ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജന്ഗ് രാജിവച്ചു. ഇന്നാണ് രാഷ്ട്രപതിക്ക് നജീബ് ജങ് രാജി സമര്‍പ്പിച്ചത്. തന്നോട് സഹകരിച്ചതിന് പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.പെട്ടെന്നുള്ള രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. 2013 ജൂലൈ 9നാണ് ജങ് ഡല്‍ഹി ലഫ്. ഗവര്‍ണറായി നിയമിതനാകുന്നത്. ഡല്‍ഹിയുടെ ഇരുപതാമത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി അദ്ദേഹം നിയമിക്കപ്പെട്ടത്. ഒന്നര കൊല്ലം കൂടി കാലാവധി ഉള്ളപ്പോഴാണ് ജങിന്റെ രാജി. ആം ആദ്മി സര്‍ക്കാരുമായുളള ഏറ്റുമുട്ടലിനൊടുവിലാണ് രാജി.
Read MoreDay: 22 December 2016
നീല കോളര്‍ തൊഴിലുകള്‍ തദ്ദേശീയര്‍ക്കായി നിജപ്പെടുത്താന്‍ ഒരുങ്ങി കര്‍ണാടക.
ബെംഗളൂരു: സ്വകാര്യ സ്ഥാപനങ്ങളിലെ നീലക്കോളർ തൊഴിലുകൾ നൂറു ശതമാനവും തദ്ദേശീയർക്കു മാത്രമായി സംവരണം ചെയ്യാനുള്ള നടപടികളുമായി കർണാടക സംസ്ഥാന സർക്കാർ മുന്നോട്ട്. ഇതിനാവശ്യമായ നിയമഭേദഗതികളുടെ കരട് തൊഴിൽ വകുപ്പ് പുറത്തിറക്കി. നിയമം പ്രാബല്യത്തിലാകുന്നതോടെ അധ്വാനം കൂടുതൽ ആവശ്യമുള്ള നീലക്കോളർ ജോലികൾക്ക് കന്നഡിഗർ മാത്രമായിരിക്കും അവകാശികൾ. ഇതോടൊപ്പം തന്നെ വികലാംഗർക്ക് അഞ്ചു ശതമാനം സംവരണവും ശിപാർശ ചെയ്തിട്ടുണ്ട്. അതേസമയം ഈ നിബന്ധനകളൊന്നും ഇൻഫോടെക്, ബയോടെക് മേഖലകളിലെ തൊഴികുൾക്ക് ബാധകമായിരിക്കില്ല. ഭേദഗതികൾ നിയമവകുപ്പ് അംഗീകരിച്ചാലുടൻ നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. സംസ്ഥാനം പുറത്തിറക്കുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ തയാറാകാത്ത സ്ഥാപനങ്ങൾക്കെതിരേ…
Read More