ന്യൂഡൽഹി: ബിജെപിയുടെ തലമുതിർന്ന നേതാവ് എൽകെ അദ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് തട്ടിത്തെറിപ്പിച്ചു കൊണ്ട് ബാബരി മസ്ജിദ് കേസിലെ കോടതി വിധി. ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അദ്വാനിയെ കൂടാതെ മുരളി മനോഹർ ജോഷി, ഉമാഭാരതി, വിനയ് കട്യാർ ഉൾപ്പടെയുള്ളവർ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തവരിട്ടിരിക്കുന്നത്. ഇപ്പോൾ ഗവർണറായിരിക്കുന്ന കല്യാൺ സിങ് പിന്നീട് വിചാരണ നേരിട്ടാൽ മതിയെന്നും കോടതി വ്യക്തമാക്കി. 13 പേർ വിചാരണ നേരിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. രണ്ട് വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ്…
Read MoreDay: 19 April 2017
വേനലവധി;കോയമ്പത്തൂരിലേക്ക് ദ്വൈവാര സ്പെഷൽ ട്രൈയിൻ;എല്ലാ ബുധനാഴ്ചയും ഞായറാഴ്ചയും സർവ്വീസ് നടത്തും.
ബെംഗളൂരു : അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂരിലേക്കും തിരിച്ചും ദ്വൈവാര സ്പെഷൽ ട്രൈയിൻ പ്രഖ്യാപിച്ചു.ഈ മാസം 19 മുതൽ ജൂൺ 28 വരെ ബുധനാഴ്ചയും ഞായറാഴ്ചയും സർവ്വീസുണ്ടാകും. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. കോയമ്പത്തൂർ – കെ ആർ പുരം 06059 ട്രൈയിൻ രാവിലെ 6:25 ന് കോയമ്പത്തൂരുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 2.30 ന് കെ ആർ പുരത്തെത്തും. മടക്ക ട്രൈയിൻ രാത്രി 9.30 ന് കെ ആർ പുരത്തു നിന്നാരംഭിച്ച് അടുത്ത ദിവസം രാവിരെ 5:40 കോയമ്പത്തൂരിലെത്തും. ബംഗാർപേട്ട്, തിരുപ്പത്തൂർ,…
Read Moreശശികലയും ടിടിവി ദിനകരനും അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്തേക്ക്.
ചെന്നൈ :നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ശശികലയും ടിടിവി ദിനകരനും അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്തേക്ക്. 20 മന്ത്രിമാര്‍ യോഗം ചേര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. പനീര്‍ശെല്‍വം വിഭാഗത്തെയും ഒപ്പം കൂട്ടി ഭരണം തുടരുമെന്നും ധനമന്ത്രി ജയകുമാര്‍ പറഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് എംഎല്‍എ മാരുടെയും പാര്‍ട്ടി ജില്ല സെക്രട്ടറിമാരുടെയും യോഗം ദിനകരന്‍ വിളിച്ചിട്ടുണ്ട്. ഒരു ദിവസത്തിലേറെ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന പ്രഖ്യാപനം പളനിസ്വാമി വിഭാഗം നടത്തിയത്. ശശികലയുടെ കുടുംബം പാര്‍ട്ടിയില്‍ ഉണ്ടാകരുതെന്നാണ് പ്രവര്‍ത്തകരുടെ…
Read Moreഅങ്ങനെ കേരള ആർടിസിയുടെ എല്ലാ ബസുകൾക്കും ഹൊസൂരിൽ ബോർഡിംഗ് പോയിന്റ്; ഇനി സേലം വഴിയുള്ള ബസുകളിൽ ഹൊസൂരിൽ നിന്ന് കയറാം.
ബെംഗളൂരു : ഹൊസൂരിൽ ഉള്ള മലയാളി യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിന് സാക്ഷാത്കാരം. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പോകുന്ന എല്ലാ ബസുകൾക്കും ഹൊസൂരിൽ ബോർഡിംഗ് പോയിന്റ് അനുവധിച്ചു.കർണാടക ആർ ടി സി ക്കും സ്വകാര്യ ബസുകൾക്കും കുറെക്കാലമായി തന്നെ ഹൊസൂരിൽ ബോർഡിംഗ് പോയിന്റ് ഉണ്ട്, എന്നാൽ കേരള ആർടിസി ബുക്കു ചെയ്യുന്നവർ ബസ് കയറാനായി 20 കിലോമീറ്ററോളം പിന്നിൽ ഉള്ള ഇലക്ട്രോണിക് സിറ്റി ബോർഡിംഗ് പോയിന്റിൽ വരണമായിരുന്നു.സമയ നഷ്ടവും ധനനഷ്ടവും വേറെ. ഇന്നലെ മുതൽ കേരള ആർ ടി സി ഹൊസൂരിൽ ബോർഡിംഗ് അനുവധിച്ച് യാത്രക്കാരെ…
Read More