ഫേസ്ബുക്ക്‌ ലൈവില്‍ വന്ന് താജ് ഹോട്ടലിന്റെ മുകളില്‍ നിന്നും ചാടി മരിച്ചത് ബെന്ഗളൂരു സ്വദേശി.

മുംബൈ: ഫേസ്‌ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർത്ഥി മുംബൈ താജ് ഹോട്ടലിൽ നിന്ന് ആത്മഹത്യ ചെയ്തു. 19-ാം നിലയിൽ നിന്നാണ് യുവാവ് ചാടിയത്. 24-കാരനായ അർജുൻ ഭരദ്വാജ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.

മരിക്കുന്നതിന് തൊട്ടു മുമ്പായി ഫേസ്‌ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് അർജുൻ. ഒരാളുടെ ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്ന സ്റ്റാറ്റസിലാണ് ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അർജുൻ മദ്യപിക്കുന്നതും പുകവലിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

ബെംഗളൂരുവിലാണ് അർജുൻ ഭരദ്വാജിന്റെ കുടുംബം താമസിക്കുന്നത്.കസേര ഉപയോഗിച്ച് ഹോട്ടൽ റൂമിന്റെ ജനൽ തകർത്താണ് അർജുൻ താഴേക്ക് ചാടിയത്. ഈ റൂമിൽ നിന്ന് ഇയാൾ എഴുതിയ കുറിപ്പുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഞാൻ മദ്യത്തിന് അടിമപ്പെട്ടിരിക്കുകയാണ്, ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ജീവിതം ഇവിടെ അവസാനിപ്പിക്കുകയാണെന്നും പൊലീസ് കണ്ടെടുത്ത കുറിപ്പുിൽ എഴുതിയിട്ടുണ്ട്. വിഷാദരോഗത്തിനടിമയായിരുന്നു അർജുനെന്നാണ് പൊലീസ് നിഗമനം.
ശരിയായ വിവരങ്ങളും രേഖകളും തന്നെയാണ് ഇയാൾ ഹോട്ടലിൽ നൽകിയിരുന്നത്. അർജുൻ ഭരദ്വാജിന്റെ അച്ഛൻ വ്യവസായിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..