ജയലളിതയുടെ മരണം താങ്ങാനാകാതെ തമിഴ്നാട്ടില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു.

ചെന്നൈ : ജയലളിതയുടെ മരണം താങ്ങാനാകാതെ തമിഴ്നാട്ടില്‍ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. വേലൂർ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രൻ എന്നിവരാണ് ആത്മഹത്യ ചെയ്തത്.

അതേസമയം, തങ്ങളുടെ അമ്മയെ ഒരു നോക്ക് കാണാനായി ആയിരകണക്കിനാളുകളാണ് രാജാജി ഹാളിന് പുറത്ത് തടിച്ചുകൂടിയിട്ടുള്ളത്. ഹാളിന്റെ നാല് കവാടങ്ങളും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

രാജാജി ഹാളിന്റെ പടിക്കെട്ടുകളില്‍ എഐഎഡിഎംകെ എംഎല്‍എമാര്‍ ഇരിക്കുകയാണ്. നിരവധി പ്രവര്‍ത്തകര്‍ ജയലളിതയുടെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാന്‍ മുറവിളി കൂട്ടുകയാണ്. വൈകിട്ടു നാല് വരെ നീളുന്ന പൊതുദര്‍ശനത്തിനു ശേഷം ജയലളിതയുടെ മൃതശരീരം സംസ്‌കാരത്തിനായി മറീന ബീച്ചിലേക്ക് കൊണ്ട് പോകും. മറീനാ ബീച്ചില്‍ എംജിആര്‍ സ്മാരകത്തിനടുത്തായിരിക്കും ജയലളിതയ്ക്കും അന്ത്യവിശ്രമമൊരുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts