ബെന്ഗലൂരു:കാണികളുടെ കണ്ണില്‍ ആകാംക്ഷയുടെ പൂത്തിരികള്‍ കത്തിച്ചുകൊണ്ട് സൂപര്‍ സോണിക് വിമാനങ്ങള്‍ പറന്നുയര്‍ന്നു,ഇന്നലെ ഉരുക്ക് പക്ഷികള്‍ ബെന്ഗലൂരുവിന്റെ ആകാശത്ത് തീര്‍ത്തത് വിസ്മയങ്ങള്‍ ആയിരുന്നു.ചെറുതും വലുതുമായ പോര് വിമാനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു ,കാണികളെ സംഭ്രമത്തിന്റെ ഉത്തുങ്കങ്ങളില്‍ നിര്‍ത്തി ദേശത്തെയും വിദേശത്തെയും പൈലറ്റ് മാര്‍ നടത്തിയ പ്രകടനങ്ങള്‍ തികച്ചും പുതിയ അനുഭവമായി മാറി.
എയറോ ഇന്ത്യയുടെ ഭാഗമായി യെലഹങ്ക വ്യോമതാവളത്തില്‍ ഇന്നലെയാണ് രാജ്യത്തെയും വിദേശത്തെയും യുദ്ധവിമാനങ്ങള്‍ പ്രകടനങ്ങള്‍ നടത്തിയത്.ഇന്ത്യ തദ്ദേശമായി വികസിപ്പിച്ചു എടുത്ത ലഘു യുദ്ധവിമാനമായ തേജസ്,ഫ്രാന്‍സില്‍ നിന്നും ഇന്ത്യയുടെ വ്യോമസേനയുടെ ഭാഗമായ റാഫേല്‍,അമേരിക്കയുടെ എഫ് 16,മിറാഷ് – 2000 എന്നീ യുദ്ധ വിമാനങ്ങള്‍ ആണ് അഭ്യാസ പ്രകടനങ്ങളില്‍ പങ്കെടുത്തത്.
എയറോ ഇന്ത്യയുടെ ഉത്ഘാടനം പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കാര്‍ നിര്‍വഹിച്ചു ,കേന്ദ്രമന്ത്രിയായ അശോക് ഗജപതി രാജു,സംസ്ഥാന മന്ത്രിയായ ആര് വി ദേഷ്പണ്ടേ,കര-നാവിക-വ്യോമസേന മേധാവികള്‍ വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ത്രിവര്‍ണ പതാകയുമായി മൂന്നു ഹെലികപ്റെര് താഴ്ന്നു പറന്നു കൊണ്ടാണ് പരിപാടികളുടെ തുടക്കം.എയറോ ഇന്ത്യയുടെയും സെനകളുടെയും കൊടികള്‍ ഉണ്ടായിരുന്നു ഇവക്കൊപ്പം.ഇന്ത്യയുടെ എയറോ ബാറ്റിക് ടീമുകള്‍ ആയ സാരന്ഗ് ഹെലികോപ്റെര്‍,സൂര്യ കിരണ്‍,ഇംഗ്ലണ്ട്,സ്വീഡന് തുടങ്ങിയ രാജ്യത്തെ ടീമുകള്‍ ആകാശത്ത് അത്ഭുത കാഴ്ചകള്‍ ഒരുക്കി.സ്വീഡന് എയറോബാറ്റിക് ടീമിന്റെ പ്രകടനങ്ങള്‍ ഏവരെയും വിസ്മയിപ്പിച്ചു.പറക്കുന്ന വിമാനത്തിന്റെ ചിറകുകളില്‍ നിന്ന് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന യുവതികള്‍ ആയിരുന്നു ഇതിലെ അത്ഭുത കാഴ്ച.1940 ല്‍ ഇന്ത്യ പരിശീലനത്തിനായി ഉപയോഗിച്ച ടൈഗേര്മോതും പരിശീലനത്തില്‍ ഉണ്ടായിരുന്നു.
അഞ്ചു ദിവസമായി നടക്കുന്ന എയറോ ഇന്ത്യ പ്രദര്‍ശനത്തില്‍ പ്രതിരോധ-വ്യോമ മേഖലയിലെ 549 കമ്പനികള്‍ പങ്കെടുക്കുന്നു.അമേരിക,ബ്രിട്ടന്,സ്വീഡന്,ഇസ്രയേല്‍ തുടങ്ങിയ 30 രാജ്യങ്ങളില്‍ നിന്ന് ഉള്ള പ്രധിനിധികള്‍ പങ്കെടുക്കുന്നുണ്ട്.നിക്ഷേപങ്ങളെ കുറിച്ച് ഉള്ള ചര്‍ച്ചകള്‍ നടക്കും.പ്രതിരോധ മന്ത്രാലയം,കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര് ദി ഓ,വ്യോമസേന എന്നിവര്‍ സംയുക്തമായാണ് എയറോ ഇന്ത്യ സംഘടിപ്പിക്കുന്നത്.ഡി ആര് ഡി ഓ ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ലോകത്തിനു മുന്പില് വക്കാനുള്ള ഒരു അവസരമാണ് ഈ ഷോ തുറന്നു കൊടുക്കുന്നത്.ആഗോള പ്രാതിനിധ്യം ഉള്ള ഏഷ്യയിലെ തന്നെ വലിയ ഷോ ആണ് ഇത്.ആദ്യ ദിവസമായ ഇന്നലെ തന്നെ എയറോ ഷോ ക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരത്തില്‍ അധികം ആളുകള്‍ എത്തി.അഞ്ചു ദിവസത്തില്‍ രണ്ടു ലക്ഷം പേരെ ആണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.