ബെംഗളൂരു :ബി എം ടി സി പുറത്തിറക്കിയ സ്മാർട് കാർഡുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം 15 ന് ആരംഭിക്കും. ശാന്തിനഗർ ബസ് ഡിപ്പോയുടെ കീഴിലുള്ള 20 ബസുകളിലാണ് സ്മാർട് കാർഡ് ഉപയോഗിച്ച് ടിക്കെറ്റ് എടുക്കാൻ കഴിയുന്നത്. കാർഡിന്റെ വില 25 രൂപയാണ്. ഒരു മാസം തിരഞ്ഞെടുത്ത ബസുകളിൽ ഈ സംവിധാനം പരീക്ഷിച്ചതിന് ശേഷം വിജയകരമായാൽ സംവിധാനം വ്യാപിപ്പിക്കുമെന്ന് ബി എം ടി സി എംഡി അറിയിച്ചു. കാർഡ് സ്വൈപ് ചെയ്യാനുള്ള സംവിധാനമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളാണ് ഈ സർവ്വീസുകളിൽ ഉപയോഗിക്കുന്നത്. ബി എം…
Read MoreYear: 2016
രാജ്യത്ത് 500 ന്റെ നോട്ടുകള്‍ എത്തി. അഞ്ഞൂറിന്റെ 50 ലക്ഷം നോട്ടുകള്‍ പ്രസ് റിസര്‍വ് ബാങ്കിന് കൈമാറി
ന്യൂഡല്‍ഹി: രാജ്യത്ത് 500 ന്റെ നോട്ടുകള്‍ എത്തി. അഞ്ഞൂറിന്റെ 50 ലക്ഷം നോട്ടുകള്‍ പ്രസ് റിസര്‍വ് ബാങ്കിന് കൈമാറി. ഇനി ആര്‍ബിഐയുടെ പരിശോധന കൂടി കഴിഞ്ഞാല്‍ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിത്തുടങ്ങും. പുതിയ 500 രൂപ നോട്ടുകളുടെ ആദ്യ ഗഡുവാണ് നാസികിലെ പ്രസില്‍ നിന്നും റിസര്‍വ് ബാങ്ക് ആസ്ഥാനത്തേക്ക് എത്തിയത്. 500 രൂപ നോട്ടുകള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. 100 ന്റേയും 50 ന്റേയും നോട്ടുകള്‍ക്ക് ക്ഷാമം നേരിടുകയും ചെയ്തിരുന്നു. എ.ടി.എമ്മുകളില്‍ പലതും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
Read Moreബാങ്കിൽ നിന്നു പണം പിൻവലിക്കുന്നതിൽ ഇളവുകൾ; പതിനായിരം രൂപ പരിധി ധനമന്ത്രാലയം എടുത്തുകളഞ്ഞു; ആഴ്ചയിൽ പരമാവധി 24,000 രൂപ പിൻവലിക്കാം; ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന.
ന്യൂഡൽഹി: കടുത്ത പ്രതിഷേധങ്ങൾ ഉയർന്നതിനു പിന്നാലെ ബാങ്കിൽ നിന്നു പണം പിൻവലിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ചു ധനമന്ത്രാലയം. ബാങ്കിൽനിന്നും പിൻവലിക്കാവുന്ന പണത്തിന്റെ പരിധി ധനമന്ത്രാലയം ഉയർത്തി. ഒരു ദിവസം പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 10, 000 രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. പുതിയ തീരുമാനമനുസരിച്ച് അക്കൗണ്ടിൽനിന്നും ഒരാഴ്ച പരമാവധി 24,000 രൂപ പിൻവലിക്കാം. ഒരാൾക്ക് 4,500 രൂപ വരെ ബാങ്കുകൾ വഴി പഴയ നോട്ടുകൾ മാറ്റിയെടുക്കാം. എടിഎം ഇടപാടുകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി എടിഎം ഉപയോഗിച്ച് ഒരു ദിവസം 2,500 രൂപ വരെ പിൻവലിക്കാം. ചെക്കുകൾ…
Read Moreനോട്ടു പിൻവലിച്ചതിലൂടെ ചിലർക്ക് ഉറക്കം നഷ്ടപ്പെട്ടു; ജനങ്ങൾ വോട്ടു ചെയ്തത് അഴിമതിക്കും കള്ളപ്പണത്തിനും എതിരായി; എല്ലാ ബിനാമി ഇടപാടുകളും അന്വേഷിച്ചു നടപടി; കേന്ദ്ര സർക്കാരിന് ഒന്നും മറയ്ക്കാനില്ല; പാവപ്പെട്ടവരുടെ ഉന്നമനമാണു ലക്ഷ്യമിടുന്നത്; ഡിസംബർ 30നകം പരിഹാരം ഉണ്ടായില്ലെങ്കിൽ ഏതു ശിക്ഷയും നേരിടാൻ തയ്യാറെന്നും പ്രധാനമന്ത്രി.
ന്യൂഡൽഹി: നോട്ടു വിഷയത്തിൽ ഡിസംബർ 30നകം പരിഹാരം കണ്ടില്ലെങ്കിൽ എന്തു ശിക്ഷയും നേരിടാൻ തയ്യാറെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന് ഒന്നും മറയ്ക്കാനില്ല. പാവപ്പെട്ടവരുടെ ഉന്നമനമാണു ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. നോട്ടു പിൻവലിച്ചതിലൂടെ ചിലർക്ക് ഉറക്കം നഷ്ടപ്പെട്ടു. ജനങ്ങൾ വോട്ടു ചെയ്തത് അഴിമതിക്കും കള്ളപ്പണത്തിനും എതിരായിട്ടാണ്. എല്ലാ ബിനാമി ഇടപാടുകളും അന്വേഷിച്ചു നടപടിയെടുക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണ് താനെന്നും മോദി പറഞ്ഞു. ഗോവയിൽ മോപ്പ ഗ്രീൻഫീൽഡ് എയർപോർട്ടിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കവെയാണ് മോദിയുടെ വികാരപ്രകടനം. അഴിമതിക്കെതിരേ പോരാടാനാണ്…
Read Moreവലിയ തീരുമാനത്തിന് ഒപ്പം നില്‍ക്കുന്ന ഭാരത ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ടോക്യോ: വലിയ തീരുമാനത്തിന് ഒപ്പം നില്‍ക്കുന്ന ഭാരത ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വേണ്ടി ജനങ്ങള്‍ ത്യാഗം സഹിക്കുകയാണെന്നും അദ്ദേഹം ജപ്പാനില്‍ പറഞ്ഞു. കള്ളപ്പണം തടയാനുള്ള ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിനൊപ്പം എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണം. കള്ളപ്പണം ഗംഗയില്‍ ഒഴുക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ജപ്പാനിലെ ഭാരതീയരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ശക്തമായ തീരുമാനങ്ങള്‍ കൊണ്ടുമാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താനാവൂ. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്നും മോദി ആവശ്യപ്പെട്ടു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം രാജ്യത്തെ അറിയിച്ച ശേഷം…
Read More2000 രൂപാ നോട്ടിന്റെയും വ്യാജന്‍ ഇറങ്ങി.
ബംഗളുരു: കള്ളപ്പണവും കള്ളനോട്ടും തടയാനായി, 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് പുതിയതായി പുറത്തിറക്കിയ 2000 രൂപാ നോട്ടിന്റെയും വ്യാജന്‍ ഇറങ്ങി. കര്‍ണാടകയിലാണ് പുതിയ 2000 രൂപ നോട്ടിന്റെയും വ്യാജന്‍ പ്രചരിച്ചത്. ഏഷ്യാനെറ്റ് ന്യൂസബിള്‍ വെബ് പോര്‍ട്ടലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. ചിക്കമംഗളൂരിലെ കാര്‍ഷിക വിപണിയിലാണ് 2000 രൂപാ നോട്ടിന്റെ വ്യാജന്‍ ആദ്യം പുറത്തിറങ്ങിയത്. പുതിയ നോട്ടിന്റെ കളര്‍ ഫോട്ടോകോപ്പിയാണ് ഈ നോട്ടെന്നാണ് ആധികൃതര്‍ പറയുന്നത്. പഴയ നോട്ട് മാറാന്‍ നടക്കുന്നവരെയാണ് തട്ടിപ്പുകാര്‍ വലയിലാക്കിയത്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് വാങ്ങിയാണ് ഈ…
Read Moreകള്ളനോട്ട് പിടിച്ചു !
കൊണ്ടോട്ടി: ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്ന് 35,000 രൂപയുടെ കള്ളനോട്ട് പിടികൂടി. മലപ്പുറം കൊണ്ടോട്ടി എസ്ബിടി ശാഖയില്‍ അടയ്ക്കാനായി കൊണ്ടുവന്ന 45,000 രൂപയില്‍ 35,000 രൂപയും കള്ളനോട്ടുകളായിരുന്നു. വൈദ്യരങ്ങാടി സ്വദേശിനി മറിയുമ്മയുടെ കൈയില്‍ നിന്നുമാണ് കള്ളനോട്ട് പിടികൂടിയത്. ആയിരം രൂപയുടെ നോട്ടുകെട്ടാണ് ഇവര്‍ കൊണ്ടുവന്നത്. കൗണ്ടറില്‍ പണം എണ്ണുന്നതിനിടെയാണ് കള്ളനോട്ട് കാഷ്യറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മറിയുമ്മയെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇവരുടെ മകന്‍ വിദേശത്താണുള്ളത്. ഇയാള്‍ വീടുപണിക്കായി അയച്ചുകൊടുത്ത പണമാണിതെന്നാണ് മറിയുമ്മ…
Read Moreടിപ്പു ജയന്തിക്കിടെ ഒരു കര്‍ണാടക മന്ത്രി കാണിച്ചത് എന്താണ് എന്ന് അറിയാമോ ?
ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കിടെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കണ്ട കര്‍ണാടക വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സെയ്ത് രാജിവെക്കണമെന്ന ആവശ്യം ശക്തം. ചടങ്ങില്‍ സംസാരിച്ച ശേഷം സെയ്ത് ഫോണില്‍ അശ്ലീല ചിത്രം കണ്ടത് പ്രാദേശിക ടെലിവിഷന്‍ ക്യാമറാമാന്‍ പകര്‍ത്തി സംപ്രേഷണം ചെയ്യുകയായിരുന്നു. ദൃശ്യം പുറത്തുവന്നതോടെ, മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. അതേസമയം മന്ത്രി സെയ്ത് ആരോപണം നിഷേധിച്ചു രംഗത്തെത്തി. ജയന്തി ആഘോഷങ്ങളുടെ മറ്റു സ്ഥലങ്ങളിലെ…
Read Moreസുപ്രീംകോടതിയില്‍ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പുന:പരിശോധന ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതിയില്‍ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സുപ്രിംകോടതിയുടെ ചരിത്രത്തിലെ അസാധാരണ നടപടികള്‍ക്കാണ് ഇന്ന് ആറാം നമ്പര്‍ കോടതി സാക്ഷിയായത്. 2 മണി മുതലാണ് കോടതി കേസ് പരിഗണിച്ചത്. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ 1 മണിക്കൂര്‍ ജഡ്‍ജി രഞ്ജന്‍ ഗൊഗോയ് കട്ജുവിനു നല്‍കി. കേസിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റും കട്‍ജു വിശദീകരിച്ചു. നാലാമത്തെയും നാല്‍പ്പതാമത്തെയും സാക്ഷികളെ മുഖവിലക്കേണ്ടതില്ലെന്നും ജഡ്‍ജിമാര്‍ക്ക് സ്വാഭാവിക യുക്തി വേണമെന്നും കട്‍ജു വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ നേരത്തെ മുന്നോട്ടു വച്ച തെളിവുകള്‍ക്ക് വിരുദ്ധമാണ് കട്‍ജുവിന്‍റെ വാദങ്ങളെന്നു…
Read Moreജസ്റിസ് കട്ജുവിന്റെ “വീര വാദത്തിനും”സൌമ്യക്ക് നീതി ലഭ്യമാക്കാന്‍ കഴിഞ്ഞില്ല.
ഡല്‍ഹി : സൗമ്യകേസിലെ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ജസ്റ്റിസ് മാര്‍ക്കണ്ഡേ കട്‍ജുവിന് കോടതിയലക്ഷ്യ നോട്ടീസ്. നാടകീയ രംഗങ്ങള്‍ക്കിടയില്‍ കട്‍ജുവിനോട് കോടതിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അസാധാരണ നടപടിയിലാണ് കോടതി കേസ് ഇന്ന് പരിഗണിച്ചത്. സൗമ്യവധക്കേസിലെ കോടതി വിധിയെ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശിച്ച കുറിപ്പെഴുതിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് ഹാജരായി വിധിയിലെ പിഴവ് എന്തെന്ന് ചൂണ്ടിക്കാണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ജസ്റ്റിസ് കട്ജു കോടതിയിലെത്തുന്നത്. സൗമ്യകേസില്‍ കോടതിക്ക് പിഴവ് പറ്റിയെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കട്ജു രാവിലെയും…
Read More