പനാജി: ഗോവയിലെ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിശ്വജിത് റാണ രാജിവെച്ചു. ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ വിശ്വാസവോട്ട് തേടിയ സമയം, നിയമസഭയില്‍ നിന്ന് അപ്രതീക്ഷിതമായി ഇറങ്ങിപ്പോയ റാണ, പിന്നീട് രാജിപ്രഖ്യാപനവുമായി രംഗത്തുവരികയായിരുന്നു. റാണെ ഇറങ്ങിപ്പോയതോടെ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് 16 ആയി ചുരുങ്ങി. 22 വോട്ട് നേടി പരീക്കര്‍ സഭയില്‍ വിശ്വാസം തെളിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തിയ റാണ, എംഎല്‍എ സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി അറിയിച്ചു. കോണ്‍ഗ്രസിന്റെ ഗോവ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച ദിഗ്‌വിജയ് സിങ്ങാണ് പരാജയത്തിന്…
Read MoreDay: 16 March 2017
പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടു ഒപ്പ് ശേഖരണം തുടങ്ങി.
ബെന്ഗലൂരു : സ്ത്രീകള്‍ക്ക് നേരെയുള്ള കൂടുതല്‍ ആക്രമണങ്ങള്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പി ജി കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഐ ടി ജീവനക്കാരുടെ സംഘടന ഒപ്പ് ശേഖരണം ആരംഭിച്ചു.ഓണ്‍ലൈന്‍ വഴിയും നേരിട്ടുമാണ് ഒപ്പ് ശേഖരണം നടത്തുന്നത്.നഗരത്തിലെ ഐ ടി ജീവനക്കാരുടെ സംഘടനയായ ഐ ടി എമ്പ്ലോയീ സെന്റെര്‍ നടത്തിയ സര്‍വ്വേയില്‍ നഗരത്തിലെ ഭൂരിഭാഗം പി ജി കളും സുരക്ഷിതമല്ല എന്നും ആവശ്യത്തിനു സൌകര്യങ്ങള്‍ ഇല്ല എന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലി തേടിയെത്തുന്നവരുടെ കൂടി ആശ്രയമായ…
Read Moreഗോവയില്‍ മനോഹര്‍ പരീക്കറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.ഒരു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നു.
പനാജി: ഗോവയില്‍ മനോഹര്‍ പരീക്കറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 22 പേരാണ് പരീക്കര്‍ സര്‍ക്കാറിനെ പിന്തുണച്ചത്. കോണ്‍ഗ്രസിനെ 16 എംഎൽഎമാർ പിന്തുണച്ചു. ഒരു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നു. ഗോവയില്‍ഏറ്റവുംവലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. പരീക്കര്‍ക്കൊപ്പമുള്ള എംഎല്‍എമാരില്‍ ചിലര്‍ നാളെ തങ്ങളുടെ കൂടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ സഭയില്‍ അത്തരം മലക്കം മറിച്ചിലുകള്‍ ഒന്നും സംഭവിച്ചില്ല. എന്നാല്‍ . ഒരു കോണ്‍ഗ്രസ് എംഎൽഎ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നത്…
Read Moreഒന്നാം ഭാഗത്തേക്കാള്‍ ഉഗ്രന്‍ ആകും രണ്ടാഭാഗം എന്നുറപ്പായി;ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രൈലെര്‍ പുറത്ത്.
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. രണ്ട് മിനിറ്റ് 20 സെക്കൻഡ് ട്രെയിലറാണ് റിലീസ് ചെയ്തത്. 250–300 സ്ക്രീനുകളിൽ ട്രെയിലർ പ്രദർശിപ്പിക്കും.
Read Moreകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ബാല സൗഹൃദ കോടതി വരുന്നു; പ്രതികളെ കുട്ടികൾ നേരിൽ കാണുന്നത് ഒഴിവാക്കാൻ പ്രത്യേക സൗകര്യം.
ബെംഗളൂരു: കുട്ടികൾക്കെതിരെയുള്ള പീഡന, ബാലാവകാശ കേസുകൾ കൈകാര്യം ചെയ്യുന്ന മാതൃകാ കോടതി ബെംഗളുരുവിൽ മേയിലോ ജൂണി ലോ പ്രവർത്തിച്ച് തുടങ്ങും, സിറ്റി സിവിൽ കോർട്ട് കോംപ്ലക്സിന്റെ ഭാഗമായിരിക്കും ഈ കോടതി. പീഡന കേസിലും മറ്റുമുള്ള പ്രതികളെ കുട്ടികൾ നേരിട്ട് കാണാതിരിക്കാനുള്ള പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കുട്ടികളെ സമ്മർദ്ദങ്ങളിൽ നിന്നും ഭീതികളിൽ നിന്നും പുറത്തു കൊണ്ടുവരുന്നതിന്റെ ഭാഗമായി കോടതി മുറികൾക്കുള്ളിൽ കളിക്കോപ്പുകൾ സജ്ജീകരിക്കുമെന്നും കർണാടക ഹൈക്കോടതി ജഡ്ജിയും ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർമാനുമായ ജസ്റ്റിസ് അശോക് ബി.ഹിഞ്ചിഗരേ അറിയിച്ചു. ബാല ലൈംഗിക പീഡന നിരോധന നിയമം…
Read More