അവസാന ജയം ശശികലക്ക്;ഇടപ്പാടി പളനി സ്വാമി മുഖ്യമന്ത്രി പദത്തിലേക്ക്.

ചെന്നൈ:  എഐഎഡിഎംകെ നിയമകക്ഷി നേതാവ് എടപ്പാടി പളനി സ്വാമിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കി ഗവര്‍ണര്‍ ഉത്തരവിറക്കി. പളനി സ്വാമിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായാണ് വിവരം. പളനി സ്വാമി ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം. സത്യപ്രതിഞ്ജ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെന്നാണ് സൂചനകള്‍.  15 ദിവസത്തിനകം പളനി സ്വാമി ഭൂരിപക്ഷം തെളിയിക്കണം. അതേ സമയം പാര്‍ട്ടിയിലെ ഭിന്നത തീര്‍ക്കാന്‍ ഒ പനീര്‍ സെല്‍വവും പളനിസ്വാമിയും തമ്മില്‍ സമവായത്തിന് നീക്കം തുടങ്ങി. കുവത്തൂരിലെ റിസോര്‍ട്ടില്‍ എംഎംല്‍മാര്‍ യോഗം ചേരുകയാണ്. തമിഴഅനാട്ടിലെ ഭരണ പ്രതിസന്ധി…

Read More

ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കൊച്ചി: ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഇന്ന് പരിഗണനക്ക് വരുന്നത്. നേരത്തെ നിരവധി തവണ മാറ്റിവക്കപ്പെട്ട ഹര്‍ജിയാണിത്. സിബിഐയുടെ  അഭിഭാഷകന്‍ ഇന്നും ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിബിഐ അന്വേഷിച്ച കേസില്‍ 2013 നവംബര്‍ അഞ്ചിന് സിബിഐ കോടതി പിണറായി വിജയന്‍ വിജയനുള്‍പ്പടെയുള്ളവരെ പ്രതികളാക്കി നല്‍കിയ കുറ്റപത്രം സിബിഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെ സിബിഐ അടക്കം നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് പരിഗണനക്ക് വരുന്നത്. മുമ്പ് നിരവധി തവണ മാറ്റിവക്കപ്പെട്ട ഹര്‍ജിയാണിത്. ഇക്കഴിഞ്ഞ 13ന്…

Read More

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാന്‍ ഉള്ള കര്‍ണാടകയുടെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി;ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ബെന്ഗലൂരു : മലയാളികള്‍ അടക്കം ഉള്ള അന്യസംസ്ഥാനക്കാരെ വളരെ യധികം വലച്ച ഒരു തീരുമാനം ആണ് കര്‍ണാടകയില്‍ വരുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ ഇവിടെയും ആജീവനാന്ത നികുതി നല്‍കണം എന്നത്.എന്നാല്‍ ഈ വിഷയത്തില്‍ ഹൈകോടതി വിധി കര്‍ണാടക സര്‍ക്കാരിനു എതിരായിരുന്നു.ഈ ഹൈകോടതി വിധി സ്റ്റേ ചെയ്യണം എന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീം കോടതി തള്ളി.ഹൈകോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു എങ്കിലും,ഈ ആവശ്യം കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് ഇവിടത്തെ നികുതിയടക്കാതെ…

Read More

മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക് എതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി ബെന്ഗളൂരു പോലിസ്,ഹെല്‍മെറ്റ്‌ ഇല്ലാതെ മൂന്നാം തവണ പിടിക്കപ്പെട്ടാല്‍ ലൈസെന്‍സ് താല്‍ക്കാലികമായി റദ്ദാക്കും.

ബെന്ഗളൂരു : മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക് എതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി ബെന്ഗളൂരു പോലിസ്.മദ്യപിച്ചു വാഹന മോടികുന്നവര്‍ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസെന്‍സ് കാണിച്ചില്ല എങ്കില്‍ അവര്‍ക്ക് എതിരെ കേസ് എടുക്കും. നഗരത്തില്‍ മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ആണ് കര്‍ശന നടപടിയുമായി ട്രാഫിക് പോലിസ് മുന്നോട്ടുപോകുന്നത്.കഴിഞ്ഞ മൂന്നുമാസമായി നഗരത്തിലെ ചില ഭാഗങ്ങളില്‍ ഈ രീതിയാണ്‌ ട്രാഫിക്‌ പോലിസ് തുടര്‍ന്ന് പോരുന്നത്.മദ്യപിച്ചു വാഹനമോടിക്കുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ വളരെ യധികം വര്‍ധിച്ചിട്ടുണ്ട്. സാധാരണ മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടിച്ചാല്‍ നല്ലൊരു വിഭാഗം ഡ്രൈവിംഗ് ലൈസെന്‍സ് ന്റെ പകര്‍പ്പ് മാത്രമാണ്…

Read More
Click Here to Follow Us