പനാജി: ഗോവയിലെ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിശ്വജിത് റാണ രാജിവെച്ചു. ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ വിശ്വാസവോട്ട് തേടിയ സമയം, നിയമസഭയില്‍ നിന്ന് അപ്രതീക്ഷിതമായി ഇറങ്ങിപ്പോയ റാണ, പിന്നീട് രാജിപ്രഖ്യാപനവുമായി രംഗത്തുവരികയായിരുന്നു. റാണെ ഇറങ്ങിപ്പോയതോടെ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് 16 ആയി ചുരുങ്ങി. 22 വോട്ട് നേടി പരീക്കര്‍ സഭയില്‍ വിശ്വാസം തെളിയിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിലെ പരാജയത്തിന് പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തിയ റാണ, എംഎല്‍എ സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി അറിയിച്ചു. കോണ്‍ഗ്രസിന്റെ ഗോവ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച ദിഗ്വിജയ് സിങ്ങാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എംഎല്‍എ സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഞാന്‍ രാജി വെക്കുന്നു. തിരഞ്ഞെടുപ്പ് നേരിടാന്‍ ജനങ്ങളുടെ ഇടയിലേക്ക് വീണ്ടും പോകുന്നു’, റാണ പറഞ്ഞു. ഏതു പാര്‍ട്ടിയിലേക്ക് ചേക്കേറുമെന്ന കാര്യം റാണ വ്യക്തമാക്കിയിട്ടില്ല. അതേസമയം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ചിട്ടുമില്ല.
ഗോവയില്‍ 17 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ 13 സീറ്റുകള്‍ മാത്രം നേടിയ ബിജെപി ചെറുപാര്‍ട്ടികളെ കൂടെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. അഞ്ചുതവണ ഗോവ മുഖ്യമന്ത്രി പദം അലങ്കരിച്ച കോണ്‍ഗ്രസ് നേതാവ് പ്രതാപ് റാണയുടെ മകനാണ് വിശ്വജിത് റാണ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.