കഴിഞ്ഞ വർഷം കർണാടക ആർ ടി സി യുടെ ലാഭം 115 കോടി ;ബി എം ടി സിക്ക് 11 കോടി;തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പോലുമില്ലാത്ത കേരള ആർടിസി ഇതിൽ നിന്ന് എന്തെങ്കിലും പഠിക്കുമോ?

ബെംഗളൂരു : സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഉള്ള പൊതുമേഖല സ്ഥാപനമായ കർണാടക ആർ ടി സി കഴിഞ്ഞ വർഷം ഉണ്ടാക്കിയത് 115 കോടി ലാഭം.ബെംഗളൂരു നഗരത്തിലും നഗരപ്രാന്തത്തിലും  മാത്രം സർവ്വീസ് നടത്തുന്ന ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ  ( ബി എം ടി സി ) ഉണ്ടാക്കിയത് 11 കോടി രൂപ ലാഭം. ലാഭകരമായ റൂട്ടുകൾക്ക് പ്രാധാന്യം നൽകിയതും ജീവനക്കാരുടെ സഹകരണവുമാണ് ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്നതിന് കാരണമായത്, ജീവനക്കാർ കമ്മീഷൻ ഏർപ്പെടുത്തിയതും ഗുണകരമായി.നോട്ടു പിൻവലിക്കൽ മൂലം 50 കോടിയോളം ലാഭത്തിൽ കുറവു…

Read More

മകര സംക്രാന്തിയോടനുബന്ധിച്ചു കര്‍ണാടക ആര്‍ ടി സിയുടെ 650 സ്പെഷ്യല്‍ സര്‍വിസുകള്‍.

ബെന്ഗളൂരു : മകര സംക്രാന്തി ഉത്സവത്തോട് അനുബന്ധിച്ച് കര്‍ണാടക ആര്‍ ടിസിയുടെ 650 പ്രത്യേക സര്‍വീസുകള്‍ 13,14,15 തീയതികളിലായി സംസ്ഥാനത്തിന് ഉള്ളിലും പുറത്തേക്കു മായാണ് ഇത്രയും സര്‍വിസുകള്‍. കേമ്പേ ഗൌഡ ബസ്‌ ടെര്‍മിനലില്‍ നിന്ന് ധര്‍മസ്ഥല ,കുക്കെ സു ബ്രഹ്മണ്യ,കുന്തപുര,ശിവമോഗ, ഹാസന്‍ ,മംഗലുരു,ശ്രിന്ഗേരി,ഹോരനാട്,ദാവനഗരെ,ഹുബ്ബള്ളി,ധാര്‍വട്,ബെലഗാവി, വിജയപുര,ഗോകര്‍ണ,സിര്സി,കാര്‍വാര്‍,രായ്ചൂര്‍,കലബുരഗി,ബെല്ലാരി,കൊപ്പല,യാദ്ഗിര്‍,ബീദര്‍, തിരുപ്പതി,പവഗട,ഹോസടുര്‍ഗ  തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്‌ സര്‍വിസ് നടത്തുന്നത്. മൈസൂരു റോഡ്‌ ബസ്‌ സ്റെഷനില്‍ നിന്ന് മൈസൂരു ,ഹന്സൂര്‍,പെരിയ പട്ടണ ,വീരരാജ പെട്ട്,കുശാല്‍ നഗര്‍ മടികേരി തുടങ്ങിയ സ്ഥലങ്ങളി ലേക്കു ആണ് സര്‍വിസുകള്‍. മധുരൈ,കുംഭകോണം,തിരുച്ചി,കോയമ്പത്തൂര്‍,തിരുപ്പതി,വിജയവാഡ,ഹൈദരാബാദ് തമിഴ്നാടിന്റെയും അന്ധ്രയുടെയും മറ്റു പല ഭാഗങ്ങളിലേക്കും…

Read More

സുഷമ കണ്ണുരുട്ടി ; “ലേലു അല്ലു” പറഞ്ഞ് ആമസോണ്‍.

വാഷിംഗ്ടൺ: ഇന്ത്യൻ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ഇ കൊമേഴ്സ് കമ്പനി ആമസോൺ തങ്ങളുടെ വെബ്സൈറ്റിൽ നിന്നു നീക്കം ചെയ്തു. ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങൾ ആമസോൺ പിൻവലിക്കണമെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നീക്കം. ഇത്തരം ചവിട്ടുമെത്തകൾ ഇനി വിൽക്കില്ലെന്നു ആമസോൺ അറിയിച്ചു.ത്രിവർണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത നിർമിച്ച ആമസോൺ മാപ്പു പറയണമെന്നും അത്തരം ഉത്പന്നങ്ങൾ പിൻവലിക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ആമസോൺ കമ്പനിയിലെ ഉദ്യോഗസ്‌ഥർക്ക് ഇന്ത്യൻ വിസ അനുവദിക്കില്ലെന്നും ട്വിറ്ററിൽ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ആമസോൺ കമ്പനിയുമായി ഈ…

Read More

വൈദ്യുതി വകുപ്പും ശരിയാകും,കടുത്ത വൈദ്യുത നിയന്ത്രണത്തിന് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മാർച്ച് മാസം മുതൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാലും പ്രതിസന്ധി മറികടക്കാനാകില്ല. കൊടും ചൂടും വരൾച്ചയും. അനിവാര്യമായ വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. 68 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം. അതിവേഗം വറ്റുന്ന ജലസംഭരണികളിൽ നിന്ന് ഉത്പാദിപ്പിക്കുന്നത് ഏഴ് മുതൽ 10 ദശലക്ഷം യൂണിറ്റ് മാത്രം. ബാക്കി പുറത്തുനിന്ന് വാങ്ങുന്നു. പരീക്ഷക്കാലമായ മാർച്ച് മുതൽ കൊടും വേനൽക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ ഉപഭോഗം 80…

Read More

സാൻഡൽവൂഡ് ശിവരാജ കുമാറിന് “ഒപ്പം”

ബെംഗളൂരു : കഴിഞ്ഞ വർഷം മലയാളത്തിൽ മോഹൻലാലിന് ലഭിച്ച ഒരു വലിയ ഹിറ്റ് ആണ് ” ഒപ്പം “. അതു വരെ യുള്ള എല്ലാ റെക്കാർഡുകളെയും  പൊളിച്ചെഴുതി 75 കോടിക്കു മുകളിൽ  ഈ ചിത്രം നേടി.നൂറുദിവസവും കടന്നു. തുടർച്ചയായ പരാജയങ്ങൾ മാത്രം സമ്മാനിച്ച സംവിധായകൻ  പ്രിയദർശന്റെ ഒരു തിരിച്ചു വരവു കൂടിയായിരുന്നു ഈ സിനിമ. മോഹൻലാൽ അന്ധനായി അഭിനയിച്ച ഈ ചിത്രം മറ്റു പല ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യുന്നതായും വാർത്തകൾ വന്നു. ഹിന്ദിയിൽ പ്രിയദർശൻ തന്നെ ഈ ചിത്രം റിമേക്ക് ചെയ്യുന്നു എന്നാണ്…

Read More

ചിത്രകാരൻമാരെ ആസ്വാദകരെ നിങ്ങൾക്ക് സ്വാഗതം ബെംഗളൂരു ചിത്ര ചന്ത ഈ ഞായറാഴ്ച.

ബെംഗളൂരു : ഒരു തെരുവു മുഴുവൻ ചിത്രങ്ങൾ മാത്രം അതിൽ ലോകത്തിലെ അതി പ്രശസ്തരായവരുടെ ചിത്രങ്ങളുണ്ട് ആരും അറിയാത്ത സാധാരക്കാരുടെ ചിത്രങ്ങളുണ്ട്. ചിത്രങ്ങൾ കാണാം, ആസ്വദിക്കാം, വിൽക്കാം, വാങ്ങാം അതെ ചിത്രങ്ങൾക്കു മാത്രമായി ഒരു ദിനം നഗരത്തിൽ ഒരുങ്ങുന്നു. അതാണ് ചിത്ര സന്തെ ( മലയാളത്തിൽ ചിത്ര ചന്ത). വരുന്ന 15 ന് ഞായറാഴ്ച ആർട്ട് ഗാലറിയിൽ ചിത്ര സന്തെ ഒരുങ്ങുന്നത്. കുമാര കൃപ റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ 1200 സ്റ്റാളുകളിലാണ് ഈ വർഷത്തെ ചിത്ര സന്തെ യുടെ കൗതുകം ഒളിപ്പിച്ചു വച്ചിരിക്കുന്നത്.…

Read More

ജനുവരി 15 ന് മുന്‍പുതന്നെ പേടിഎമ്മില്‍ ഉള്ള കാശു തിരിച്ചെടുക്കുക;ഇല്ലെങ്കില്‍ പണി പാളും.

“നിങ്ങളുടെ പേ ടി എം വാല്ലെറ്റില്‍ കാശു ഉണ്ട് എങ്കില്‍ ജനുവരി 15 നു മുന്‍പ് തന്നെ അത് ബാങ്ക് അക്കൗണ്ട്‌ വഴി പിന്‍വലിക്കുക,പേ ടി എം ബാങ്ക് ആയി മാറുകയാണ് ജനുവരി 15 നു ശേഷം നിങ്ങള്ക്ക് വാലെറ്റില്‍ ഉള്ള പണം വിനിയോഗിക്കാന്‍ കഴിയില്ല” ഇതേ അര്‍ഥം വരുന്ന ഒരു വാര്‍ത്തയാണ് വാട്സ് അപ്പില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ട് ഇരിക്കുന്നത്.കൂടെ പേ ടി എം ഏതോ പത്രത്തില്‍ നല്‍കിയ വാര്‍ത്തയുടെ കോപിയും ഉണ്ട്. ഇങ്ങനെ ഒരു വാര്‍ത്ത വാട്സ് അപ്പില്‍ പ്രചരിക്കുന്നുണ്ട് ,എല്ലാരും വിശ്വസിച്ചോ…

Read More

പഞ്ചാബിലും കേജ്രിവാള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി;ആപ്പിന് പഞ്ചാബികളെ വിശ്വാസമില്ലേ എന്ന് അകാലിദള്‍

ന്യൂഡല്‍ഹി : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ആം ആദ്മി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആപ്പിന്റെ പ്രമുഖ നേതാവുമായ മനീഷ് സിസോദിയ ആണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. മൊഹാലിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് സിസോദിയ ഇക്കാര്യം വ്യക്തമാക്കിയത്. അരവിന്ദ് കേജ്‌രിവാള്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ പോവുകയാണെന്ന് അദ്ദേഹം പ്രസംഗിച്ചു. ആം ആദ്മിയെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനമാണ് ഇതെന്നാണ് വിലയിരുത്തല്‍. അതേസമയം കേജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ വോട്ടു ചോദിക്കുന്ന ആപ്പിന് പഞ്ചാബികളില്‍ വിശ്വാസമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അകാലിദളിന്റെ മുതിര്‍ന്ന…

Read More

പ്രധാനമന്ത്രിക്ക് എതിരായുള്ള കേസ്;സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പിന്മാറി.

ന്യൂ‍ഡല്‍ഹി: സഹാറ, ബിർള കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിൻമാറി. കേസ് ഇന്ന് സുപ്രീംകോടതിയുടെ പുതിയ ബഞ്ച് പരിഗണിക്കും . അരുൺ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത് . ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കൈപ്പറ്റിയെന്ന സഹാറാ ഡയറിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്‍റെ ഹര്‍ജി പരിഗണിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് ചീഫ് ജസ്റ്റീസിന്‍റെ പിന്മാറ്റം. എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ കണ്ടെത്തിയ ഡയറിയിലാണ് മോദിക്ക് പണം…

Read More

ബാങ്കുകളില്‍ നാലു ലക്ഷം കോടിയുടെ കള്ളപ്പണം എത്തി;സഹകരണ ബാങ്കുകളില്‍ മാത്രം 16000 കോടി;

ന്യൂഡല്‍ഹി :  നോട്ട് അസാധുവാക്കലിന് ശേഷം വിവിധ ബാങ്കുകളില്‍ നാല് ലക്ഷം കോടി രൂപയുടെ കളളപ്പണം എത്തിയതായി ആദായ നികുതി വകുപ്പ്‌. സഹകരണ ബാങ്കുകളിൽ മാത്രം 16,000 കോടി രൂപയുടെ കള്ളപ്പണമെത്തി. നിക്ഷേപങ്ങളെകുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് നോട്ട് അസാധുവാക്കാൻ തീരുമാനിച്ചതെന്ന് ആർബിഐ ഗവർണർ പാർലമെന്റ സമിതിയെ അറിയിച്ചു. അസാധുവാക്കിയ 97 ശതമാനത്തോളം നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് സൂചന നൽകിയാണ് ആദായനികുതി വകുപ്പിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ പിടിഐ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. കണക്കില്‍പ്പെടാത്ത നാലു…

Read More
Click Here to Follow Us