പാസ്പോർട്ട് വേരിഫിക്കേഷൻ വൈകിയാൽ നേരിട്ട് സിറ്റി പോലീസ് കമ്മിഷണറെ സമീപിക്കാം.

ബെംഗളൂരു :പാസ്പോർട്ട് എടുക്കാൾ ബെംഗളൂരുവിൽ പോലീസ് വേരിഫിക്കേഷൻ നടത്തിക്കിട്ടാത്തവർക്ക് നേരിട്ട് തന്നെ സമീപിക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണർ പ്രവീൺ സൂദ്. 21 ദിവസമായിട്ടും പോലീസ് വേരിഫിക്കേഷൻ നടത്തിയിട്ടില്ലാത്ത അപേക്ഷകർ ശനിയാഴ്ച മൂന്നു മണിക്ക് ശേഷം ഇൻഫെൻട്രി റോഡിലെ കമ്മീഷണർ ഓഫീസിൽ എത്തിയാൽ പ്രശ്നം പരിഹരിക്കാമെന്നാണ് കമ്മീഷണറുടെ ഉറപ്പ്. സിറ്റി പോലീസിന്റെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിലും കമ്മീഷണർ സന്ദേശം പങ്കുവച്ചു.

Read More

മുസ്ലിം വിരുദ്ധ പരാമര്‍ശം;സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍  മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സെന്‍കുമാറിന്റെ അഭിമുഖത്തിനെതിരെ കേസെടുക്കണമെന്ന് ആറു പരാതികള്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി സെന്‍കുമാരിനെതിരെ കേസ് എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. സെന്‍കുമാറിനെതിരെ കേസടുക്കാമെന്നാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്താനത്തിലാണ് നടപടി. ഡിജിപിക്ക് ലഭിച്ച ആറ് പരാതികള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി. ‘മതതീവ്രവാദം…

Read More

നമ്മ100 തുണയായി;കള്ളനെ പിൻതുടർന്ന് പിടിച്ച് പോലീസ്.

ബെംഗളുരു :കവർച്ചക്കാരുടെ അക്രമണത്തിനിരയായ കാബ് ഡ്രൈവർക്ക് സിറ്റി പോലീസിന്റെ നമ്മ 100 ഹെൽപ് ലൈൻ നമ്പർ തുണയായി. ഡ്രൈവറായ ഹരീഷിനെയാണ് തിങ്കളാഴ്ച രാത്രി കെങ്കേരിയിൽ നാലുപേർ അക്രമിച്ച് 5000 രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞത്. കൺട്രോൾ റൂമിൽ ലഭിച്ച പരാതിയെ തുടർന്ന് മിനിറ്റുകൾക്കകം പോലീസിന്റെ പെട്രോളിംഗ് വാഹനം പ്രതികളെ പിൻതുടർന്നു തടഞ്ഞു.മൂന്നു പേർ കടന്നു കളഞ്ഞെങ്കിലും ഒരാൾ പിടിയിലായി. പണം ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു, വിളിച്ചാൽ 15 സെക്കന്റിനുള്ളിൽ മറുപടിയും ‌ 15 മിനിറ്റിനകം പോലീസ് സഹായവും എത്തിക്കുന്നതാണ് ബെംഗളുരു സിറ്റി പോലീസിന്റെ…

Read More
Click Here to Follow Us