ബെംഗളൂരുവിൽനിന്നുള്ള സ്‌പൈസ്‌ജെറ്റ് വിമാനം കരിപ്പൂരില്‍ അപകടത്തില്‍ പെട്ടു;ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽനിന്നു തെന്നിമാറി;

കോഴിക്കോട് : കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി റൺവേയിൽനിന്നു പുറത്തുപോയി. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഇന്നുരാവിലെ എട്ടിനായിരുന്നു അപകടം. ബെംഗളൂരുവിൽനിന്നുള്ള സ്‌പൈസ്‌ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 60 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ലാൻഡിങ്ങിനായി റൺവേയിൽ ഇറങ്ങിയ വിമാനം ഇടുതഭാഗത്തേക്കു നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണു വിമാനം തെന്നിമാറിയത്. പൈലറ്റുമാർക്കു തിരിച്ചറിയാനായി റൺവേയ്ക്കു പുറത്തു സ്ഥാപിച്ചിരുന്ന ലൈറ്റുകൾ അപകടത്തിൽ തകർന്നു. അപകടസ്ഥിതി ബോധ്യപ്പെട്ട വിമാനത്താവളത്തിലെ അഗ്‌നിശമനസേന രക്ഷാപ്രവർത്തനത്തിനു ഇറങ്ങുകയായിരുന്നു. അധികൃതരുടെ അവസരോചിതമായ ഇടപെടലിനെത്തുടർന്നു അപകടമില്ലാതെ വിമാനം സുരക്ഷിതമായി പാർക്ക് ചെയ്യാനായി. വിമാനത്താവള അധികൃതർ പൈലറ്റിനോടു പ്രാഥമികമായി വിവരങ്ങൾ…

Read More

ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി;

ന്യൂഡൽഹി∙ ചരിത്രത്തിലാദ്യമായി രാജ്യസഭ എംപിമാരുടെ എണ്ണത്തിൽ ബിജെപി, കോൺഗ്രസിനെ മറികടന്നു. മധ്യപ്രദേശിലെ സമ്പാദ്യ ഉകി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എംപിമാരുടെ എണ്ണത്തിൽ ബിജെപി റെക്കോർഡിട്ടത്. ഇതോടെ രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി. നിലവിൽ ബിജെപിക്ക് 58 ഉം കോൺഗ്രസിന് 57 ഉം സീറ്റുകളാ‌ണുള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും രാജ്യസഭയിൽ ആവശ്യമായ ഭൂരിപക്ഷത്തിൽ വളരെ പിന്നിലാണു ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി. കേന്ദ്രമന്ത്രി അനിൽ മാധവ് ദവെയുടെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ഉകി രാജ്യസഭയിലെത്തുന്നത്. അടുത്ത ചൊവ്വാഴ്ച ഗുജറാത്ത്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒൻപതു…

Read More

ലാൽബാഗ് പുഷ്പമേള ഇന്നുമുതൽ;പുഷ്പ മേളയെ കുറിച്ച് അറിയേണ്ടത് എല്ലാം.

ബെംഗളൂരു∙ ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്നാരംഭിക്കും. ഒരാഴ്ച നീളുന്ന മേളയിലെ സന്ദർശകർക്കായി ആദ്യമായി മൊബൈൽ ആപ്പും ആരംഭിച്ചു. ലാൽബാഗിനുള്ളിലെ വിവിധ ചെടികളേയും മരങ്ങളേയും കുറിച്ച് അറിയുന്നതിനും പൗരാണിക നിർമിതികളെ കുറിച്ചും വിശദമാക്കുന്ന ഫ്ലിപ്പ്ആർ ആപ്പാണ് ഒരുക്കിയിരിക്കുന്നത്. പത്ത് ദിവസം നീളുന്ന മേള 15നു സമാപിക്കും. ഇതിനിടെ ലാൽബാഗിലെ സൂചനാ ബോർഡുകൾ പൂർണമായി കന്നഡ ഭാഷയിൽ തന്നെ വേണമെന്ന് കന്നഡകന്നഡ ഡവലപ്മെന്റ് അതോറിറ്റി ഹോർട്ടികൾച്ചർ വകുപ്പിന് നിർദേശം നൽകി. ഇംഗ്ലിഷിലും സൂചനാ ബോർഡുകൾ സ്ഥാപിക്കാമെങ്കിലും പ്രധാന ഭാഷ കന്നഡയിലായിരിക്കണമെന്ന് കെഡിഎ ചെയർമാൻ എസ്.ജി.സിദ്ധരാമയ്യ പറഞ്ഞു. ടിക്കറ്റ് നിരക്ക് രാവിലെ…

Read More

ഐശ്വര്യത്തിന്റെ ആഘോഷമായി സ്ത്രീകളുടെ ഉത്സവമായ വരമഹാലക്ഷ്മി ഹബ്ബ

ബെംഗളൂരു ∙ ഐശ്വര്യത്തിന്റെ ഉൽസവമായ വരമഹാലക്ഷ്മി പൂജ ഇന്ന്. ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേക പൂജകളും ആഘോഷച്ചടങ്ങുകളും നടക്കും. സ്ത്രീകളുടെ ഉൽസവം കൂടിയായ വരമഹാലക്ഷ്മി പൂജയുടെ ഭാഗമായി വീടുകൾ പൂക്കൾകൊണ്ട് അലങ്കരിച്ചു പട്ടുവസ്ത്രങ്ങളിഞ്ഞു സ്ത്രീകൾ അതിഥികളെ വരവേൽക്കും. ആഘോഷത്തിന്റെ ഭാഗമായി പൂക്കളുടെ വില കുതിച്ചുയർന്നു. മുല്ലപ്പൂവിനു കിലോയ്ക്ക് 800 രൂപ വരെയായി. ചെണ്ടുമല്ലി, അരളി, ജമന്തി പൂക്കൾക്കും നൂറു രൂപ വരെ വില കൂടിയെന്നു കച്ചവടക്കാർ പറഞ്ഞു. വില വർധിച്ചെങ്കിലും കെആർ മാർക്കറ്റ്, മല്ലേശ്വരം, റസൽമാർക്കറ്റ് എന്നിവിടങ്ങളിലെ പൂവിൽപനയ്ക്ക് ഇടിവൊന്നുമില്ല. https://bengaluruvartha.in/archives/2569

Read More
Click Here to Follow Us