സമാജ് വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി;ശിവപാല്‍ യാദവ് അടക്കം നാലു മന്ത്രിമാരെ പുറത്താക്കി

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി അഖിലേഷ് യാദവ്, പാര്‍ട്ടി തലവനും പിതാവുമായ മുലായം സിങ്ങുമായുള്ള ഭിന്നതയെ തുടര്‍ന്ന് മുലായത്തിന്റെ അനുജന്‍ ശിവപാല്‍ യാദവ് അടക്കം നാല് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.

മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. നാരദ് റായ്, ഓം പ്രകാശ് സിംഗ്, ഷബാബ് ഫാത്തിമ എന്നിരാണ് ശിവ്പാല്‍ യാദവിനു പുറമേ പുറത്തായ മറ്റു മന്ത്രിമാര്‍. അഖിലേഷ് മുഖ്യമന്ത്രി ആയതിന് ശേഷമാണ് ശിവപാല്‍ യാദവുമായുള്ള ഭിന്നത രൂക്ഷമായത്. ശിവപാല്‍ യാദവ് അടക്കമുള്ളവര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നും അഖിലേഷ് ആരോപിച്ചിരുന്നു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

വരുന്ന തിരഞ്ഞെടുപ്പിലും അഖിലേഷിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയി തിരഞ്ഞെടുത്തതോടെയാണ് ശിവപാല്‍ യാദവ് അടക്കമുള്ള നാല് പേരെ പുറത്താക്കാന്‍ അഖിലേഷ് തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
[masterslider id="10"]

Related posts