വിഷു ഈസ്റ്റെര്‍;കര്‍ണാടക ആര്‍.ടി.സിയുടെ സ്പെഷ്യല്‍ സര്‍വിസ് ടിക്കറ്റ്‌ ബൂക്കിംഗ് ആരംഭിച്ചു;ഏപ്രില്‍ 12,13 തീയതികളില്‍ എറണാകുളത്തെക്കും കോട്ടയത്തേക്കും ഓരോ സര്‍വീസുകള്‍.

ബെന്ഗളൂരു : വിഷു-ഈസ്റ്റെര്‍ ആഘോഷിക്കാന്‍ നാട്ടിലേക്കു പോകുന്നവരുടെ തിരക്ക് മുന്‍നിര്‍ത്തി കര്‍ണാടക ആര്‍ ടി സി പ്രഖ്യപിച്ച രണ്ടു സ്പെഷ്യല്‍ ബസുകളുടെയും റിസര്‍വേഷന്‍ ആരംഭിച്ചു.ഏപ്രില്‍ 12 ,13 തീയതികളിലെക്കാണ് കര്‍ണാടക ആര്‍ ടി സി സ്പെഷ്യല്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചിരുന്നത്.ഒരു സര്‍വിസ് ബെന്ഗലൂരുവില്‍ നിന്നും എറണാകുള തെക്കും ഒരു സര്‍വിസ് കോട്ടയത്തേക്കും ആണ് ഉള്ളത്.

12,13 തീയതികളില്‍ 19:48 ശാന്തിനഗര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നുംയാത്ര ആരംഭിക്കുന്ന സ്പെഷ്യല്‍ സര്‍വിസ് 20:05 നു മൈസൂര്‍ റോഡ്‌ സാറ്റലൈറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ എത്തും അവിടെ നിന്ന് മൈസൂര്‍ വഴി പോകുന്ന ബസ്‌ അടുത്ത ദിവസം രാവിലെ  10:30 നു എറണാകുളത്ത് എത്തും.1290 രൂപയാണ് വോള്‍വോ ബസില്‍ ഒരാളുടെ ചാര്‍ജ്.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

അതേ ദിവസങ്ങളില്‍ തന്നെ 19:18 ശാന്തിനഗര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നുംയാത്ര ആരംഭിക്കുന്ന സ്പെഷ്യല്‍ സര്‍വിസ് മൈസൂര്‍,കുട്ട വഴി യാത്ര ചെയ്ത്  അടുത്ത ദിവസം രാവിലെ  10:30 നു കോട്ടയത്ത്‌ എത്തും .1290 രൂപയാണ് വോള്‍വോ ബസില്‍ ഒരാളുടെ ചാര്‍ജ്.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ടിക്കെറ്റുകള്‍ വേഗത്തില്‍ തീര്‍ന്നു കൊണ്ടിരിക്കുകയാണ്.

കര്‍ണാടക ആര്‍ ടി സി ബുക്കിംഗ് വെബ് സൈറ്റ്  :http://www.ksrtc.in

24X7 ബന്ധപ്പെടേണ്ട നമ്പര്‍ :080-49596666

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts