മജെസ്റ്റിക്കിനും യെശ്വന്തപുരക്കും ശേഷം മൂന്നാമത് റെയില്‍വേ ടെര്‍മിനല്‍ വരുന്നു ബയപ്പനഹള്ളിയില്‍.

ബെന്ഗലൂരു : ബയപ്പനഹള്ളി റെയില്‍വേ സ്റ്റേഷന്‍ ടെര്‍മിനലായി വികസിപ്പിക്കുന്നതിനവശ്യമായ ടെന്‍ടെര്‍ നടപടികള്‍ ഘട്ടത്തില്‍.ക്രാന്തി വീര സന്ഗോള്ളി രായന്ന  സിറ്റി റെയില്‍വേ സ്റെഷനും (മജെസ്റ്റിക്) യെശ്വാന്ത്‌ പുരക്കും ശേഷം നഗരത്തിലെ മൂന്നാമത്തെ ടെര്‍മിനല്‍ ആണ് ബയപ്പന ഹള്ളിയില്‍ വരുന്നത്.116 കോടിയുടെ വികസന പദ്ധതികളാണ് മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കുന്നത്.

ബയപ്പനഹള്ളി മെട്രോ യോട് ചേര്‍ന്ന റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കുന്നതിലൂടെ ഭാവിയില്‍ ഇവിടെനിന്ന് പാസഞ്ചര്‍ ട്രയിനുകളും സബര്‍ബന്‍ ട്രയിനുകളും ആരംഭിക്കാന്‍ കഴിയും.മൂന്ന് പ്ലാട്ഫോമുകളും ഒരു പിറ്റ് ലൈനുമാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്.

ഇവിടെ കൂടുതല്‍ സ്റ്റോപ്പ്‌ അനുവദിക്കുന്നതിലൂടെ മാറാത്തഹള്ളി,ഐ ടി പി എല്‍ ,വൈറ്റ്‌ ഫീല്‍ഡ്‌ എന്നിവിടെ ഉള്ളവര്‍ക്ക് ഉപകാരമാകും.

  ഓണത്തിന്റെ നഷ്ടം പൂജ നികത്തും, സ്വകാര്യ ബസുകൾ പകൽകൊള്ള ആരംഭിച്ചു. എറണാകുളത്തേക്ക് 2800 രൂപ, കോട്ടയത്തേക്ക് 2500 രൂപ.കേരള ആർ ടി സി യുടെ തത്കാൽ ടിക്കറ്റുകൾ ബാക്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us