ഹൈദരാബാദ് : മലയാളത്തിലെ എക്കാലത്തെയും ബ്രഹ്മാ ണ്ഡ ചിത്രമായ പുലിമുരുകാന്‍ തെലുഗു നാട്ടിലും വെന്നിക്കൊടി പറിച്ചു മുന്നേറുകയാണ് എന്ന വാര്‍ത്ത ഒരു പുതുമയുള്ളതല്ല.”മന്യംപുലി”എന്ന പേരില്‍ ആണ് പുലി മുരുഗന് തെലുഗുനാട്ടില്‍ എത്തിയത് ആന്ധ്ര പ്രദേശിലും തെലുങ്കാനയിലും മറ്റു സ്ഥലങ്ങളിലുമായി 500 ലധികം സ്ക്രീനുകളില്‍ ആണ് “മന്യംപുലി” പ്രദര്‍ശനത്തിനു എത്തിയത്.ഇപ്പോള്‍ രണ്ടാം വാരത്തിലും പ്രദര്‍ശനം തുടരുകയാണ്.റിലീസിനോട് അനുബന്ധിച്ച് തെലുഗു ചാനലുകളില്‍ നടന്ന പരിപാടികളില്‍ ആണ് തെലുഗു നിര്‍മാതാവ് ആയ കൃഷ്ണ റെഡ്ഢി മനസ്സ് തുറക്കുന്നത്. തന്റെ മകന് നായകനായ “എന്‍ ജെല്‍ ” എന്നാ സിനിമയുടെ…
Read MoreDay: 9 December 2016
മോഡിക്ക് കനത്ത തിരിച്ചടി;നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണു നടപ്പിലാക്കേണ്ടിയിരുന്നതെന്നു സുപ്രീം കോടതി;
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിൽ കേന്ദ്രസർക്കാരിനു സുപ്രീം കോടതിയിൽ നിന്നു വീണ്ടും തിരിച്ചടി. സർക്കാരിനോടു നിരവധി ചോദ്യങ്ങൾ ചോദിച്ച സുപ്രീം കോടതി നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണു നടപ്പിലാക്കേണ്ടിയിരുന്നതെന്നും വ്യക്തമാക്കി. സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേന്ദ്രസർക്കാരിനോട് ഒൻപതു ചോദ്യങ്ങളാണു കോടതി ചോദിച്ചത്. എപ്പോഴാണ് നോട്ട് അസാധുവാക്കാൻ തീരുമാനമെടുത്തത്? തീരുമാനം തീർത്തും രഹസ്യമായിരുന്നോ? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിൻവലിക്കാൻ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ? തുടങ്ങിയ ചോദ്യങ്ങളാണു കോടതി ചോദിച്ചത്. നോട്ട് അസാധുവാക്കലിനെതിരെ നൽകിയ ഹർജിയും സഹകരണ ബാങ്കുകൾ…
Read Moreരാഷ്ട്രപതിയുടെ ഉപദേശത്തിനു പുല്ലുവില;പാര്‍ലിമെന്റ് ഇന്നും സ്തംഭിച്ചു;പ്രതിപക്ഷം മാപ്പ് പറയണമെന്ന് ഭരണപക്ഷം.
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കിയ വിഷയത്തിൽ ഇന്നും പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച നടന്നില്ല. ചർച്ചയ്ക്കു തയ്യാറാണെന്ന് പ്രതിപക്ഷം ലോക്സഭയിൽ വ്യക്തമാക്കിയപ്പോൾ ആദ്യം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വച്ചു. വൻ കുംഭകോണം തുറുന്നു കാട്ടുമെന്നും ലോക്സഭയിൽ താൻ സംസാരിച്ചു കഴിയുമ്പോൾ വൻ ഭൂകമ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദൈവത്തെയോർത്ത് ജോലി ചെയ്യൂ എന്ന രാഷ്ട്രപതിയുടെ ഉപദേശം പാഴായി. ഇരുസഭകളിലും ഇന്നു ബഹളം തുർന്നു. ചർച്ചയ്ക്കു തയ്യാറാണെന്ന് പതിനൊന്ന് മണിക്ക് വ്യക്തമാക്കിയ കോൺഗ്രസ് ചട്ടം മാറ്റി വച്ചുള്ള ചർച്ച വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത്രയും നാൾ…
Read Moreഅവശ്യ സേവനങ്ങള്‍ക്ക് പഴയ അഞ്ഞൂറു രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അവസാന തീയതി നാളെ.
ന്യൂഡല്‍ഹി: അവശ്യ സേവനങ്ങള്‍ക്ക് പഴയ അഞ്ഞൂറു രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള അനുമതി നാളെക്കൂടി മാത്രം. ഡിസംബര്‍ 15 വരെ അനുമതി നല്‍കിയിരുന്നെങ്കിലും പത്താം തീയതിയിലേക്ക് വെട്ടിച്ചുരുക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. പൊതുഗതാഗത സംവിധാനങ്ങളായ റെയില്‍വേ, മെട്രോ, സര്‍ക്കാര്‍ ബസ്സുകള്‍, എയര്‍പോര്‍ട്ടുകളില്‍ നിന്നും വിമാന ടിക്കറ്റുകള്‍, റെയില്‍വേ കേറ്ററിംഗ് എന്നിവയ്ക്ക് പഴയ നോട്ടുകള്‍ 10ന് അര്‍ദ്ധരാത്രി വരെ മാത്രം ഉപയോഗിക്കാം. നവംബര്‍ 8ന് പഴയ 5000, 1000 രൂപ നോട്ടുകള്‍ നിരോധിച്ചെങ്കിലും അവശ്യ സേവനങ്ങള്‍ക്ക് ഡിസംബര്‍ 15 വരെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആയിരം…
Read Moreഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ആകര്‍ഷകമായ ഇളവുകളും പുതിയ പദ്ധതികളും പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ആകര്‍ഷകമായ ഇളവുകളും പുതിയ പദ്ധതികളും പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇ- വാലറ്റുകള്‍ എന്നിവ വഴിയുള്ള പണമിടപാടുകള്‍ക്കാണ് കേന്ദ്രധനമന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചത്. പെട്രോള്‍- ഡീസല്‍ വാങ്ങുമ്പോള്‍ പണമിടപാട് ഡിജിറ്റല്‍ രൂപത്തിലാക്കിയാല്‍ 0.75 ശതമാനം ഇന്‍സെന്റീവായി നല്കാന് തീരുമാനിച്ചിട്ടുണ്ട്. പ്രതിദിനം നടക്കുന്ന 1,800 കോടി രൂപയുടെ ഇന്ധന വില്‍പ്പനയില്‍ 20 ശതമാനമായിരുന്ന ഡിജിറ്റല്‍ പണമിടപാട് നവംബറില്‍ 40 ശതമാനമായി ഉയര്‍ന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ 30 ശതമാനം കൂടി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ധന വില്‍പ്പന…
Read Moreസെൽഫി എടുക്കുന്നതിന് മുൻപ് സൂക്ഷിക; 400 വിനോദ സഞ്ചാര കേന്ദ്രങ്ങൾ സെൽഫി നിരോധിത മേഖലകളായി പ്രഖ്യാപിക്കുന്നു.
ബെംഗളൂരു : സംസ്ഥാനത്തെ 400 വിനോദ സഞ്ചാര കേന്ദ്രങ്ങൾ സെൽഫി നിരോധിത മേഖലകളായി പ്രഖ്യാപിക്കുന്നു. സെൽഫി പകർത്താനുള്ള തിരക്കിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നടപടി. കർണാടക ടൂറിസം വിഭാഗം ഇതിനായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. നന്ദി ഹിൽസ്, ചിന്താമണി ഹിൽസ് തുടങ്ങിയ ഇടങ്ങളിലെ അപകടകരമായ സ്ഥലങ്ങൾ കണ്ടെത്തി ” നോ സെൽഫി ” ബോർഡുകൾ സ്ഥാപിച്ച് കഴിഞ്ഞു. ദക്ഷിണ കർണാടക, കോസ്റ്റൽ കർണാടക, ഹൈദരാബാദ് കർണാടക എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചാണ് ബോധവൽക്കരണ പരിപാടികൾ പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ…
Read More