വിശാഖപട്ടണം ഏകദിനത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഇതോടെ ന്യുസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ന്യുസിലൻഡിനെ 190 റണ്‍സിനാണ് ഇന്ത്യ തോൽപിച്ചത്. അഞ്ചാം ഏകദിനം ജയിച്ചതോടെ 3- 2നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അമിത് മിശ്ര അഞ്ച് വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ വിജയിച്ചിരുന്നു.
Read MoreMonth: October 2016
ബെന്ഗലൂരുവില്‍ നിന്ന് നാട്ടിലേക്കു യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണം:കുമ്മനം രാജശേഖരന്.
ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെ ആയുധധാരികളായ സംഘം ആക്രമിച്ച് കൊള്ള ചെയ്യുന്ന സംഭവങ്ങൾ ഈയിടെയായി വർദ്ധിച്ചു വരുന്നു എന്നത് ആശങ്കാ ജനകമാണ്. തോക്കും, വാളും, മഴുവും പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കുടുംബത്തോടൊപ്പം നാട്ടിലേക്ക് യാത്ര ചെയ്യുന്നവരെ ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച മൂന്ന് സംഭവങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടു. മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം കാരണം രാവിലെ ആറ് മണിക്ക് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് തുറക്കുമ്പോഴേക്കും അവിടെ എത്താൻ അതിരാവിലെ ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നവരാണ് ആക്രമിക്കപ്പെടുന്നത്. നിർഭാഗ്യവശാൽ പോലീസിന്റെ ഭാഗത്ത് നിന്നും…
Read Moreആറന്മുളയില് ഇനി വിമാനമിറങ്ങില്ല;പോന്നുവിളയിക്കാന്‍ പിണറായി സര്‍ക്കാര്‍.
ആറന്മുള: രണ്ടു പതിറ്റാണ്ടിനു ശേഷം ആറന്മുള പുഞ്ചയില്‍ കൃഷി ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വിത്തെറിഞ്ഞാണ് കൃഷിക്ക് തുടക്കമായത്. വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയോട് ചേര്‍ന്നുള്ള 58 ഹെക്ടറിലാണ് ആദ്യഘട്ട കൃഷിയിറക്കല്‍. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, മാത്യു ടി.തോമസ്, എംഎല്‍എമാരായ വീണ ജോര്‍ജ്, രാജു എബ്രഹാം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആറന്മുളയില് ഒരു കാരണവശാലും വിമാനത്താവളം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കും. വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനസ്ഥാപിക്കും. കോടതിയില്‍ കെജിഎസിന്റെ…
Read Moreഅതിര്‍ത്തിയില്‍ സ്ഥിതി ഗുരുതരം;സൈനികന്റെ മൃതദേഹം വികൃതമാക്കി.
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികന്റ മൃതദേഹം ഭീകരര്‍ വികൃതമാക്കിയതായി സൈനിക വക്താവ് അറിയിച്ചു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മാച്ച് സെക്ടറി സെക്ടറില്‍ .ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സൈനികനെ വധിച്ച ശേഷം മുഖം വികൃതമാക്കി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു എന്ന് സൈന്യം വ്യക്തമാക്കി. പാക്കിസ്ഥാന്റെ നടപടിക്ക് ഉചിതമായ തിരിച്ചടി നല്കുമെന്നു സൈനിക വക്താവ് പറഞ്ഞു. വെള്ളിയാഴ്ച പുല്‍വാമ ജില്ലയിൽ വീട്ടില്‍ ഭീകരര്‍ അതിക്രമിച്ച് കയറി സ്ത്രീയെ വെടിവെച്ച് കൊന്നിരുന്നു. രണ്ട് ഭീകരര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും…
Read Moreഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 15 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു.
ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി നടത്തി വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 15 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തിരിച്ചടിയില്‍ എത്രത്തോളം പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. എങ്കിലും ഏതാണ്ട് 15 ഓളം സൈനികര്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച പാക്ക് സൈന്യം കശ്മീരിലെ പല്ലന്‍വാലയില്‍ നടത്തിയ വെടിവയ്പ്പില്‍ സാധാരണക്കാരന് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് 11.30ഓടെ പൂഞ്ച് ജില്ലയിലെ ബാലക്കോട്ട് സെക്ടറില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍…
Read Moreവിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാനാണ് ചിലരുടെ ശ്രമം:മുഖ്യമന്ത്രി
തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ജേക്കബ് തോമസ് വഴിവിട്ട് എന്തെങ്കിലും ചെയ്തതായി കരുതുന്നില്ല. വിജിലന്‍സിനോ സംസ്ഥാനത്തിനോ ചേരാത്ത പ്രവൃത്തികളൊന്നും ജേക്കബ് തോമസ് ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന് പൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിനെതിരായ സിബിഐ നടപടി സ്വാഭാവികമാണെന്നു കരുതുന്നില്ല. ജേക്കബ് തോമസ് ഈ സ്ഥാനത്ത് തുടരുന്നതില്‍ എതിര്‍പ്പുള്ള ചില അധികാര കേന്ദ്രങ്ങളാണ് അതിന് പിന്നില്‍. അതിനാലാണ് ഈ കേസില്‍ അഡ്വക്കറ്റ് ജനറല്‍ ഹാജരായതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി…
Read Moreജവാന്മാര്ക്ക് ദീപാവലി ആശംസ നേര്‍ന്ന് വിരാട് കോഹ്ലി
ന്യൂദല്‍ഹി: സ്വജീവന്‍ മറന്നും അതിര്‍ത്തിയില്‍ ഭീകരര്‍ക്കെതിരെ പോരാടുന്ന ധീര ജവാന്മാര്ക്ക് ദീപാവലി ആശംസ നേര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മോദിയുടെ #Sandesh2Soldiser ക്യാമ്പെയിനോട് ചേര്‍ന്ന് ജവാന്മാര്ക്ക് ആശംസകള്‍ നേരുകയായിരുന്നു കോഹ്ലി. സ്വന്തക്കാരേയും ബന്ധുക്കളേയും വീടും നാടുമുപേക്ഷിച്ച് രാജ്യത്തിന് വേണ്ടി ത്യാഗങ്ങളനുഷ്ഠിക്കുന്ന സൈനികര്‍ക്ക് തന്റെ ദീപാവലി ആശംസകള്‍ നേരുന്നെന്ന് ട്വിറ്ററിലെ വീഡിയോ സന്ദേശത്തിലൂടെ കോഹ്ലി വ്യക്തമാക്കി. വീട്ടില്‍നിന്ന് അകന്നു നില്‍ക്കുമ്പോഴുള്ള വിഷമം എനിക്കു മനസിലാകും. രാജ്യത്തെ നിങ്ങള്‍ സംരക്ഷിക്കുന്നവിധം ഏറെ പ്രശംസനീയമാണെന്നും കോഹ്ലി പറഞ്ഞു. ദീപാവലിയോടനുബന്ധിച്ച് എല്ലാ ജവാന്മാര്ക്കും അനുമോദനങ്ങള്‍ നേര്‍ന്ന കോഹ്ലി ജവാന്മാരൊടൊപ്പം താനും…
Read Moreഇന്ത്യ-പാക് അതിര്‍ത്തിയില്‍ ആക്രമണം രൂക്ഷം.
ന്യൂഡല്‍ഹി :നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ ഇന്നു നടത്തിയ വെടിവെയ്പിൽ നാലു വയസുകാരിക്ക് പരിക്കേറ്റു.മുപ്പതു സ്ഥലങ്ങളിൽ പാകിസ്ഥാൻ സേന ആസൂത്രിതമായി നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയെന്ന് സൈന്യം വ്യക്തമാക്കി. പാക് നയതന്ത്ര ഉദ്യോഗസ്ഥൻ ഉൾപ്പെട്ട ചാരശ്യംഖയിലെ ഒരാൾ കൂടി പിടിയിലായി. ഇന്നലെ വൈകിട്ട് ആസൂത്രിതമായ നീക്കമാണ് അതിർത്തിയിൽ പാക് സേനയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. പാക് സൈനിക കമാൻഡോകൾ നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്ത് വരെ എത്തി ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തി. 190 കിലോമീറ്റർ ദൂരത്ത് മുപ്പതു സ്ഥലങ്ങളിൽ ഏറ്റുമുട്ടൽ…
Read Moreകണ്ണൂർക്കും തലശേരിക്കും ഓരോ സ്പെഷൽ കൂടി; നാളെത്തെ ട്രൈയിനിൽ തത്കാൽ ബുക്കിംഗ് ഇന്ന് ആരംഭിക്കും
ബെംഗളൂരു: ദീപാവലിത്തിരക്ക് കുറക്കാൻ നാളെ കേരള ആർടി സി രണ്ട് സ്പെഷൽ കൂടി പ്രഖ്യാപിച്ചു.തലശ്ശേരി കണ്ണൂർ എന്നിവിടങ്ങളിലേക്ക് ആണ് സ്പെഷലുകൾ.ബുക്കിംഗ് നാളെ രാവിലെ ആരംഭിക്കും.അതോടെ ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടി സി സ്പെഷൽ ബസുകളുടെ എണ്ണം എട്ടായി.നാളെ പുതിയ സ്പെഷലുകൾ പ്രഖ്യാപിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് കേരള ആർടിസി അറിയിച്ചു. മുൻപ് പ്രഖ്യാപിച്ച എല്ലാ സ്പെഷൽ ബസുകളിലെയും സീറ്റുകൾ നിറഞ്ഞു.കർണാടക ആർ ടിസിയാടയും സീറ്റുകൾ കഴിഞ്ഞു. സ്വകാര്യ ബസുകളാണെങ്കിൽ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. നാളേക്ക് ബസുകൾ കിട്ടാത്തവർക്ക് ട്രൈയിൻ തത്കാലിൽ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. നാളെ രാത്രി…
Read Moreബെല്ലാരി ഖനന അഴിമതിക്കേസില്‍ യെദ്യൂരപ്പ കുറ്റവിമുക്തന്‍.
ബംഗളുരു: ബെല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നാല്‍പ്പത് കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. യെദ്യൂരപ്പയുടെ രണ്ട് മക്കള്‍ ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ടിരുന്ന പതിമൂന്ന് പേരെയും കോടതി വെറുതെവിട്ടു. നീതി നടപ്പായെന്നും താന്‍ കുറ്റവിമുക്തനായെന്നും ആയിരുന്നു കോടതി വിധിയോടുള്ള യെദ്യൂരപ്പയുടെ പ്രതികരണം. കേസില്‍ തന്റെ കക്ഷിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് യെദ്യൂരപ്പയുടെ അഭിഭാഷകന് സി.വി നാഗേഷ് പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്നുംകൊണ്ട് മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നുമാണ്…
Read More