ബെംഗളൂരു: ഈ വർഷം സ്വാതന്ത്ര്യ ദിനം വരുന്നത് ചൊവ്വാഴ്ചയാണ്, ഒരു ദിവസം അവധിയെടുത്താൽ തുടർച്ചയായി നാലു ദിവസം അവധി ലഭിക്കും.ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് മുൻപുള്ള വെള്ളിയാഴ്ചയിലേക്കുള്ള (11 ആഗസ്റ്റ് ) കേരള ആർടി യിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. തൃശൂരിലേക്കുള്ള ചില ബസുകളിലെ ടിക്കറ്റ് പകുതിയോളം തീർന്നു, മറ്റു ബസുകളിൽ സീറ്റുകൾ ലഭ്യമാണ്. അവധി അടുക്കും തോറും ടിക്കറ്റുകൾ തീരുന്നതിനാൽ ഇപ്പോൾ തന്നെ റിസർവേഷൻ ഉറപ്പു വരുത്താവുന്നതാണ്. കർണാടക ആർ ടി സി യുടെ ബുക്കിംഗ് ആരംഭിക്കാൻ ഇനിയും രണ്ടാഴ്ച സമയുണ്ട്. അതേ…
Read MoreMonth: June 2017
ബാംഗ്ലൂർ ഹാസ്യവേദി ചർച്ച സംഘടിപ്പിച്ചു.
ബാംഗ്ലൂർ ഹാസ്യവേദിയുടെ ആഭിമുഖ്യത്തിൽ ‘കൂട്ടുകുടുംബവും അണുകുടുംബവും ഇന്ന്’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്കുള്ള സാമൂഹിക മാറ്റത്തിന്റെ സ്വാഭാവിക പരിണതിയാണ് നാടെങ്ങും പൊട്ടിമുളക്കുന്ന വൃദ്ധസദനങ്ങൾ എന്നും എല്ലാ തലമുറയിൽപ്പെട്ടവരും പരസ്പരം മനസ്സിലാക്കി കാലികമാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറെടുക്കണമെന്നും യോഗം വിലയിരുത്തി. പ്രസിഡണ്ട് വി എൻ എസ് കാലടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തങ്കച്ചൻ പന്തളം വിഷയം അവതരിപ്പിച്ചു. വി ആർ ഹർഷൻ ചർച്ച ഉദ്‌ഘാടനം ചെയ്തു. സി എച്ച് പദ്മനാഭൻ, വി എം പി നമ്പീശൻ, ഡോ:തൊടുപുഴ പദ്മനാഭൻ, സി ഡി തോമസ്,…
Read Moreസാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ജൂലൈ ഒന്നിനകം ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം;കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
ദില്ലി: ആധാര്‍ കൈവശമുള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ജൂലൈ ഒന്നിനകം ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ആധാര്‍ ഇല്ലാത്തവര്‍ക്ക് ആനുകൂല്യം നിഷേധിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ആദായ നികുതി റിട്ടേണിന് പുറമെ വിവിധ സബ്‌സിഡികള്‍, സ്കോളര്‍ഷിപ്പുകള്‍, പെന്‍ഷന്‍, ഉച്ചക്കഞ്ഞി പദ്ധതി എന്നിവക്കുകൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തകരായ കല്യാണി സെന്‍ മേനോനും ശാന്താ സിന്‍ഹയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള…
Read Moreവാഹന മോഷണം പരാതിപ്പെടാനും ഇൻഷൂറൻസ് ലഭ്യമാക്കാനും പുതിയ ആപ്പുമായി പോലീസ്; പോലീസ് സ്‌റ്റേഷനിൽ കയറാതെ തന്നെ”നോൺ ട്രേസബിലിറ്റി” സർട്ടിഫിക്കറ്റ് ലഭ്യമാക്കാം.
ബെംഗളൂരു: വാഹനം മോഷണം പോയാൽ പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങേണ്ട, കൈക്കൂലി കൊടുത്ത് മുടിയേണ്ട. പരാതി നൽകാനും വാഹനം കണ്ടെത്താനായില്ലെങ്കിൽ ഇൻഷൂറൻസ് ക്ലൈം ചെയ്യുന്നതിനായി 61 ദിവസത്തിനകം നോൺ ട്രേസബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുമായി പുതിയ മൊബൈൽ ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് സിറ്റി പോലീസ്. നിലവിൽ വാഹനമോഷണ കേസുകളിൽ പോലീസിൽ പരാതിപ്പെട്ടാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ എടുക്കുന്ന സമയം മൂന്നു മാസമാണ്, മാത്രമല്ല ഒന്നിലധികം തവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയും വേണം. സ്ത്രീകൾക്ക് ആപൽഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്ന സുരക്ഷാ ആപ്പ്, ലാപ്ടോപ്പ് മൊബൈൽ എന്നിവ നഷ്ടപ്പെട്ടാൽ പോലീസ്…
Read More‘സ്തംഭിച്ചു പോയ ഉദ്യാനനഗരി’
108 ദിവസത്തെ ‘കിഡ്നാപ്പിംഗ് നാടകം ‘ ഒരിക്കൽ കൂടി ഓർമ്മിക്കപ്പെടുമ്പോൾ 2000 ജൂലൈ 30 ഞായർ , തമിഴ് നാട് മൈസൂർ ബോര്ഡറില് സ്ഥിതി ചെയ്യുന്ന ഗജാനൂര് ഗ്രാമം ….അവിടെയാണ് സിംഗനെല്ലൂര് പുട്ടസ്വാമയ്യ മുത്തുരാജുവിന്റെ അൻപത് ഏക്കറോളം വരുന്ന ഫാം ഹൌസ് സ്ഥിതി ചെയ്യുന്നത് …….പുതുതായി പണികഴിപ്പിച്ച മറ്റൊരു വീടിന്റെ ഗ്രഹപ്രേവേശവുമായി ബന്ധപെട്ടു അദ്ദേഹവും കുടുംബവും അന്ന് നഗരത്തിലെ താമസ്ഥലത്തു നിന്ന് തലേന്ന് തന്നെ അവിടെ എത്തിച്ചേർന്നിരുന്നു …..പകൽ സമയത്തെ പരിപാടികൾ എല്ലാം വളരെ ഭംഗിയായി അവസാനിച്ചു …അത്താഴവും കഴിഞ്ഞു ടിവിയിൽ പരിപാടികൾ ആസ്വദിച്ച്…
Read Moreഎന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു.
ന്യൂഡല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പത്രികാ സമര്‍പ്പണം നടന്നത്. നാല് സെറ്റ് പത്രികയാണ് ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ സാന്നിധ്യത്തില്‍ സമര്‍പ്പിച്ചത്. ഓരോ സെറ്റിലും അമ്പത് നിയമസഭാംഗങ്ങളുടെ ഒപ്പുണ്ടാകും. ആദ്യ സെറ്റ് പത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ടാമത്തേതില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും മൂന്നാമത്തേതില്‍ ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലും നാലാമത്തേതില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇവരെ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, സുഷമാ…
Read Moreപമ്പിൽ പോകാൻ വയ്യേ? പെട്രോളും ഡീസലും വീട്ടിലെത്തും; മൈ പെട്രോൾ പമ്പ് പ്രവർത്തനം തുടങ്ങി.
ബെംഗളൂരു: പമ്പിൽ പോയി പെട്രോൾ അടിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി പമ്പ് വീട്ടിലെത്തും ബെംഗളൂരുവിലെ മൈ പെട്രോൾ പമ്പ് എന്ന സംരംഭമാണ് ഡീസൽ വീട്ടിലെത്തി നിറച്ച് കൊടുക്കുന്നത്. ഒട്ടേറെ വാഹനങ്ങളുള്ള സ്കൂളുകളും സ്വകാര്യ കമ്പനികളും അവരുടെ സേവനം പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.950 ലിറ്റർ ഇന്ധനം നിറക്കാവുന്ന ടാങ്കറുകളിലാണ് മൈ പെട്രോൾ പമ്പ് ആവശ്യക്കാരുടെ അടുത്തെത്തി ഇന്ധനം നൽകുന്നത്.നൂറു ലിറ്ററോളം ഡീസൽ നിറക്കുന്നതിന് പരമാവധി 99 രൂപയാണ് സർവ്വീസ് ചാർജ്ജ്.മൈ പെട്രോൾ പമ്പ് ആപ്പ് വഴിയോ ഫോണിൽ ബന്ധപ്പെട്ടോ ഡീസൽ ഓർഡർ ചെയ്യാം. നഗരത്തിലെ പമ്പുകളിലെത്തി ഇന്ധനം നിറക്കാൻ വലിയ വാഹനങ്ങൾ…
Read Moreറംസാൻ അവധി;500 സ്പെഷൽ സർവീസുമായി കർണാടക ആർടിസി; 30 എണ്ണം കേരളത്തിലേക്ക് മാത്രം;കേരള ആർടിസിയുടെ 19 സ്പെഷലുകൾ;നിരവധി സ്പെഷൽ സർവീസുമായി സ്വകാര്യ ഏജൻസികൾ.
ബെംഗളൂരു :റംസാൻ അവധി തിരക്കേറിയതോടെ ബെംഗളൂരുവിൽ നിന്ന് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്കും കർണാടകയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും അഞ്ഞൂറോളം സ്പെഷൽ സർവീസുകളുമായി കർണാടക ആർ ടി സി. ബെംഗളുരുവിൽ നിന്നുള്ള അൻപതിലേറെ കേരള ആർ ടി സി ബസുകളിൽ ഒരു ടിക്കറ്റ് പോലും ബാക്കിയില്ല 13 സ്പെഷലുകളിൽ 11 എണ്ണത്തിലേയും മുഴുവൻ ടിക്കറ്റും വിറ്റഴിഞ്ഞു. ശേഷിച്ച രണ്ടു സ്പെഷൽ ബസുകളിലേക്ക് ഇന്നു രാവിലെ ബുക്കിംഗ് തുടങ്ങും.വൈകീട്ട് ഏഴിന് സേലം വഴിയുള്ള തൃശൂർ ഡീലക്സ്, രാത്രി 11.55 ന് ബത്തേരി സൂപ്പർ ഫാസ്റ്റ് എന്നിവ യിലെ…
Read Moreഇതു വായിച്ചാൽ മജെസ്റ്റിക് മെട്രോ സ്റ്റേഷനിൽ പോയി വട്ടം കറങ്ങേണ്ടി വരില്ല; “നമ്മ മെട്രോ” യാത്രക്കാർ അറിഞ്ഞിരിക്കേണ്ടതെല്ലാം.
ബെംഗളൂരു :നഗരത്തിലെ നമ്മ മെട്രോയിലെ ആദ്യഘട്ടം പൂർത്തിയാക്കിയതിന് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ മെട്രോ പാ ത യായ നമ്മമെട്രോയുടെ ഘടന എങ്ങിനെയാണെന്ന് നോക്കാം. X ആകൃതിയിൽ ആണ് നമ്മ മെട്രോയുടെ റൂട്ട് രൂപപ്പെടുത്തിയിട്ടുള്ളത്.അതിൽ ഒരു റൂട്ട് ഓൾഡ് മദ്രാസ് റോഡിലെ ബയ്യപ്പനഹള്ളിയിൽ നിന്ന് തുടങ്ങി മൈസൂർ റോഡ് സ്റ്റേഷനിൽ അവസാനിക്കുന്നു. ഈ റൂട്ടിനെ പർപ്പിൾ ലൈൻ എന്നാണ് വിളിക്കുന്നത്, ഈ ലൈനിലെ ട്രെയിനുകളുടെ മുൻഭാഗത്തിൽ പർപ്പിൾ നിറമായിരിക്കും. അടുത്ത റൂട്ട് ആണ് ഗ്രീൻ ലൈൻ തുംകൂർ റോഡിലുള്ള നാഗസാന്ദ്ര എന്ന…
Read Moreഎംഎല്‍എമാരെ അപകീര്‍ത്തിപ്പെടുത്തി: ടാബ്ലോയ്ഡ് എഡിറ്റര്‍മാര്‍ക്ക് ഒരു വര്‍ഷം തടവ്
ബംഗളൂരു: എംഎൽഎമാർക്കെതിരെ അപകീർത്തികരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച രണ്ട് കന്നട ടാബ്ലോയിഡുകളുടെ എഡിറ്റർമാരെ ശിക്ഷിക്കാൻ കർണാടക നിയമസഭാ ഐക്യകണ്ഠേന തീരുമാനിച്ചു. ഹായ് ബംഗളൂരു പത്രത്തിന്റെ എഡിറ്ററായ രവി ബെലഗെരെ, യെലഹങ്ക വോയിസ് ടാബ്ലോയിഡ് പത്രത്തിന്റെ എഡിറ്റർ അനിൽ രാജ് എന്നിവരെയാണ് ശിക്ഷിക്കുന്നത്. ഒരു വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. നിയമസഭാ സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകർക്കെതിരെ നടപടി എടുത്തത്. 2013 ൽ ഇവർ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ എംഎൽഎമാരെ അപകീർത്തിപ്പെടുത്തി എന്നാണ് കുറ്റം. ബിജെപി എംഎൽഎ എസ്.ആർ.വിശ്വനാഥ്, കോണ്‍ഗ്രസ് എംഎൽഎ ബി.എം. നാഗരാജ് എന്നിവരുടെ…
Read More