രാജ്യത്തിന്റെ അഭിമാനം ആകാശത്തിനും അപ്പുറത്തേക്ക് ഉയര്‍ത്തി, ജി.എസ്.എല്‍.വി മാര്‍ക്ക്-ത്രീ വിക്ഷേപണം ഐ.എസ്.ആര്.ഒ വിജയകരമായി പൂര്‍ത്തിയാക്കി. 4 ടണ്‍ വരെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാനാവുന്ന തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിനാണ് മാര്‍ക്ക് ത്രീയുടെ പ്രത്യേകത. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 5.28നായിരുന്നു വിക്ഷേപണം.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വലിയ ക്രയോജനിക് എഞ്ചിനായ സി.ഇ 20 ആണ് മാര്‍ക്ക് ത്രീയില്‍ ഉപയോഗിക്കുന്നത്. വാഹനത്തിന്റെ ആദ്യപരീക്ഷണം 2014 ഡിസംബറില്‍ നടന്നെങ്കിലും ക്രയോജനിക് എഞ്ചിന് ഉപയോഗിച്ചുള്ള പൂര്‍ണ പരീക്ഷണം ഇന്നായിരുന്നു നടന്നത് നടക്കുന്നത്. ജിസാറ്റ് 19 ഉപഗ്രമാണ് മാര്‍ക്ക് ത്രിയിലൂടെ ആദ്യമായി ബഹിരാകാശത്ത് എത്തിച്ചത്. 640 ടണ്ണായിരുന്നു ഇതിന്റെ ഭാരം. ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശ വാഹനമായി അറിയപ്പെടുന്നത് പി.എസ്.എല്‍.വി ആണെങ്കിലും പുതിയ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ ആയിരിക്കും രാജ്യത്തിന്റെ ഭാവി വിക്ഷേപണങ്ങള്‍ക്ക് കരുത്താകുന്നത്. ഭൂസ്ഥിര ഭ്രമണപഥത്തിലെ സ്വയം പര്യാപ്തതയ്ക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി പദ്ധതികളും ലക്ഷ്യം വച്ചുള്ള ഇന്ത്യന്‍ വഹനമാണ് മാര്‍ക്ക് ത്രീ.