തിരുവനന്തപുരം: എംഎം മണി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും . വൈകിട്ട് 4.30ന് രാജ്ഭവനില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങ് . ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും . സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും . വൈദ്യുതി വകുപ്പായിരിക്കും എംഎംമണിക്ക് ലഭിക്കുക . സഹകരണവും ടൂറിസവും കടകംപള്ളി സുരേന്ദ്രനും വ്യവ്യസായവും കായിക യുവജനക്ഷേമവും എ സി മൊയ്ദീനുമായിരിക്കും . ഇതു സംബന്ധിച്ച ഉത്തരവും ഇന്നിറങ്ങും .
Read MoreYear: 2016
കാന്‍പൂര്‍ ട്രെയിന്‍ അപകടം മരിച്ചവരുടെ എണ്ണം 143 ആയി;രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനടുത്ത് പാറ്റ്‌ന ഇന്‍ഡോര്‍ എക്‌സപ്രസ് പാളം തെറ്റിയുള്ള അപകടത്തില്‍ മരിച്ചവരുടെ എണ്ണം 143 ആയി. ഞായറാഴ്ച പുലർച്ചെ മൂന്നോടെ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ പൊക്രയാൻ നഗരത്തിലായിരുന്നു അപകടം. നാല് എ.സി. കോച്ചുകളടക്കം ട്രെയിനിന്റെ 14 ബോഗികളാണ് അപകടത്തിൽപ്പെട്ടത് . ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടന്നു വന്നിരുന്ന രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നായിരുന്നു കാണ്‍പൂരിലേത്. പുലര്‍ച്ചെ 3.10നാണ് അപകടം നടന്നതെങ്കിലും ആറു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്. പ്രധാനപാതയിലേക്കുള്ള…
Read More500 കോടി രൂപ മുടക്കി മകളുടെ വിവാഹം നടത്തിയ ജി. ജനാര്‍ദനറെഡ്ഡിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
ബെന്ഗളൂരു : 500 കോടി രൂപ മുടക്കി മകളുടെ വിവാഹം നടത്തിയ കര്‍ണാടകത്തിലെ ഖനിവ്യവസായിയും മുന്‍മന്ത്രിയുമായ ജി. ജനാര്‍ദനറെഡ്ഡിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതായി റിപ്പോര്‍ട്ട്. റെഡ്ഡിയുടെ ബെല്ലാരിയിലെ നാല് വീടുകളിലും കമ്പനി ഓഫീസിലുമാണ് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം റെയ്ഡ് നടത്തുന്നത്. റെയ്ഡില്‍ ചില രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വെച്ച് ജനാര്‍ദ്ദനറെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയും ബിസിനസ്സുകാരനായ പി. രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹം.500 കോടി രൂപ ചെലവാക്കിയാണ് വിവാഹവും മറ്റ് ഒരുക്കങ്ങളും നടത്തിയത്. ആഗോളമാധ്യമങ്ങള്‍വരെ ആഡംബരവിവാഹം വാര്‍ത്തയാക്കിയിരുന്നു.…
Read Moreഫസല്‍ വധക്കേസിലെ സത്യം പുറത്തു വരുന്നു;ഫസലിനെ വധിച്ചത് കാരയിമാര്‍ അല്ല ? പിന്നെ ആര് ?
കണ്ണൂർ: തലശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാരെന്നു വെളിപ്പെടുത്തൽ. പടുവിലായി മോഹനൻ വധക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന സുബീഷ് എന്ന ആർഎസ്എസുകാരനാണു പൊലീസിനു മൊഴി നൽകിയിത്. ഫസലിനെ കൊന്നതു കാരായിമാരല്ല. താനുൾപ്പെടുന്ന ആർഎസ്എസ് സംഘമാണു ഫസലിനെ കൊന്നതെന്നു സുബീഷ് നൽകിയ മൊഴിയിൽ പറയുന്നു. റിപ്പോർട്ടർ ടിവിയാണ് ഈ വാർത്ത പുറത്തുവിട്ടത്. മൊഴിയുടെ ശബ്ദരേഖയും വീഡിയോയുമടങ്ങുന്ന തെളിവുകൾ കണ്ണൂർ ജില്ലാ പൊലീസ് മേധാവി, ഡിജിപിക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ചിട്ടുണ്ട്. സിബിഐ അന്വേഷണത്തിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം ചന്ദ്രശേഖരനുമുൾപ്പെടെയുള്ളവരാണു പ്രതികളെന്നു…
Read Moreനോട്ട് പ്രതിസന്ധിയില്‍ നിന്ന് തലയൂരാന്‍ കേന്ദ്രം വ്യോമസേനയെ ഇറക്കുന്നു.
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി പരിഹരിക്കാനായി വ്യോമസേന രംഗത്ത്. പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗിക്കാന്‍ തീരുമാനിച്ചു. സാധാരണ നിലയിൽ പുതിയ നോട്ടുകള്‍ പ്രസുകളില്‍ നിന്ന് ബാങ്കുകളിൽ എത്തിക്കാൻ ചുരുങ്ങിയത് 21 ദിവസമെടുക്കും എന്നാൽ ഹെലികോപ്ടറുകളുടെയും വിമാനാത്തിന്റെയും സഹായത്തോടെ ആറ് ദിവസങ്ങൾക്കുള്ളിൽ പണം കൃത്യമായി വിവിധ ബാങ്കുകളിൽ എത്തിക്കാൻ സാധിക്കും. ഈ മികവിനെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസർക്കാർ വ്യോമസേനയെ ഉപയോഗിക്കാൻ തീരുമാനിച്ചത്. 2017 ജനുവരി 15നു മുമ്പ് രാജ്യത്തെ നോട്ട് പ്രതിസന്ധി തരണം ചെയ്യാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.
Read Moreപുതിയ രണ്ടായിരം നോട്ട് നിയമ വിരുദ്ധം!
ന്യൂഡല്‍ഹി : പുതിയ രണ്ടായിരം രൂപ നോട്ട് നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ്. പുതിയ കറന്‍സി അച്ചടിക്കുന്നതിന് നിര്‍ബന്ധമായും പ്രത്യേക നോട്ടിഫിക്കേഷന്‍ ഇറക്കണമെന്നാണ് ആര്‍.ബി.ഐ നിയമത്തില്‍ പറയുന്നത്. എന്നാല്‍, നോട്ടിഫിക്കേഷനില്ലാതെയാണ് പുതിയ രണ്ടായിരം രൂപ നോട്ട് പുറത്തിറക്കിയതെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഇക്കാര്യം പാര്‍ലമെന്റിന് അകത്തും പുറത്തും ഉയര്‍ത്തും. നിയമവിരുദ്ധമായ നോട്ടുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ കള്ളപ്പണ വേട്ടയെന്ന പ്രഖ്യാപിത ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുകയാണ് സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു. പ്രധാനന്ത്രി രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കുകയാണെന്നും ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360 പ്രകാരമുള്ള ചട്ടങ്ങള്‍…
Read More“നമ്മപ്രൈഡ് മാര്‍ച്ച് ” ഭിന്ന ലിംഗക്കാർക്കും സമൂഹത്തിൽ തുല്യത വേണമെന്ന് ആവശ്യപ്പെടുന്നവരുടെ ശക്തിപ്രകടനമായി.
ബെന്ഗലൂരു: ഭിന്ന ലിംഗക്കാർക്കും സമൂഹത്തിൽ തുല്യത വേണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു നഗരത്തിൽ നടന്ന റാലി ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ശക്തിപ്രകടനമായി മാറി. ലൈംഗികത്തൊഴിലാഴികളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സംയുക്ത സമിതിയായ സി.എസ്.എം.ആർ സംഘടിപ്പിച്ച പ്രൈഡ് മാർച്ചിൽ നാലായിരത്തിലേറെ പേരാണ് പങ്കെടുത്തത്. തുളസി പാർക്കിനടുത്തുനിന്നാരംഭിച്ച റാലി ടൗൺഹാളിനടുത്ത് അവസാനിച്ചു. ദക്ഷിണേന്ത്യയിൽ ഭിന്ന ലിംഗക്കാർക്കുനേരെ നടക്കുന്ന അക്രമങ്ങളിലും പീഡനങ്ങളിലും പ്രതിഷേധിക്കാനാമ് നമ്മ പ്രൈഡ് മാർച്ച് സംഘടിപ്പിച്ചത്. സ്വവർഗാനുരാഗം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന 377- വകുപ്പ് പിൻവലിക്കണമെന്നും റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനുള്ള വേദികൂടിയായി റാലി മാറി. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന ഭിന്നലിംഗക്കാരെ…
Read Moreനമ്മമെട്രോയുടെ ആദ്യഘട്ടത്തിന്റെ അവസാന ഭാഗത്തിന്റെ പരീക്ഷണ ഓട്ടം തുടങ്ങി.അടുത്ത വർഷം മാർച്ചോടെ നാഷണൽ കോളേജ് – യെലച്ചനഹളളി പാത തുറന്നു കിട്ടും.
ബെംഗളൂരു: ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളൂരുവിന്റെ സ്വപ്ന പദ്ധതിയാണ് “നമ്മ മെട്രോ ” ദശകങ്ങളായി സ്വപ്നം മാത്രമായി തുടരുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ഏകദേശം ഒരു ദശകമാകുന്നു. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിലും ആദ്യഘട്ടം പോലും ഇതുവരെ മുഴുവൻ തീർക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും. പുട്ടനഹള്ളി മുതൽ നാഗസാന്ധ്ര വരെയാണ് ഗ്രീൻ ലൈൻ എന്ന് വിളിക്കുന്ന നോർത്ത് സൗത്ത് കോറിഡോർ. ചിക്പേട്ട്, മന്ത്രി മാൾ, മഹാലക്ഷ്മി, യശ്വന്ത്പുർ, പീനിയ എന്നീ സ്റ്റേഷനുകളെല്ലാം ഇതിൽ വരുന്നു.ഈസ്റ്റ് വെസ്റ്റ് കോറിഡോർ മൈസൂർ റോഡ് മുതൽ…
Read Moreബി.എം.എഫ് ക്രിസ്തുമസ് ആഘോഷം
ബെംഗളുരു: എല്ലാ ആഘോഷങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ബെംഗളുരുവിലെ മലയാളി സംഘടനയായ ബി എം എഫ് ചാരിറ്റബിൾ ട്രസ്റ്റ് ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം കൊത്തന്നൂർ ന്യൂ ഹോം ബാലഭവനിലെ കുരുന്നുകൾക്കൊപ്പം ആഘോഷിക്കാനൊരുങ്ങുന്നു. ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഉണ്ണി – 9986326575 പ്രജിത്ത് – 9886976755
Read Moreഎം എം മണി പിണറായി മന്ത്രിസഭയിലേക്ക്. വൈദ്യുത മന്ത്രിയായേക്കും; എ സി മൊയ്തീന് വ്യവസായം; കടകംപള്ളിക്ക് സഹകരണം ടൂറിസം.
തിരുവനന്തപുരം : ഉടുമ്പൻചോലയുടെ എം എൽ എ.എം എം മണി പിണറായി മന്ത്രിസഭയിലേക്ക്. വൈദ്യുത മന്ത്രിയാവാനാണ് സാദ്ധ്യത. അഴിച്ചുപണിയിൽ ഇപ്പോഴത്തെ സഹകരണ മന്ത്രിയായ എ സി മൊയ്തീന് വ്യവസായിക വകുപ്പ് ലഭിച്ചേക്കും. കടകംപള്ളി സുരേന്ദ്രന് സഹകരണ വകുപ്പ് ലഭിക്കും ടൂറിസവും ദേവസ്വവും അദ്ദേഹത്തിന് തന്നെ. ബന്ധു നിയമനവുമായി ബന്ധപ്പെട്ടു ഇ പി ജയരാജൻ ഒഴിഞ്ഞ സ്ഥാനം ഇതുവരെ നികത്തിയിരുന്നില്ല.
Read More