ബംഗലൂരു: കര്‍ണാടകയില്‍ സിനിമാ ചിത്രീകരരണത്തിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പ്രമുഖ താരങ്ങൾ കൊല്ലപ്പെട്ടു. കന്നഡ നടന്‍മാരായ രാഘവ് ഉദയ്, അനിൽ എന്നിവരാണ് മരിച്ചത്. ഹെലികോപ്റ്ററിൽ നിന്നും ചാടിയ നടൻ ദുനിയാ വിജയ് രക്ഷപ്പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സിനിമാലോകത്തെ നടുക്കിയ അപകടം.
ഹെലികോപ്റ്ററില്‍ നിന്ന് കായലിലേക്ക് ചാടുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ഹെലികോപ്റ്ററില്‍ നിന്ന് ആദ്യ ചാടിയ ഉദയും അനിലും മുങ്ങിപ്പോകുന്നത് കണ്ടിട്ടും ദുനിയാ വിജയ് പിന്നാലെ ചാടി. എന്നാല്‍ ദുനിയാ വിജയും മുങ്ങിപ്പോയെങ്കിലും സമിപത്തുള്ള ചെറു ബോട്ടെത്തി രക്ഷിക്കുകയായിരുന്നു.
ബംഗലൂരവിലെ പ്രാന്ത പ്രദേശമായ തിപ്പഗോണ്ടനഹള്ളി തടാകത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. തടാകത്തിന് 30-60 അടി താഴ്ചയുണ്ട്. ദുനിയാ വിജയ് നായകനാവുന്ന മസ്തിഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാസ്ക് രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചിരുന്നത്. ജയമന്ന മാഗ എന്ന ചിത്രത്തിലെ അഭിനയത്തിന് 2014ലെ മികച്ച വില്ലനായി തെരഞ്ഞെടുക്കപ്പെട്ട നടനാണ് ഉദയ്. ഹെലികോപ്റ്റര്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് തൊട്ടുമുമ്പ് ഉദയ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. നീന്തല്‍ അത്രവശമില്ലെങ്കിലും ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് താന്‍ ഈ രംഗങ്ങളില്‍ അഭിനയിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഐരാവത, റാത്തേ, ബഹാദൂര്‍ തുടങ്ങിയ ചിത്രങ്ങളിലും ഉദയ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
സാന്തു സ്ട്രെയിറ്റ് ഫോര്‍വേഡ് എന്ന ചിത്രത്തിലൂടെയാണ് അപകടത്തില്‍ മരിച്ച അനില്‍ ശ്രദ്ധേയനായത്. മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയാണ് ചിത്രീകരണം നടത്തിയതെന്ന് ആരോപണമുണ്ട്. സുരക്ഷാ സജ്ജീകരണങ്ങളില്ലാതെ ഷൂട്ടിംഗ് നടത്തിയതിന് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.