നോട്ട് അസാധു ആക്കിയതിന് സുപ്രീം കോടതിയുടെ പിന്തുണ.

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതി . ജനങ്ങളെ ഇങ്ങനെ പിഴിയുന്നതെന്തിനെന്ന് കോടതി ചോദിച്ചു . 2000 രൂപ പരിധി നിശ്ചയിച്ചത് എന്തിനെന്ന് വ്യക്തമാക്കണം .  ജനം പരിഭ്രാന്തിയിലാണെന്ന കാര്യത്തിൽ തർക്കമില്ല. ജനങ്ങളുടെ പരിഭ്രാന്തി മാറ്റാൻ അടിയന്തര നടപടികളെടുക്കണമെന്നും കോടതി നിർദേശിച്ചു. ഓരോ വ്യക്‌തിക്കും ബാങ്കുകളിൽനിന്നു മാറ്റിയെടുക്കാവുന്ന പഴയ നോട്ടുകളുടെ പരിധി 4500 രൂപയിൽനിന്നു 2000 രൂപയാക്കി കുറച്ചുകൊണ്ടുള്ള തീരുമാനം വ്യാഴാഴ്ചയാണ് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചത്. തീരുമാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. അതേസമയം, നോട്ട് അസാധുവാക്കലിനെ സുപ്രീം കോടതി പിന്തുണച്ചു . കേന്ദ്രസ‍ർക്കാർ…

Read More

നോട്ടുവിഷയത്തിൽ മൂന്നാംദിവസവും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു

ന്യൂഡല്‍ഹി: നോട്ടുവിഷയത്തിൽ മൂന്നാംദിവസവും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു. വോട്ടെടുപ്പില്ലാത്ത ചര്‍ച്ചക്ക് തയ്യാറെന്ന് സര്‍ക്കാർ ഇരുസഭകളെയും അറിയിച്ചു. ലോക്സഭയിൽ എം.പിമാര്‍ക്ക് ബി.ജെ.പി വിപ്പ് നൽകി. ഉറി പ്രസ്താവനയിൽ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രാജ്യത്തോട് മാപ്പുപറയണമെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി മുക്താര്‍ നഖ് വി ആവശ്യപ്പെട്ടു. നോട്ടുവിഷയത്തിൽ ലോക്സഭയിൽ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജ്ജുണ ഖാര്‍ഖെയും, രാജ്യസഭയിൽ ഗുലാംനബി ആസാദുമാണ് അടിയന്തിര ചര്‍ച്ചവേണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ വോട്ടെടുപ്പില്ലാത്ത ചര്‍ച്ചക്ക് തയ്യാറെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. ബഹളുവുമായി പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി ഇരുസഭകളുടെയും നടുത്തളത്തിലേക്കിറങ്ങി. ഉറി…

Read More

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സഹകരണ സമരം തുടങ്ങി.

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സത്യാഗ്രഹ സമരം റിസര്‍വ്വ് ബാങ്കിന് മുന്നില്‍ തുടങ്ങി. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം.  മറ്റ് മന്ത്രിമാരും സമരത്തിൽ പങ്കെടുക്കുന്നു . സമരത്തിൽ പങ്കെടുക്കാൻ സീതാറാം യെച്ചൂരിയും. കേരളചരിത്രത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സമരം നടക്കുന്നത്. അതിനിടെ സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. കള്ളപ്പണക്കാരുടെ സ്‌പോണ്‍സേര്‍ഡ് സമരമാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. പിന്‍വലിച്ച നോട്ട് മാറ്റി…

Read More

മെട്രോ സ്മാർട് കാർഡ് റീചാർജിന് ഇന്നു മുതൽ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം; യാത്ര ടിക്കറ്റിന് കാശു തന്നെ കൊടുക്കണം.

ബെംഗളൂരു :  പ്രധാനമന്ത്രിയുടെ  നോട്ടുപിൻവലിക്കലിന് ശേഷം കുടുതൽ  ജനങ്ങൾ  പ്ലാസ്റ്റിക്  കറൻസിയിലേക്ക്  തിരിയുന്ന  കാഴ്ചയാണ്  നമുക്ക്  കാണാൻ  കഴിയുന്നത്, കയ്യിൽ  കാശില്ലാത്തതിന്റെ  പേരിൽ  നമ്മ  മെട്രോ  യാത്രക്കുള്ള  സ്മാർട്  കാർഡ്  റീചാർജ്  ചെയ്യാൻ  സാധിക്കാത്തവർ  വിഷമിക്കേണ്ട. ക്രെഡിറ്റ് -ഡെബിറ്റ്  കാർഡുകൾ  ഉപയോഗിച്ച്  ഇന്നു  മുതൽ  നമ്മ  മെട്രോ  കാർഡുകൾ  റീചാർജ്  ചെയ്യാം.ഇതിനായി  നമ്മ  മെട്രോയുടെ  എല്ലാ  സ്‌റ്റേഷനുകളിലും  സ്വാപ്പിംഗ്  മെഷീനുകൾ  തയ്യാറായി  കഴിഞ്ഞു. കഴിഞ്ഞ  രണ്ടു ദിവസമായി  പരീക്ഷണാടിസ്ഥാനത്തിൽ  പ്രവർത്തി പ്പിച്ചു  നോക്കി  ഉറപ്പു വരുത്തിക്കഴിഞ്ഞു. ഇന്നു മുതൽ  യാത്രക്കാർക്ക്  ഇതിന്റെ  സേവനം  ഉപയോഗിക്കാം.…

Read More
Click Here to Follow Us