മൈസൂരു∙ ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ടുള്ള ഗജപായനം ഇന്ന് ആരംഭിക്കും. നാഗർഹോളെ വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന നാഗാപുര ആനവളർത്തൽ ക്യാംപിൽ ഇന്നു രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പ ഫ്ലാഗ് ഓഫ് നിർവഹിക്കും. എട്ട് ആനകളാണ് ആദ്യഘട്ടത്തിൽ വരുന്നത്. മൈസൂരുവിൽ വനംവകുപ്പിന്റെ അലോക ഗ്രൗണ്ടിലാണ് ആനകൾക്ക് താൽക്കാലിക താമസകേന്ദ്രം ഒരുക്കിയത്. വിവിധ ക്യാംപുകളിൽ നിന്നുള്ള 15 ആനകൾ എത്തിയശേഷം 17ന് കൊട്ടാരവളപ്പിലേക്ക് ആനകളെ മാറ്റും. ആഘോഷങ്ങളുടെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബ്സൈറ്റ് ഇന്ന് ഉദ്ഘാടനം ചെയ്യും. കന്നഡയിലും ഇംഗ്ലിഷിലും വിവിധ ദിവസങ്ങളിലെ…
Read MoreDay: 12 August 2017
ഈ ഓണത്തിനു ചിലപ്പോള്‍ സവാള നമ്മളെ കരയിപ്പിക്കും;വില 50 രൂപയോടടുക്കുന്നു
ബെംഗളൂരു ∙ കുടുംബ ബജറ്റ് താളംതെറ്റിച്ച് സവാളവില 50 രൂപയോടടുക്കുന്നു. വലുപ്പവും ഗുണമേന്മയും അനുസരിരിച്ചു 38-48 രൂപയാണു ബെംഗളൂരുവിൽ സവാളയുടെ ഇപ്പോഴത്തെ ചില്ലറവില. രണ്ടാഴ്ചയ്ക്കിടെ കൂടിയതു 30 രൂപയോളംസർക്കാരിന്റെ ഹോപ്കോംസ് കടകളിൽ ഇന്നലെ 43 രൂപയ്ക്കാണു വിറ്റത്. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതും പുണെയിൽ വില കുത്തനെ ഉയർന്നതും ബെംഗളൂരുവിലേക്കുള്ള സവാളവരവിനെ സാരമായി ബാധിച്ചു. വെള്ളപ്പൊക്കം മൂലം വിള നശിച്ചതിനാൽ ഗുജറാത്തിലേക്കു മഹാരാഷ്ട്രയിൽനിന്നു സവാള കയറ്റുമതി കൂടിയതാണു പുണെയിൽ വില ഉയരാൻ കാരണം. ഇതിനെല്ലാം പുറമേ ഗണേശോത്സവം, മഹാനവമി തുടങ്ങിയ ആഘോഷങ്ങൾ…
Read Moreപത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് രണ്ടു യുവാക്കളെ യശ്വന്തപുര പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു∙ പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് രണ്ടു യുവാക്കളെ യശ്വന്തപുര പൊലീസ് അറസ്റ്റ് ചെയ്തു. ഫയാസ് (30), സൂബൈർ ഖാൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുൽത്താനു (20) വേണ്ടി അന്വേഷണം വ്യാപിപ്പിച്ചതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനിൽകുമാർ പറഞ്ഞു. ചിത്രദുർഗയിലെ ചെല്ലക്കെരെയിൽ നിന്ന് ബന്ധുവീട് സന്ദർശിച്ച ശേഷം വ്യാഴാഴ്ച ഉച്ചയോടെ യശ്വന്തപുര റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ എത്തിയതായിരുന്നു യുവതി. ബന്ധു രാജുവും കൂടെയുണ്ടായിരുന്നു. ഇവർക്ക് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞു കൊടുക്കാനെന്ന വ്യാജേന ഫയാസും സൂബൈറും ചേർന്ന് രാജുവിനെ മാറ്റി നിർത്തി…
Read More