രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം ബെന്ഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്.

ന്യൂഡൽഹി: കേന്ദ്ര മാണ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥപനങ്ങൾ സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. മികവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. സർവകലാശാല, എഞ്ചിനീയറിങ്,മാനേജ്‌മെന്റ് വിഭാഗങ്ങളിലെ മികവ് അടിസ്ഥാനമാക്കിയാണ് റേറ്റ് ചെയ്തിരിക്കുന്നത്.

ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനം. എഞ്ചിനീയറംഗ് വിഭാഗത്തിൽ ചെന്നൈ ഐഐടിയാണ് ഒന്നാംസ്ഥാനത്ത്. മുംബയ് ഖൊരക്ക്പൂർ ഐഐടികളാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

രാജ്യത്തെ സർവകലാശാലകളുടെ റാങ്കിംഗിൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു പിന്നിലുള്ളത് ഡൽഹി ജവഹർലാൽ നെഹറു സർവകലാശാലയും ബനാറസ് ഹിന്ദു സർവകലാശാലയുമാണ്. ഐ.ഐ.എമ്മുകളിൽ അഹമ്മദാബാദ്, ബംഗളുരു, കൊൽക്കത്ത എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കിയത്.

ആദ്യ 100 റാങ്കിനുള്ളിൽ കേരളത്തിൽ നിന്ന് നാല് സ്ഥാപനങ്ങളാണ് ഇടംപിടിച്ചത്. കേരള സർവകലാശാലയ്ക്ക് നാൽപ്പത്തിയേഴാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഐ.ഐ.എസ്.ടി. 56- സ്ഥാനവും കോഴിക്കോട് ഐ.ഐ.എം 85- സ്ഥാനവും കാലിക്കറ്റ സർവകലാശാല 93- സ്ഥാനവും നേടി.

  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി
[masterslider id="10"]

Related posts