കൊച്ചി: ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയില്‍ 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് തിരിച്ചറിഞ്ഞു. സ്ഥാപനങ്ങളിലെ പരിശോധന ഇപ്പോഴും തുടരുകയാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 50 കോടിയുടെ അധിക സ്വത്തെന്നായിരുന്നു ശ്രീവല്‍സം ഗ്രൂപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. നാഗാലാന്റില്‍ അഡീഷണല്‍ എസ്.പിയായിരുന്ന രാജശേഖരന്‍ പിള്ള അവിടുത്തെ ചില പ്രധാന ഉദ്യോഗസ്ഥരുടെ കള്ളപ്പണം ശ്രീവത്സം ഗ്രൂപ്പില്‍ എത്തിച്ചിട്ടുണ്ടോയെന്നും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത രേഖകളുടെ പരിശോധനയാണ് ഇപ്പോള്‍ തുടരുന്നത്. ആദ്യ ദിവസത്തെ…
Read MoreDay: 13 June 2017
പ്ലാസ്റ്റിക് അരി,പഞ്ചസാര,മുട്ട ആശങ്ക വേണ്ടെന്ന് ഭക്ഷ്യവകുപ്പ്; സംശയം തോന്നിയാൽ വാട്‌സ് ആപ്പ് നമ്പറിൽ ബന്ധപ്പെടാം.
ബെംഗളൂരു :പ്ലാസ്റ്റിക് അരി, പഞ്ചസാര, മുട്ട തുടങ്ങിയ വിഷയങ്ങളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ കമ്മിഷണർ സുബോധ് യാദവ്. കടയിൽ നിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കളിൽ മായമുണ്ടെന്ന് കണ്ടെത്തിയാൽ സമീപത്തുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനെ ബന്ധപ്പെടാം.ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ തനെ സാമ്പിൾ ശേഖരണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യജ അരി, മുട്ട, പഞ്ചസാര തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നേരിട്ട് ഭക്ഷ്യവകുപ്പിനെ അറിയിക്കാം.9482196639 എന്ന വാട്സ് ആപ് നമ്പറിലൂടെ പരാതി അറിയിക്കാം. സംസ്ഥാനത്ത് പ്ലാസ്റ്റിക് അരി ലഭിച്ചതായി പലയിടത്തു നിന്നും…
Read Moreറംസാൻ അവധി;കർണാടക ആർടിസി യുടെ പ്രത്യേക സർവീസുകൾ ഉടൻ; കേരള ആർടിസിയുടെ സ്പെഷൽ ഇന്ന് പ്രഖ്യാപിക്കും.
ബെംഗളൂരു: റംസാനോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തിരക്ക് പരിഗണിച്ച് കർണാടക ആർടിസി കൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കും. നിലവിൽ പ്രഖ്യാപിച്ച സ്പെഷൽ ബസുകളിൽ ഏതാനും സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ,റംസാന് ഏകദേശം ഒരാഴ്ച ഉള്ളതുകൊണ്ട് ബാക്കിയുള്ള സീറ്റുകൾ ഉടൻ തന്നെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജൂൺ 23 ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 12 സ്പെഷൽ സർവ്വീസുകളും മൈസൂരുവിൽ നിന്ന് 4 സർവീസുകളുമാണ് കർണാടക ആർ ടി സി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തിനുള്ളിൽ കൂടുതൽ ബസുകൾ പ്രഖ്യപിക്കുമെന്നാണ് കർണാടക ആർ ടി സി അറിയിച്ചിട്ടുള്ളത്. എന്നാൽ കേരള ആർടിസി ഇതുവരെ…
Read More