കോഴിക്കോട്: പാമ്പാടി എഞ്ചിനീയറിംഗ് കോളേജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ മൊബൈൽ ഫോൺ സന്ദേശങ്ങൾ വീണ്ടെടുത്തു. സാങ്കേതിക സർവ്വകലാശാല വിസി , വിദ്യാഭ്യാസ മന്ത്രി ഗവർണർ എന്നിവർക്ക് ജിഷ്ണു പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് അയച്ച ഇമെയിലുകളടക്കമുള്ളവയാണ് വീണ്ടെടുത്ത്. പരീക്ഷമാറ്റണമെന്ന ആവശ്യമുയർത്തി ജിഷ്ണു സമരത്തിന് നേതൃത്വം നൽകിയതാണ് മാനേജ്മെന്റിന്റെ ശത്രുതക്ക് കാരണമെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം.
നെഹ്റു കോളേജിലെ സഹപാഠികൾക്ക് ജിഷ്ണു അയച്ച വാട്സ് ആപ് സന്ദേശത്തില് പരീക്ഷാ തിയ്യതി മാറ്റാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നായിരുന്നു ഇതിലെ ആവശ്യം.കേരളാ സാങ്കേതിക സർവ്വകലാശാല ബി ടെക് പരീക്ഷ നേരത്തെ ആക്കിയത് പഠിക്കാൻ ആവശ്യത്തിന് സമയം ഇല്ലാതെ ആക്കുമെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. ഇക്കാര്യം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് 2016 ഡിസംബർ 7 ന് ജിഷ്ണു മെയിൽ അയച്ചു. പിന്നാലെ ഗവർണർ, സാങ്കേതിക സർവ്വകലാശാല വിസി എന്നിവരർക്കും ഇ മെയിൽ അയിച്ചു. എസ്.എഫ്. ഐ നേതാവ് ജെയ്ക് സി തോമസ് ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിലും ഇക്കാര്യം കൊണ്ട് വരാൻ മുൻകൈ എടുത്തത് ജിഷ്ണു തന്നെയായിരുന്നു.
മാധ്യമങ്ങളെയും താനീകാര്യം അറിയിച്ചെന്നും ജിഷ്ണു കൂട്ടുകാരോട് പറയുന്നുണ്ട്. ഇങ്ങിനെ ഈ വിഷയത്തിൽ ജിഷ്ണു മുന്നിട്ടറങ്ങിയത് നെഹ്റു കോളേജ് മാനേജ്മെന്റിന്റെ അപ്രീതിക്കിരയാക്കി എന്നാണ് കുടുംബത്തിന്റെ പരാതി. എഎസ്പി കിരൺ നാരയണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജിഷ്ണുവിന്റെ മൊബൈൽ ഫോൺ വീണ്ടെടുത്ത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാണ് സന്ദേശങ്ങൾ വീണ്ടെടുത്തത്. കേസിൽ മാനേജ്മെന്റിനെ പ്രതി ചേർക്കാൻ ആവശ്യത്തിന് തെളിവുകൾ ഇല്ലെന്ന കോടതി നിരീക്ഷണത്തിന്റെ പശ്ചാതലത്തിൽ പുതിയ തെളിവുകൾ നിർണായകമാവും എന്നാണ് കരുതുന്ന്ത്.
കേരളാ സാങ്കേതിക സർവ്വകലാശാല ഡിസംബർ രണ്ടിനായിരുന്നു ബിടെക് പരീക്ഷ ആദ്യം നിശ്ചയിച്ചത്. പിന്നീട് ജനുവരിയിൽ ആയിരിക്കുമെന്ന് അറിയിച്ചു. ഒടുവിൽ പരീക്ഷ ഡിസംബർ 13 ന് നടത്താൻ സർവ്വകലാശാല തീരുമാനിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.