സെൽഫി എടുക്കുന്നതിന് മുൻപ് സൂക്ഷിക; 400 വിനോദ സഞ്ചാര കേന്ദ്രങ്ങൾ സെൽഫി നിരോധിത മേഖലകളായി പ്രഖ്യാപിക്കുന്നു.

ബെംഗളൂരു :  സംസ്ഥാനത്തെ  400  വിനോദ സഞ്ചാര കേന്ദ്രങ്ങൾ  സെൽഫി  നിരോധിത  മേഖലകളായി  പ്രഖ്യാപിക്കുന്നു. സെൽഫി  പകർത്താനുള്ള  തിരക്കിൽ  അപകടങ്ങൾ  പെരുകുന്ന  സാഹചര്യത്തിലാണ്  ഇത്തരം  ഒരു  നടപടി. കർണാടക  ടൂറിസം  വിഭാഗം  ഇതിനായുള്ള  ബോധവൽക്കരണ  പ്രവർത്തനങ്ങൾ  ആരംഭിച്ച്  കഴിഞ്ഞു. നന്ദി ഹിൽസ്, ചിന്താമണി  ഹിൽസ്  തുടങ്ങിയ  ഇടങ്ങളിലെ  അപകടകരമായ സ്ഥലങ്ങൾ  കണ്ടെത്തി  ” നോ സെൽഫി  ” ബോർഡുകൾ  സ്ഥാപിച്ച്  കഴിഞ്ഞു. ദക്ഷിണ  കർണാടക, കോസ്റ്റൽ  കർണാടക, ഹൈദരാബാദ്  കർണാടക  എന്നിങ്ങനെ   മൂന്നു  മേഖലകളായി തിരിച്ചാണ്  ബോധവൽക്കരണ  പരിപാടികൾ  പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ  ഒക്ടോബറിൽ…

Read More

അവസാനം രാഷ്‌ട്രപതി തന്നെ വടിയെടുത്തു;രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയക്കുന്നത്. അല്ലാതെ ലഹളയുണ്ടാക്കാനല്ല.

ഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതില്‍ നീരസം പ്രകടിപ്പിച്ച് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി. ദൈവത്തെ ഓര്‍ത്തെങ്കിലും എംപിമാര്‍ സ്വന്തം ജോലി ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ശക്തമായ ജനാധിപത്യത്തിനായുള്ള പരിഷ്കരണങ്ങള്‍ എന്ന വിഷയത്തിലുള്ള ഡിഫന്‍സ് എസ്റ്റേറ്റ് ഡേ പ്രഭാഷണം നിര്‍വഹിക്കുന്നതിനിടെയായിരുന്നു രാഷ്‌ട്രപതിയുടെ വിമര്‍ശനം. പാര്‍ലമെന്റിലെ നടപടികള്‍ നടത്തുകയാണ് നിങ്ങളുടെ ജോലി. ദൈവത്തെ ഓര്‍ത്തെങ്കിലും നിങ്ങള്‍ സ്വന്തം പണി ചെയ്യണം. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നത് അംഗീകരിക്കാനാവില്ല- അദ്ദേഹം എം.പിമാരോട് പറഞ്ഞു. രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയക്കുന്നത്.…

Read More

വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ.

ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. മൈസൂരു സ്വദേശി ശ്രുതിയെയാണ് കോട്ടൺപേട്ട് പൊലീസ് അറസ്റ്റുചെയ്തത്. മെജസ്റ്റിക്കിൽ ചായക്കട നടത്തിവരികയായിരുന്നു മൻസൂറിനായണ് കൊന്നത്. ജാലഹള്ളി സ്വദേശിയാണ് ശ്രുതി. മലയാളിയായ മൻസൂർ (21) ആണ് കോട്ടൺപേട്ടിലെ ലോഡ്ജിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 28നാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ ശ്രുതിയും മൻസൂറും മൂന്നുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാൻ സമ്മതമല്ലെന്ന് മൻസൂർ അറിയിച്ചതിനെ തുടർന്ന് ശ്രുതി മാനസികമായി തളർന്നു.  തുടർന്ന് 28ന് കോട്ടൺപേട്ട് ശാന്തല സർക്കിളിലെ ഒരു…

Read More

മലയാളികൾക്കായി കേരള സമാജം നടത്തുന്ന യുവജനോൽസവം10-11 തീയതികളിൽ.

ബെംഗളൂരു :കർണാടകയിലെ  മലയാളികൾക്കായി  ബാംഗ്ലൂർ  കേരള  സമാജം  സംഘടിപ്പിക്കുന്ന  കർണാടക  സംസ്ഥാന  യുവജനോൽസവം  2016  ഡിസംബർ  10 നും 11 നുമായി  ഇന്ദിരാനഗർ 5 മെയിൻ 9 ക്രോസിലെ  കൈരളി നികേതൻ എജ്യൂകേഷൻ  ക്യാമ്പസിൽ  നടക്കും. മുന്ന്  വേദികളിലായാണ്  മൽസരം. ലളിതഗാനം, പദ്യം ചൊല്ലൽ, ശാസ്ത്രീയ സംഗീതം,  നാടൻ പാട്ട്, മാപ്പിളപ്പാട്ട്, മലയാള  പ്രസംഗം, നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടം തുള്ളൽ, മിമിക്രി, മോണോ ആക്ട്, സംഘനൃത്തം, കൈകൊട്ടിക്കളി, ഒപ്പന, മാർഗ്ഗം കളി, ദഫ് മുട്ട്  എന്നീ  ഇനങ്ങളിലായി 5  മുതൽ…

Read More

പെട്രോള്‍ ടൂറിസം വകുപ്പ് തരും;വരുന്നോ ബൈക്കില്‍ ഹമ്പിക്ക് ഒരു ഫ്രീ റൈഡ് ?

ബെന്‍ഗലുരു : ഇരു ചക്രവഹനങ്ങളില്‍ ഉള്ള വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി കര്‍ണാടക ടൂറിസം വകുപ്പ്.ബെന്ഗലൂരുവില്‍ നിന്നും ഹമ്പിയിലെക്കാണ് കെ എസ്  ടി ഡി സിയുടെ നേതൃത്വത്തില്‍ 10,11 തീയതികളില്‍ ആദ്യഘട്ട യാത്ര നടത്തുന്നത്.ബെന്ഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വികേട് റൈട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി.ബൈക്കുകള്‍ക്ക് ഉള്ള പെട്രോള്‍ ടൂറിസം വകുപ്പ് നല്‍കും. ഹമ്പി യാത്രക്ക് ശേഷം സകലെഷ്പുര്‍,ചിക്കമംഗലുരു,ഗോകര്‍ണ,ബന്ദിപ്പൂര്‍,ഊട്ടി, എന്നിവിടങ്ങളിലേക്ക് ഉള്ള യാത്ര വരും മാസങ്ങളില്‍ ഒരുക്കും.

Read More

ബി.എം.എഫ് ക്രിസ്തുമസ് ആഘോഷിച്ചു

ബെംഗളുരു: ബെംഗളുരു മലയാളികളുടെ കൂട്ടായ്മയായ ബി. എം. എഫ് ചാരിറ്റബിൾ ട്രസ്റ്റ് ഡിസംബർ 4 ന് കൊത്തന്നൂർ ന്യൂ ഹോം ബാലഭവനിലെ കുരുന്നുകളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഈ കൂട്ടായ്മ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തിൽ വിദ്യാർത്ഥികളും ഐടി മേഖലയിൽ നിന്നുമായി നൂറോളം യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സ്റ്റാർ സിംഗർ നിമ്മി, റൗഫ്, സന്തോഷ് ,മകൾ ഇസബല്ല തുടങ്ങിയവരുടെ സംഗീത വിരുന്നും യുവനർത്തകി മാളവിക അവതരിപ്പിച്ച ഭരതനാട്യവും തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. ആഘോഷത്തോടനുബന്ധിച്ച്  വിപുലമായ ക്രിസ്തുമസ് വിരുന്നും,…

Read More

ജയലളിതയുടെ മരണം താങ്ങാനാകാതെ തമിഴ്നാട്ടില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു.

ചെന്നൈ : ജയലളിതയുടെ മരണം താങ്ങാനാകാതെ തമിഴ്നാട്ടില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. വേലൂർ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രൻ എന്നിവരാണ് ആത്മഹത്യ ചെയ്തത്. അതേസമയം, തങ്ങളുടെ അമ്മയെ ഒരു നോക്ക് കാണാനായി ആയിരകണക്കിനാളുകളാണ് രാജാജി ഹാളിന് പുറത്ത് തടിച്ചുകൂടിയിട്ടുള്ളത്. ഹാളിന്റെ നാല് കവാടങ്ങളും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. രാജാജി ഹാളിന്റെ പടിക്കെട്ടുകളില്‍ എഐഎഡിഎംകെ എംഎല്‍എമാര്‍ ഇരിക്കുകയാണ്. നിരവധി പ്രവര്‍ത്തകര്‍ ജയലളിതയുടെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാന്‍ മുറവിളി കൂട്ടുകയാണ്. വൈകിട്ടു നാല് വരെ നീളുന്ന പൊതുദര്‍ശനത്തിനു ശേഷം…

Read More

പനീര്‍ ശെല്‍വം തമിഴ്നാട് മുഖ്യമന്തിയായി ചുമതലയേറ്റു.

ചെന്നൈ: നിലവിലെ ധനമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ. പനീര്‍സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. പനീര്‍ സെല്‍വത്തെ മുഖ്യമന്ത്രിയായി രാത്രി വൈകി ചേര്‍ന്ന എഐഡിഎഎംകെ എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ജയലളിതയുടെ മരണ വാര്‍ത്ത പുറത്ത് രണ്ട് മണിക്കൂറിനുള്ളില്‍  തന്നെ പനീര്‍ സെല്‍വം മുഖ്യമന്ത്രിയായി ചുമതലയേറ്റു. പുതിയ 15 അംഗ മന്ത്രിസഭയാണ് പുതിയതായി ചുമതലയേറ്റത്. രാജ്ഭവനില്‍ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്കായുള്ള നടപടികള്‍ 12 മണിയോടെ തന്നെ ആരംഭിച്ചിരുന്നു. അപ്പോളാ ആശുപത്രി അധികൃതര്‍ ജയലളിതയുടെ മരണ വിവരം പുറത്തറിയിച്ച അപ്പോള്‍ തന്നെ എഐഎഡിഎംകെ എംഎല്‍എമാരെല്ലാം രാജ്ഭവനില്‍ എത്തിച്ചേര്‍ന്നതായാണ് വിവരം.…

Read More

ജയലളിത ഓർമയായി;പ്രധാനമന്ത്രി ചെന്നൈലേക്ക് തിരിച്ചു.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത(68) അന്തരിച്ചു . അപ്പോളോ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം . ഞായറാഴ്ച വൈകിട്ടാണ് ജയലളിതക്ക് ഹൃദയസ്തംഭനം ഉണ്ടായത് . അതിനുശേഷം നില അതീവ ഗുരുതരമായിരുന്നു . പനിയെ തുടർന്ന് സെപ്തംബർ 22നാണ് ജയലളിതയെ ആദ്യം ആശുപത്രിയിലാക്കിയത് . അപ്പോള്‍ മുതല്‍ തന്നെ തമിഴ്നാട്ടിലും കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. ജയലളിതയുടെ ജീവന്‍ നില നിര്‍ത്താന്‍ പരമാവധി ശ്രമിച്ചുവെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍‌ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മൂന്ന് പാരഗ്രാഫിലുള്ള വാര്‍ത്താകുറിപ്പില്‍ ജയലളിതക്ക്…

Read More

ടി വി വാർത്തകൾ എല്ലാം തെറ്റ്; ജയലളിതക്ക് ചികിൽസ തുടരുന്നതായി അപ്പോളോ ആശുപത്രിയുടെ വാർത്താകുറിപ്പ്;സൺ ന്യൂസും കലൈൻജർ ന്യൂസും ജയലളിതയുടെ മരണം പ്രഖ്യാപിച്ചു.

ചെന്നൈ :തമിഴ്നാട്ടിലെ  പ്രധാന  ചാനലുകൾ  ആയ തന്തി  ടി വി ,സൺ  ന്യൂസ് ,കലെൻജർ  ടി വി  എന്നിവർ  മുഖ്യമന്ത്രി  ജയലളിത  മരിച്ചതായി  റിപ്പോർട്ട്  ചെയ്യുന്നു. ഹിന്ദി ചാനൽ ആയ ആജ് തക്കും  ഇതേ  വാർത്ത  റിപ്പോർട്ട്  ചെയ്യുന്നു. എന്നാൽ  ഇതുവരെ  ഔദ്യോഗികമായ  ഒരു  സ്ഥിരീകരണവും  വന്നിട്ടില്ല. എന്നാൽ 6 മണിയോടെ  അപ്പോളാ  ആശുപത്രി  പുറത്തിറക്കിയ  സന്ദേശത്തിൽ  ജയലളിതയുടെ  ചികിൽസ  തുടരുകയാണ്  എന്ന്  പറയുന്നു.

Read More
Click Here to Follow Us