാപിക്കാൻ റയിൽവേ നിർബന്ധിതമാവുകയായിരുന്നു.
സ്പെഷൽ ട്രെയിൻ ആവശ്യം ഉന്നയിച്ചു കൊണ്ട് bengaluruvaartha.com വളരെ നേരത്തെ തന്നെ ഒരു കാമ്പയിൻ ആരംഭിച്ചിരുന്നു.(അതുമായി ബന്ധപ്പെട്ട വാർത്ത താഴെ കൊടുക്കുന്നു). കഴിഞ്ഞ വർഷം നമ്മൾ ഉപയോഗിച്ച അതേ ഹാഷ് ടാഗ് വച്ചു കൊണ്ടായിരുന്നു നമ്മുടെ ശ്രമം.എന്നാൽ വായനക്കാരുടെ ഭാഗത്തു നിന്നുള്ള പ്രതികരണം അഭൂത പുർവമായിരുന്നു. ഹാഷ് ടാഗ് പലരും ഉപയോഗിച്ചില്ലെങ്കിലും അവർ ട്വിറ്റർ വഴി റയിൽവേ മന്ത്രിയെ ബന്ധപ്പെട്ടു. പലരും അതിന്റെ സ്ക്രീൻ ഷോട്ടുകൾ അയച്ചു തന്നു. അതിൽ ചിലതിവിടെ ചേർക്കുന്നു.
അതേസമയം ഓണത്തോടനുബന്ധിച്ച് സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും റയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു.
ഇപ്പോൾ സ്പെഷൽ ട്രെയിൻ ലഭിച്ചു, ത്രീ ടയർ എ സി യിലെ ടിക്കറ്റുകൾ എല്ലാം വിറ്റു തീർന്നു എങ്കിലും സ്ലീപ്പറിൽ ഇനിയും നൂറോളം ടിക്കറ്റുകൾ ബാക്കിയുണ്ട്. അത് ബുക്ക് ചെയ്തില്ലെങ്കിൽ അടുത്ത വർഷം, കഴിഞ്ഞ വർഷത്തെ സ്പെഷൽ നഷ്ടമായിരുന്നു എന്ന് കാണിക്കാൻ ചില “അഭ്യുദയ കാംക്ഷി” കൾക്ക് കഴിയും.
അതു കൊണ്ട് ഈ വാർത്ത കൂടുതൽ പേരിൽ എത്തിക്കുക. ഇങ്ങനെ ഒരു ശ്രമത്തിൽ പങ്കാളിയായ എല്ലാ വായനക്കാർക്കും ഒരു പ്രാവശ്യം കൂടി നന്ദി പറയുന്നു.ഇത്തരം ജനോപകാരപ്രദമായ ശ്രമങ്ങളിൽ ഇനിയും “ബെംഗളൂരു മലയാളി ” കളു ടെ സഹകരണം പ്രതീക്ഷിക്കുന്നു.
https://bengaluruvartha.in/archives/6334
https://bengaluruvartha.in/archives/6860
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.