എതിര്‍ത്തും അനുകൂലിച്ചും തദ്ദേശവാസികള്‍;ഉരുക്ക് മേല്‍പ്പാതയുടെ നിര്‍മാണം ഒന്നാം തീയതി തന്നെ തുടങ്ങും;ആദ്യ ഘട്ടത്തിന് ഉള്ള 95 കോടി അനുവദിച്ചു.

ബെന്ഗലൂരു : പ്രധാന പ്രതിപക്ഷമായ ബി ജെ പി ,ജനത ദള്‍ എസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ടികളുടെയും മറ്റു ചില സന്നദ്ധ സംഘടനകളുടെയും എതിര്‍പ്പ് തുടരുമ്പോഴും സ്റ്റീല്‍ മേല്‍പ്പാലം നിര്‍മാണം തുടങ്ങാന്‍ കരാറുകാര്‍ക്ക് അനുമതി ലഭിച്ചു.കരാര്‍ ലഭിച്ച എല്‍ ആന്‍ഡ്‌ ടി വരുന്ന ഒന്നാം തീയതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

steel-flyover-route

  ഉരുക്കു പാലത്തെ നിങ്ങൾ എതിർക്കുന്നുണ്ടോ ? നാളത്തെ മനുഷ്യചങ്ങലയിൽ അണിചേരാൻ മറക്കേണ്ട.

ആദ്യഘട്ട ജോലികള്‍ക്കായി ബെന്ഗലൂരു വികസന അതോറിറ്റി (ബി ഡി എ) 95 കോടി അനുവദിച്ചു.ചാലൂക്യ സര്‍ക്കിള്‍ മുതല്‍ ഹെബ്ബാള്‍ വരെയുള്ള 6 വരി മേല്‍പ്പാലത്തിന്റെ നീളം 6.7 കിലോമീറ്റര്‍ ആണ്.എല്‍ ആന്‍ഡ്‌ ടി ക്കും എന്‍ സി സി ക്കും ആണ് കരാര്‍ ലഭിച്ചിരിക്കുന്നത്.1791 കോടി രൂപയാണ് മുടക്ക് മുതല്‍ പ്രതീക്ഷിക്കുന്നത്.

  രാജ്യത്തെ ഏറ്റവും നീളം കൂടിയ ഇരുക്ക്‌ ഫ്ലൈ ഓവര്‍ വരുന്നു ,ബെന്ഗളൂരുവില്‍!

പല സന്നദ്ധ സംഘടനകളും സോഷ്യല്‍ മീഡിയ കൂട്ടായ്മകളും മേല്‍പാലത്തെ എതിര്‍ക്കുമ്പോള്‍ ഒട്ടേറെ പേര്‍ പാലത്തെ അനുകൂലിച്ചും രംഗത്തെത്തി.സഹകര്‍നഗര്‍ ,ഹെബ്ബാള്‍,യെലഹങ്ക എന്നിവിടങ്ങളില്‍ നിന്ന് ഉള്ളവരാണ് ,പാലത്തെ അനുകൂലിച്ചു പ്രകടനം നടത്തിയത്.ഈ മേഖലയിലെ ഗതാഗത കുരുക്ക് കുറക്കാന്‍ മേല്‍ പാലം ഉപകാരപ്പെടും എന്ന് അവര്‍ അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us