ബംഗലൂരു: ബംഗളുരുവില്‍ സിനിമ ചിത്രീകരണത്തിനിടെ താടകത്തില്‍ മുങ്ങിപ്പോയ കന്നട താരം അനിലിന്റെ മൃതദ്ദേഹവും കണ്ടെടുത്തു. അപകടം നടന്ന് അറുപത് മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് തടാകത്തില്‍ നിന്നും അനിലിന്റെ മൃതദ്ദേഹം ലഭിച്ചത്. ഇന്നലെ വൈകീട്ടോടെ അനിലിനോടൊപ്പം താടകത്തില്‍ മുങ്ങിപ്പോയ ഉദയുടെ മൃതദ്ദേഹം കണ്ടെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കന്നട സിനിമ മസ്തിഗുഡിയുടെ ചിത്രീകരണത്തിനായി ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ ചിത്രത്തിലെ വില്ലന്മാരായ ഉദയും അനിലും മുങ്ങിപ്പോയത്. അശ്രദ്ധമായി മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ചിത്രീകരണം നടത്തിയതിന് മസ്തിഗുഡിയുടെ നിർമാതാക്കളിലൊരാളായ സുന്ദർ ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ സംവിധായകൻ…
Read MoreDay: 10 November 2016
ഇന്ന് ടിപ്പു ജയന്തി ആഘോഷം;കരിദിനം ആചരിച്ച് ബിജെപി;കൊടവ സമുദായം ആഘോഷത്തിനെതിര്;കുടകിൽ നിരോധനാജ്ഞ.
ബെംഗളൂരു : ഇന്ന് സംസ്ഥാന സർക്കാറിന്റെ ഔദ്യോഗികടിപ്പു ജയന്തി ആഘോഷം.മുഖ്യപ്രതിപക്ഷ മായ ബി ജെ പി യും മറ്റു സംഘപരിവാർ സംഘടനകളും ഇതിനെ എതിർത്തു കൊണ്ട് ഇന്ന് കരിദിനം ആചരിക്കുന്നു. അതേ സമയം സംഘർഷ സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ട് നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാസർക്കാർ നടത്തിയിട്ടുള്ളത്. കുടക് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളൂരു, ചിത്ര ദുർഘ തുടങ്ങിയ ജില്ലകളിൽ പതിനായിരക്കണക്കിന് പോലീസ് സേനയേയും സൈന്യത്തേയും വിന്യസിച്ചു.2000 പേരെ കരുതൽ തടങ്കലിൽ വച്ചു, കേരള കർണാടക ബോർഡറിൽ താൽക്കാലിക ചെക്പോസ്റ്റുകൾ സ്ഥാപിച്ച് കർശന നിയന്ത്രണം…
Read Moreഉദയിന്റ മൃതദേഹം ലഭിച്ചു; അനിലിനായി തിരച്ചിൽ തുടരുന്നു.
ബെംഗളൂരു : ഷൂട്ടിങ്ങിനിടയിൽ തിപ്പഗൊണ്ടനഹളളി തടാകത്തിൽ താഴ്ന്നു പോയ രണ്ട് കന്നട നടൻമാരിൽ ഒരാളുടെ മൃതദേഹം ഇന്നലെ വൈകുന്നേരം ലഭിച്ചു.മുഖത്ത് മീനുകൾ കടിച്ച് വികൃതമായ രൂപത്തിലായിരുന്നു മൃതുദേഹം.ഉടൻ തന്നെ പോസ്റ്റ്മോർട്ടം നടത്തുകയും ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് നടക്കും.അതോടൊപ്പം ജീവൻ നഷ്ടപ്പെട്ട മറ്റൊരു നടനായ അനിലിനു വേണ്ടിയുള്ള തിരച്ചിൽ തുടരും. അതേ സമയം ഈ വിഷയവുമായി ബന്ധപ്പെട്ട് കർണാടക ഫിലിം ചേംബർ എടുക്കുന്ന ഏതൊരു നടപടിയും ശിരസാവഹിക്കാൻ തയ്യാറാണ് എന്ന് ” മസ്തിഗുഡി ” എന്ന ചിത്രത്തിലെ നായക നടൻ ആയ ദുനിയാ…
Read Moreസില്‍ക്ക് ബോര്‍ഡ് ട്രാഫിക് തീരും;കെ ആര്‍ പുരം-സില്‍ക്ക് ബോര്‍ഡ് മെട്രോ ലിങ്കിനു അനുമതി നല്‍കി എന്ന് മന്ത്രി;ഫയല്‍ ഇനി മുഖ്യമന്ത്രിയുടെ പരിഗണനക്ക്.
ബെന്ഗളൂരു : നഗരത്തില്‍ എല്ലായിടത്തും വലിയ ട്രാഫിക് ബ്ലോക്കുകള്‍ ആണ്,പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും.ഇതില്‍ പ്രധാന സ്ഥലം ആണ് ഔട്ടെര്‍ റിംഗ് റോഡിലെ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെ ആര്‍ പുരം വരെ യുള്ള ദൂരം.ഈ വഴിയിലൂടെ ഒരു പ്രാവശ്യമെങ്കിലും യാത്ര ചെയ്തവര്‍ തങ്ങളുടെ തീരുമാനത്തെ പഴിക്കാതിരിക്കാന്‍ സാധ്യത ഇല്ല. ഔട്ടെര്‍ റിംഗ് റോഡില്‍ പല സ്ഥലങ്ങളിലും ഫ്ലൈ ഓവറുകള്‍ നിര്‍മിച്ചു വെങ്കിലും തിരക്ക് ഒട്ടും കുറഞ്ഞിട്ടില്ല,അപ്പോഴാണ് കഴിഞ്ഞ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മുഖ്യമന്ത്രിയുടെ അറിയിപ്പ് വരുന്നത്,കെ ആര്‍ പുരം-സില്‍ക്ക് ബോര്‍ഡ് മെട്രോ ഈ സര്‍ക്കാരിന്റെ…
Read More