ജിയോ വെല്‍ക്കം ഓഫര്‍ ഒരു വര്‍ഷത്തേക്ക് കൂടി;പക്ഷെ മാസം 303 രൂപ കൊടുക്കണം.

മുംബൈ: ജിയോ ഉപഭോക്താക്കൾക്ക് വീണ്ടും സന്തോഷവാർത്ത. ജിയോയുടെ പരിധിയില്ലാത്ത വെൽക്കം ഓഫർ ഒരു വർഷത്തേക്കു നീട്ടി. മാർച്ച് 31ന് അവസാനിക്കുമെന്ന് അറിയിച്ചിരുന്ന ഓഫറാണ് അടുത്തവർഷം മാർച്ച് 31 വരെ നീട്ടിക്കൊണ്ട് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യപനം നടത്തിയിരിക്കുന്നത്. ജിയോ പ്രൈം വരിക്കാർക്കെല്ലാം അൺലിമിറ്റഡ് സർവീസ് ലഭിക്കും. അതേസമയം, ഈ അൺലിമിറ്റഡ് സേവനം ലഭിക്കാൻ മാസം 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതായത് ദിവസം കേവലം 10 രൂപയ്ക്ക് അൺലിമിറ്റഡ് സേവനം ഉപയോഗിക്കാം. ഇന്ത്യൻ ടെലികോം രംഗത്ത് റിലയൻസ് ജിയോ സൃഷ്ടിച്ച…

Read More

നെലമംഗലാക്ക് സമീപം കര്‍ണാടക ആര്‍ ടി സി ബസ്‌ തീപിടിച്ചു ഒരാള്‍ മരിച്ചു;നാലു പേര്‍ക്ക് പരിക്ക്.

ബെന്ഗളൂരു : ചിക്കമങ്ങലൂറില്‍ നിന്നും ബെന്ഗലൂരുവിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി യുടെ ബസിനു തീ പിടിച്ചു ഒരു സ്ത്രീ മരിച്ചു.നാലുപേര്‍ക്ക് പരിക്ക് ഉണ്ട്.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ദേശീയ പാത നാലില്‍ നെലമംഗല ക്ക് സമീപം അറിഷണകുന്റെ എന്നാ സ്ഥലത്താണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് കര്‍ണാടക ആര്‍ ടി സിയുടെ ബസ്‌ അപകടത്തില്‍ പെട്ടത്. ഭാഗ്യമ്മ (52)ആണ് അപകടത്തില്‍ മരിച്ചത്,60% പൊള്ളല്‍ ഏറ്റ ഒരു യാത്രക്കാരന്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്.മരിച്ച ആളുടെ കുടുംബന്കത്തിനു കര്‍ണാടക ആര്‍ ടി സി…

Read More

പള്‍സര്‍ സുനി എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് ദിലീപ് ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹിയായ റിയാസ് ഖാന്റെ ചിത്രം.

യുവനടിയെ ആക്രമിച്ച കേസില്‍ പോലീസ് പ്രധാനപ്രതിയായ പള്‍സര്‍ സുനിക്കായി വലവിരിച്ചിരിക്കുകയാണ്. അതിനിടയിലാണ് പള്‍സര്‍ സുനിയാണെന്ന് പറഞ്ഞ് റിയാസ് ഖാൻ എന്ന ചെറുപ്പക്കാരന്റെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്നത്. നടന്‍ ദിലീപിന്‍റെ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ റിയാസിന്‍റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ വച്ചുതന്നെയാണ് പ്രചരണം എന്നതാണ് ഇതിലെ ദൌര്‍ഭാഗ്യകരമായ കാര്യം. ഇതിനൊപ്പം പള്‍സര്‍ സുനിയുടെ യഥാര്‍ത്ഥ പേര് റിയാസ്ഖാന്‍ ആണെന്നുവരെ പ്രചരണം ഉയര്‍ന്നു. ശനിയാഴ്ച വൈകീട്ട് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ മീറ്റിംഗ് കഴിച്ച് അവിടുന്ന് എടുത്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.…

Read More

ആംബുലന്‍സ് വിളിക്കാന്‍ പണമില്ല; മകളുടെ മൃതദേഹവുമായി പിതാവ് മോപ്പഡില്‍

ബെന്ഗളൂരു: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന ഭര്‍ത്താവിന്‍റെ ചിത്രം രാജ്യമനസാക്ഷിയുടെ മനസ്സില്‍ നിന്നും മായും മുമ്പേ ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ മകളുടെ മൃതദേഹം മോപ്പഡില്‍ വഹിക്കാന്‍ വിധിക്കപ്പെട്ട് ഒരു പിതാവ്.  കര്‍ണാടകയിലെ മധുഗിരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചിക്‍മംഗ്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വീരപുര ഗ്രാമത്തിലെ തിമ്മപ്പ എന്ന പിതാവിനാണ് ഈ ദുര്‍വിധി. കൂലിപ്പണിക്കാരായ തിമ്മപ്പയുടെയും ഗൗരമ്മയുടെയും 20 വയസ്സുള്ള  മകള്‍ രത്‌നമ്മയെ കടുത്ത പനിയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിനടുത്ത് ഡോക്ടറുടെ സേവനം ലഭ്യമല്ലാതിരുന്നതിനാല്‍ 20 കിലോ…

Read More

ശിവരാത്രി അവധിക്ക് കർണാടക ആർ ടി സി യുടെ 9 സ്പെഷലുകൾ;ഇരുട്ടിൽ തപ്പി കേരള ആർടിസി.

ബെംഗളൂരു : ശിവരാത്രി ആഘോഷിക്കാൻ നാട്ടിൽ പോകുന്നവർക്കായി കർണാടക ആർ ടി സി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു.ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്ന 23 ന് ഒൻപതു സ്പെഷൽ ബസുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി  സർവീസ് നടത്തുന്നത്. കേരള ആർടി സി യുടെ സർവ്വീസുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. പതിവുപോലെ സ്പെയർ ബസുകളുടെ അഭാവമാണ് സ്പെഷൽ അനുവദിക്കാൻ തടസ്സമെന്ന് അധികൃതർ അറിയിച്ചു. ശിവരാത്രിക്ക് പിന്നാലെ ശനി ഞായർ അവധി ദിവസങ്ങൾ വരുന്നതോടെ വ്യാഴാഴ്ച സ്വകാര്യ ബസുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.തിരുവനന്തപുരത്തേക്ക് 2200 രൂപയും എറണാകുളത്തേക്ക് 2000 രൂപയും…

Read More
Click Here to Follow Us