ബെംഗളൂരു :കർണാടകയിലെ മലയാളികൾക്കായി ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന കർണാടക സംസ്ഥാന യുവജനോൽസവം 2016 ഡിസംബർ 10 നും 11 നുമായി ഇന്ദിരാനഗർ 5 മെയിൻ 9 ക്രോസിലെ കൈരളി നികേതൻ എജ്യൂകേഷൻ ക്യാമ്പസിൽ നടക്കും. മുന്ന് വേദികളിലായാണ് മൽസരം.
ലളിതഗാനം, പദ്യം ചൊല്ലൽ, ശാസ്ത്രീയ സംഗീതം, നാടൻ പാട്ട്, മാപ്പിളപ്പാട്ട്, മലയാള പ്രസംഗം, നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടം തുള്ളൽ, മിമിക്രി, മോണോ ആക്ട്, സംഘനൃത്തം, കൈകൊട്ടിക്കളി, ഒപ്പന, മാർഗ്ഗം കളി, ദഫ് മുട്ട് എന്നീ ഇനങ്ങളിലായി 5 മുതൽ 21 വയസു വരെ സബ് ജൂനിയർ, ജൂനിയർ,സീനിയർ വിഭാഗങ്ങളിലാണ് മത്സരം.
നൃത്തയിനങ്ങളിൽ ആൺ പെൺ പ്രത്യേക മൽസരമുണ്ടാവും.കർണാടകയിൽ എവിടെ നിന്നുള്ള മലയാളികൾക്കും പങ്കെടുക്കാം. ഒരാൾക്ക് പരമാവധി 5 വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാം. വ്യക്തിഗത പോയൻറുകൾ അടിസ്ഥാനമാക്കി മൂന്നു വിഭാഗത്തിലും കലാപ്രതിഭയെയും തിലകത്തെയും തെരഞ്ഞെടുക്കും.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : ഫോൺ : 7411222688,9900030808 ഇമെയിൽ :[email protected]
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.