ആദായ നികുതി അടവിനും പാന്‍ കാര്‍ഡ് അപേക്ഷയ്‌ക്കും കൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.

ആദായ നികുതി അടവിനും പാന്‍ കാര്‍ഡ് അപേക്ഷയ്‌ക്കും കൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ജൂലൈ ഒന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കാനാണ് നീക്കം. പാര്‍ലമെന്‍റില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അവതരിപ്പിച്ച ധനവിനിയോഗ ബില്ലിലെ ഭേദഗതിയിലാണ് നിര്‍ദ്ദേശം. നിലവിലുള്ള പാന്‍കാര്‍ഡുകള്‍ ജൂലൈ ഒന്നിന് മുന്‍പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും. 31 മുതല്‍ ക്ഷാമബത്ത അക്കൗണ്ടുകള്‍ തുടങ്ങാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര തൊഴില്‍ മന്ത്രാലയം വിജ്ഞാപനമിറക്കി.

Read More

പൂര്‍ണ നഗ്നനായി വന്നു മതിലുചാടും;പെണ്‍കുട്ടികളുടെ അടിവസ്ത്രമെടുത്ത് അണിയും;ഒരു മാനസിക രോഗി മഹാറാണി കോളേജിലെ കുട്ടികളുടെ ഉറക്കം കെടുത്തുന്നത് ഇങ്ങനെ

ബെന്ഗളൂരു : ചില ദിവസങ്ങളില്‍ ഇരുട്ട് പറന്നു കഴിയുമ്പോള്‍ ഒരാള്‍ ഹോസ്റ്റല്‍ മതില്‍ ചാടി അകത്തു കടക്കും,പൂര്‍ണ നഗ്നന്‍ ആയി കയ്യില്‍ കത്തിയും പിടിച്ചു അദ്ദേഹം ലക്‌ഷ്യം വക്കുന്നത് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ പുറത്തു ഉണക്കാന്‍ ഇട്ടിരിക്കുന്ന അടിവസ്ത്രങ്ങളില്‍ ആയിരിക്കും,അതെടുത്തു അണിയുന്നു തിരിച്ചു പോകുന്നു.സംഭവം നടക്കുന്നത് ബെന്ഗളൂരുവിലെ മഹാറാണി കോളേജില്‍ ആണ്.ഇതുവരെ ഏകദേശം ഒരു ഡസനോളം അടിവസ്ത്രങ്ങള്‍ നഷ്ട്ടപ്പെട്ടിരിക്കുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഇടയ്ക്കിടയ്ക്ക് വന്നിരുന്ന ഇയാള്‍ പിന്നീടു പ്രത്യക്ഷപ്പെട്ടത് ഈ ഫെബ്രുവരിയില്‍ ആണ്,ഇയാളെ കണ്ടു ഭയപ്പെട്ട പെണ്‍കുട്ടികള്‍ ശബ്ദം വച്ചപ്പോള്‍ സെക്യൂരിറ്റി ഓടിവരികയും അദ്ധേഹത്തിന്റെ…

Read More

പ്രശാന്ത്​ കിഷോറിനെ കണ്ടെത്തുന്നവർക്ക്​ അഞ്ചുലക്ഷം പാരിതോഷികം !

ന്യൂഡൽഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത്​ കിഷോറിനെ കണ്ടെത്തുന്നവർക്ക്​ അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച്​ ലഖ്​നോവിലെ കോ​ൺഗ്രസ്​ പാർട്ടി ഓഫീസിൽ പോസ്​റ്റർ. കോൺഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷൻ രാജ് ബാബർ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റർ ശ്രദ്ധയിൽപെടുന്നത്. ഉടൻതന്നെ ഇതു മാറ്റാൻ അദ്ദേഹം നിർദേശിച്ചു. പാർട്ടി സെക്രട്ടറി രാജേഷ് സിങ്ങാണ്​ സംഭവത്തിനു പിന്നിലെന്നാണ്​ റിപ്പോർട്ട്​. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ വിഡ്ഢികളെപ്പോലെ പണിയെടുത്തു. പ്രശാന്ത് പറയുന്നത്​ എതിർപ്പൊന്നും കൂടാതെ ചെയ്തു. പാർട്ടിയെ രക്ഷിക്കുന്നതിന് അദ്ദേഹത്തി​ന്‍റെ നിർദേശങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇപ്പോൾ ഞങ്ങള്‍ക്ക് മറുപടിയാണു…

Read More

കർണാടകയിൽ യാത്രകൾ ചെലവേറിയതാകും;19 സംസ്ഥാന പാതകളിൽ ടോൾ ഏർപ്പെടുത്തും.

ബെംഗളൂരു : സംസ്ഥാനത്തെ 19 സംസ്ഥാന പാതകളിൽ കൂടി ടോൾ പിരിവ് ഏർപ്പെടുത്താൻ മന്ത്രിസഭാ അംഗീകാരം നൽക;ദേശീയ പാതകൾക്ക് പുറമെ സംസ്ഥാന പാതകളിൽ കൂടി ടോൾ ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ യാത്രാ ചെലവ് ഗണ്യമായി വർദ്ധിക്കും. 1530 കിലോമീറ്റർ ദൂരത്തിനാണ് കർണാടക റോഡ് ഡെവലപ്പ്മെന്റ് കേർപറേഷൻ പുതുതായി ടോൾ ഏർപ്പെടുത്തുന്നത്.കർണാടക സ്റ്റേറ്റ് ഹൈവേ ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരം ജോലികൾ പൂർത്തിയാക്കിയ റോഡുകളാണ് ഇവ.ടോൾ പിരിവ് എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലയിൽ ശിക്കാരിപുര – ഹങ്കാൽ, മലവള്ളി – കൊരട്ടെഗെരെ – മുഡ്ദോൾ -നിപ്പാൾ സംസ്ഥാന പാതയിൽ…

Read More

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; രാജ്യം വിടുന്നവര്‍ക്ക് തിരിച്ചെത്താനും വിലക്കില്ല.

റിയാദ് : സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഈ മാസം 29 മുതല്‍ പൊതുമാപ്പ് പ്രാബല്യത്തില്‍ വരും. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്ന നിയമലംഘകരായ വിദേശികള്‍ക്ക് വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടാകില്ല. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ്‌ ബിന്‍ നായിഫ് രാജകുമാരനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച്‌ 29 മുതല്‍ മൂന്നു മാസത്തേക്കാണ് പൊതുമാപ്പ്. ഈ കാലയളവില്‍ നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാം. താമസ, തൊഴില്‍ നിയമ ലംഘകര്‍ക്കും സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയ കേസില്‍പെട്ട ഹുറൂബില്‍ പെട്ടവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും.…

Read More

ബെംഗളുരുസിറ്റി, യശ്വന്തപുര, ഹുബ്ബളളി, മൈസൂരു സ്റ്റേഷനുകളിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ്കഴിഞ്ഞ റയിൽവേ ബജറ്റിലെ പ്രഖ്യാപനം നടപ്പിലായി.

ബെംഗളൂരു: കേന്ദ്ര സർക്കാറിന്റെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി കർണാടകയിലെ നാലു പ്രധാന സ്റ്റേഷനുകളിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം ലഭിച്ചു തുടങ്ങി.ദക്ഷിണ പശ്ചിമ റെയിൽവേ ആസ്ഥാനമായ ഹുബ്ബള്ളി, ബെംഗളൂരു സിറ്റി, യശ്വന്ത് പുര, മൈസൂരു സ്റ്റേഷനുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇന്റെർനെറ്റ് ലഭിച്ചത്. കഴിഞ്ഞ വർഷത്തിലെ റെയിൽവേ ബജറ്റിലാണ് രാജ്യത്തെ 400 പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഇന്റെർനെറ്റ് സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചത്, ഇന്ത്യൻ റെയിൽവേയുടെ ടെലികോം വിഭാഗമായ റെയിൽടെൽ ഗൂഗിളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കാലിഫോർണിയയിലെ ഗൂഗിൾ ആസ്ഥാനം സന്ദർശിച്ചപ്പോഴാണ് പദ്ധതിയുമായി…

Read More

ആ മകൻ നമ്മുടെ ഇടയിൽ എവിടെയോ ഉണ്ട്

ബെംഗളൂരു : കഴിഞ്ഞ എട്ടു വർഷമായി മകനെ കാണാതെ ഹ്യദയം പൊട്ടിമരിച്ച ഒരമ്മയുടെ അന്ത്യാഭിലാഷം പൂർത്തീകരിക്കാന്‍ , അവരുടെ ചിതക്ക്‌ കൊള്ളിവെയ്‌ക്കാന്‍ നിങ്ങളുടെ സഹായം തേടുന്നു 8 വഷങ്ങള്‍ക്ക്‌ മുന്‍പ്‌ പിതാവിനോട്‌ വഴക്കിട്ട്‌ നാടുവിട്ട പാലക്കാട്‌ കൊടുവായൂർ സ്വദേശി ബിനോയ്‌ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ബാംഗ്ലൂരില്‍വെച്ച്‌ കണ്ടതായ്‌ സൂചന ലഭിച്ചിട്ടുണ്ട് ‌ അവന്റെ അമ്മ മരണപെട്ട്‌ അഞ്ച്‌ ദിവസം പിന്നിട്ടിരിക്കുന്നു ഫ്രീസറില്‍ കിടന്ന്‌ മരവിച്ച്‌ കൊണ്ടിരിക്കുന്ന ആ അമ്മയോട്‌ നീതി പുലർത്താന്‍ നമ്മള്‍ക്ക്‌ കഴിയണം സുഹുർത്തുക്കളെ ബാംഗ്ലൂരിലെ വിവിധ സോഷ്യല്‍മീഡിയ—,റേഡിയോ—നൃുസ്‌പേപ്പർ—ചാനല്‍ വഴി ബിനോയിയെ…

Read More

ഹൃദയാഘാതം വന്ന് മരിക്കുന്നതിന്റെ തൊട്ട് മുന്‍പേ യാത്രക്കാരെ എല്ലാം രക്ഷിച്ച് ബസ്‌ ഡ്രൈവര്‍ യാത്രയായി.

തുമുകുരു : ബസില്‍ ഉണ്ടായിരുന്ന അറുപതു പേരെ രക്ഷിച്ചുകൊണ്ട് ഹൃദയാഘാതം വന്ന ഡ്രൈവര്‍ യാത്രയായി.കര്‍ണാടകയിലെ അമര പൂരില്‍ നിന്നും ഷിറയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ നാഗരാജു(55) എന്നാ ഡ്രൈവര്‍ ആണ് ഇങ്ങനെ ഒരു വീര കൃത്യം ചെയ്തത്. ലക്കനഹള്ളി എന്ന സ്ഥലത്ത് എത്തിയപ്പോള്‍ നാഗരാജു വിനു നെഞ്ച് വേദന അനുഭവപ്പെട്ടു,ബസിന്റെ വേഗത കുറച്ചതിന് ശേഷം റോഡിന്‍റെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു ,അതേസമയം കണ്ടക്ടര്‍ ഓടിവന്ന് അദ്ധേഹത്തെ സഹായിക്കുകയും ചെയ്തൂ. ഉടനെ നാഗരജുവിനെ കണ്ടക്ടര്‍ ആശുപത്രിയിലെത്തിച്ചു ,അതിനു മുന്‍പേ നാഗരാജു മരിച്ചിരുന്നു.

Read More

വിഷു ഈസ്റ്റെര്‍;കര്‍ണാടക ആര്‍.ടി.സിയുടെ സ്പെഷ്യല്‍ സര്‍വിസ് ടിക്കറ്റ്‌ ബൂക്കിംഗ് ആരംഭിച്ചു;ഏപ്രില്‍ 12,13 തീയതികളില്‍ എറണാകുളത്തെക്കും കോട്ടയത്തേക്കും ഓരോ സര്‍വീസുകള്‍.

ബെന്ഗളൂരു : വിഷു-ഈസ്റ്റെര്‍ ആഘോഷിക്കാന്‍ നാട്ടിലേക്കു പോകുന്നവരുടെ തിരക്ക് മുന്‍നിര്‍ത്തി കര്‍ണാടക ആര്‍ ടി സി പ്രഖ്യപിച്ച രണ്ടു സ്പെഷ്യല്‍ ബസുകളുടെയും റിസര്‍വേഷന്‍ ആരംഭിച്ചു.ഏപ്രില്‍ 12 ,13 തീയതികളിലെക്കാണ് കര്‍ണാടക ആര്‍ ടി സി സ്പെഷ്യല്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചിരുന്നത്.ഒരു സര്‍വിസ് ബെന്ഗലൂരുവില്‍ നിന്നും എറണാകുള തെക്കും ഒരു സര്‍വിസ് കോട്ടയത്തേക്കും ആണ് ഉള്ളത്. 12,13 തീയതികളില്‍ 19:48 ശാന്തിനഗര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നുംയാത്ര ആരംഭിക്കുന്ന സ്പെഷ്യല്‍ സര്‍വിസ് 20:05 നു മൈസൂര്‍ റോഡ്‌ സാറ്റലൈറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ എത്തും അവിടെ നിന്ന് മൈസൂര്‍ വഴി…

Read More

കൊടുവള്ളിയില്‍ 30 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. 500, 1000 രൂപ നോട്ടുകളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്.

കോഴിക്കോട്: കൊടുവള്ളിയില്‍ 30 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. 500, 1000 രൂപ നോട്ടുകളുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫറൂഖ് സ്വദേശി റിയാസ് (42), ചാലിയം സ്വദേശി മുഹമ്മദ് അസ്‌ലം (29), നടുവട്ടം സ്വദേശി അജിത് കെ.ടി. (29) എന്നിവരാണ് പിടിയിലായത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടികൂടിയത്. അസാധു നോട്ടുകള്‍ കൈയില്‍ സൂക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് നാല് വര്‍ഷം വരെ…

Read More
Click Here to Follow Us