അങ്ങനെ കേരള ആർടിസിയുടെ എല്ലാ ബസുകൾക്കും ഹൊസൂരിൽ ബോർഡിംഗ് പോയിന്റ്; ഇനി സേലം വഴിയുള്ള ബസുകളിൽ ഹൊസൂരിൽ നിന്ന് കയറാം.

ബെംഗളൂരു : ഹൊസൂരിൽ ഉള്ള മലയാളി യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിന് സാക്ഷാത്കാരം. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പോകുന്ന എല്ലാ ബസുകൾക്കും ഹൊസൂരിൽ ബോർഡിംഗ് പോയിന്റ് അനുവധിച്ചു.കർണാടക ആർ ടി സി ക്കും സ്വകാര്യ ബസുകൾക്കും കുറെക്കാലമായി തന്നെ ഹൊസൂരിൽ ബോർഡിംഗ് പോയിന്റ് ഉണ്ട്, എന്നാൽ കേരള ആർടിസി ബുക്കു ചെയ്യുന്നവർ ബസ് കയറാനായി 20 കിലോമീറ്ററോളം പിന്നിൽ ഉള്ള ഇലക്ട്രോണിക് സിറ്റി ബോർഡിംഗ് പോയിന്റിൽ വരണമായിരുന്നു.സമയ നഷ്ടവും ധനനഷ്ടവും വേറെ.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

ഇന്നലെ മുതൽ കേരള ആർ ടി സി ഹൊസൂരിൽ ബോർഡിംഗ് അനുവധിച്ച് യാത്രക്കാരെ കയറ്റിത്തുടങ്ങി. കേരള ആർടി സി യുടെ എസി വോൾവോ ബസുകൾ ഒരാഴ്ച മുൻപേ തന്നെ ഹൊസൂരിൽ നിന്നും ആളുകളെ കയറ്റിയിരുന്നു. ഹൊസൂരിലെ ആദ്യ ഫ്ലൈ ഓവറിന്റെ തുടക്കത്തിലാണ് ബോർഡിംഗ് പോയിന്റ്.

കേരള ആർ ടി സി യാത്രക്കാരുടെ ബ്ലോഗ് ആയ “ആനവണ്ടി ” ഹൊസൂരിൽ ബോർഡിംഗ് പോയിന്റ് ആവശ്യപ്പെട്ട് നടത്തിയ നിരന്തര ഓൺലൈൻ പ്രചരണത്തിന്റെ കൂടി ഫലമാണ് ഈ മാറ്റം.

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

ഹൊസൂരിലെ മലയാളികൾക്ക് മാത്രമല്ല അനേക്കൽ, ചന്ദാപുര,അത്തിബെലെ, ബൊമ്മസാന്ദ്ര തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാർക്കും ഹൊസൂരിലെ ബോർഡിംഗ് പോയിന്റ് ഉപകാരപ്രദമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത
[masterslider id="10"]

Related posts