തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സര്‍ക്കാറുമായി ഇന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് 50 ശതമാനം ഇടക്കാലാശ്വാസം നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. മാനേജ്മെന്റുകളുമായി സമവായമായില്ലെങ്കില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം നടപ്പാക്കുമെന്നും ഇന്ന് ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തി. തുടര്‍ന്നാണ് നഴ്‌സുമാരുടെ സമരം പിന്‍വലിക്കുന്നതായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) അറിയിച്ചത്. നഴ്‌സുമാരുടെ പ്രശ്നം ഉടന്‍…
Read MoreDay: 21 June 2017
രാഷ്ട്രപതിയെ നടുറോഡിൽ തടഞ്ഞുനിർത്തിയ പൊലീസുകാരന് പാരിതോഷികം.
ബെംഗളൂരു: രാഷ്ട്രപതിയെ നടുറോഡിൽ തടഞ്ഞുനിർത്തിയ പൊലീസുകാരന് പാരിതോഷികം. അതും അകമ്പടി വാഹനങ്ങളുള്ള രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ. തടഞ്ഞു നിർത്തിയതാവട്ടെ പൊലീസുകാരനും. സസ്പെൻഷനല്ല സർവീസിൽ നിന്ന് പുറത്താക്കാൻ തന്നെ കാരണമായേക്കാവുന്ന സംഭവം. പക്ഷെ ബെംഗളൂരുവിലെ ട്രാഫിക് പൊലീസുകാരന് ഈ കൃത്യം ചെയ്തതിന് സംസ്ഥാന പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തെ പാടിപ്പുകഴ്‌ത്തുകയും ചെയ്യുന്നു. ജനപ്രതിനിധികൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ സാധാരണക്കാരുടെ സമയത്തിനും സൗകര്യത്തിനും വിലകൽപിക്കാതെ റോഡിൽ തടഞ്ഞുനിർത്തുന്നതാണ് പതിവ്. അപ്പോൾ പിന്നെ ആ സ്ഥാനത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാണെങ്കിൽ പറയേണ്ടതില്ലല്ലോ. എന്നാൽ വാഹന വ്യൂഹം കടന്നു പോകുന്ന…
Read Moreയശ്വന്ത്പുര-എറണാകുളം സ്പെഷ്യൽ ട്രെയിനിൽ ബുക്കിംഗ് ആരംഭിച്ചു;ചൊവ്വാഴ്ചകളിൽ എറണാംകുളത്തേക്കും ബുധനാഴ്ചകളിൽ തിരിച്ചും സർവ്വീസ് നടത്തും.
ബെംഗളൂരു: ജൂലൈ 25 വരെ നീട്ടിയ യശ്വന്ത്പുര -എറണാകുളം (06547-48) പ്രതിവാര സ്പെഷൽ ട്രെയിൻ റിസർവേഷൻ ആരംഭിച്ചു. ചൊവ്വാഴ്ച ബെംഗളുരുരിൽ നിന്ന് നാട്ടിലേക്കുള്ള ട്രെയിനിൽ ആയിരക്കണക്കിന് ടിക്കറ്റുകൾ ബാക്കിയാണ്. യാത്രക്കാർ വളരെ കുറവുള്ള ദിവസമായതിനാൽ ഇന്ന് നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനിലും നൂറുകണക്കിന് ടിക്കെറ്റുകൾ ബാക്കിയുണ്ട്. ചൊവ്വാഴ്ചകളിൽ രാത്രി 10.45 ന് യശ്വന്ത്പുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10.30 ന് എറണാകുളത്തെത്തും ബുധനാഴ്ച ക ളിൽ ഉച്ചക്ക് 2 :45 ന് എറണാകുളത്തു നിന്ന് ഉള്ള മടക്കട്രെയിൽ പിറ്റേന്ന് പുലർച്ചെ 4:30ന്…
Read More