ബെംഗളുരുസിറ്റി, യശ്വന്തപുര, ഹുബ്ബളളി, മൈസൂരു സ്റ്റേഷനുകളിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ്കഴിഞ്ഞ റയിൽവേ ബജറ്റിലെ പ്രഖ്യാപനം നടപ്പിലായി.

ബെംഗളൂരു: കേന്ദ്ര സർക്കാറിന്റെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി കർണാടകയിലെ നാലു പ്രധാന സ്റ്റേഷനുകളിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം ലഭിച്ചു തുടങ്ങി.ദക്ഷിണ പശ്ചിമ റെയിൽവേ ആസ്ഥാനമായ ഹുബ്ബള്ളി, ബെംഗളൂരു സിറ്റി, യശ്വന്ത് പുര, മൈസൂരു സ്റ്റേഷനുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇന്റെർനെറ്റ് ലഭിച്ചത്.

കഴിഞ്ഞ വർഷത്തിലെ റെയിൽവേ ബജറ്റിലാണ് രാജ്യത്തെ 400 പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഇന്റെർനെറ്റ് സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചത്, ഇന്ത്യൻ റെയിൽവേയുടെ ടെലികോം വിഭാഗമായ റെയിൽടെൽ ഗൂഗിളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

  തലയിൽ ആഴത്തിലുള്ള മുറിവ്; ബസ് സ്റ്റാൻഡിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

പ്രധാനമന്ത്രി നരേന്ദ്രമോദി കാലിഫോർണിയയിലെ ഗൂഗിൾ ആസ്ഥാനം സന്ദർശിച്ചപ്പോഴാണ് പദ്ധതിയുമായി സഹകരിക്കാനുള്ള സന്നദ്ധത ഗൂഗിൾ അറിയിച്ചത്, കർണാടകയിലെ നാല് സ്റ്റേഷൻ ഉൾപ്പെടെ രാജ്യത്തെ 115 സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ സേവനം ഏർപ്പെടുത്തിയത്.ദിവസേന 50 ലക്ഷം യാത്രക്കാർക്ക് പ്രയോജനമാകും.

രണ്ടാംഘട്ടമായി അടുത്ത വർഷത്തോടെ കർണാടകയിലെ 13 സ്റ്റേഷനുകളിൽ കൂടി വൈഫൈ ലഭ്യമാകും. ഹുബ്ലള്ളി ഡിവിഷനിലെ വിജയപുര, ബെളളാരി, ധാർവാട്, ഹൊസ്പെട്ട്, വാസ്കോ, ബെംഗളൂരു കന്റോൺമെന്റ്, കെംഗേരി, കെ ആർ പുര, സത്യസായി പ്രശാന്തി നിലയം, ദാവനഗെരെ, ശിവമൊഗ ടൗൺ എന്നിവയാണ് ഇവ.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

2018-2019 സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെ 17 സ്‌റ്റേഷനുകളിൽ കൂടി ഇന്റർനെറ്റ് എത്തും.നിലവിൽ മംഗളൂരു സെൻട്രൽ, കലബുറഗി, ബെളഗാവി സ്റ്റേഷനുകളിൽ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ഇന്റെർനെറ്റ് ലഭ്യമാക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസിൽ പോകാൻ വൈകുന്നു, വഴിമധ്യേ ഓട്ടോ നിർത്തി ഡ്രൈവർക്ക് 'ഫ്രൂട്ട്സ് ഷോപ്പിംഗ്'; ബെംഗളൂരുവിൽ നിന്നൊരു കൗതുക വാർത്ത
[masterslider id="10"]

Related posts

Click Here to Follow Us