വേനലവധി;കോയമ്പത്തൂരിലേക്ക് ദ്വൈവാര സ്പെഷൽ ട്രൈയിൻ;എല്ലാ ബുധനാഴ്ചയും ഞായറാഴ്ചയും സർവ്വീസ് നടത്തും.

ബെംഗളൂരു : അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂരിലേക്കും തിരിച്ചും ദ്വൈവാര സ്പെഷൽ ട്രൈയിൻ പ്രഖ്യാപിച്ചു.ഈ മാസം 19 മുതൽ ജൂൺ 28 വരെ ബുധനാഴ്ചയും ഞായറാഴ്ചയും സർവ്വീസുണ്ടാകും. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു.

കോയമ്പത്തൂർ – കെ ആർ പുരം 06059 ട്രൈയിൻ രാവിലെ 6:25 ന് കോയമ്പത്തൂരുനിന്ന് പുറപ്പെട്ട്  ഉച്ചക്ക് 2.30 ന് കെ ആർ പുരത്തെത്തും. മടക്ക ട്രൈയിൻ രാത്രി 9.30 ന് കെ ആർ പുരത്തു നിന്നാരംഭിച്ച് അടുത്ത ദിവസം രാവിരെ 5:40 കോയമ്പത്തൂരിലെത്തും.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

ബംഗാർപേട്ട്, തിരുപ്പത്തൂർ, കുപ്പം, സേലം ,തിരുപ്പൂർ, ഈറോഡ്, എന്നിവിടങ്ങളിൽ  സ്റ്റോപ്പുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts