ദീപാവലി അവധിക്ക് നാട്ടില്‍ പോകാന്‍ രണ്ടു ദിവസങ്ങളിലായി 6 സ്പെഷ്യലുകള്‍ പ്രഖ്യാപിച്ച് കേരള ആര്‍ ടി സി.

ബെന്ഗലൂരു : ദീപാവലിക്ക് നാട്ടില്‍ പോകുന്നവര്‍ക്കായി നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമേ 6 അധിക സര്‍വീസുകള്‍ കൂടി കേരള ആര്‍ ടി സി പ്രഖ്യാപിച്ചു.നഗരത്തില്‍ നിന്ന് മൈസൂരു വഴി കോട്ടയം ,ഏറണാകുളം ,കോഴിക്കോട് ,പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്ക് 27,28 തീയതികളില്‍ ആണ് സ്പെഷ്യല്‍ ബസുകള്‍ സര്‍വീസ്‌ നടത്തുക.വിവിധ കൌണ്ടര്‍ കളിലൂടെയും ഔദ്യോഗിക വെബ്സൈറ്റ് ലൂടെയും ടിക്കറ്റ്‌ കള്‍ ലഭ്യമാണ്.ബൂകിംഗ് ഇന്നലെ ആരംഭിച്ചു.

[irp posts=”3754″ name=”ദീപാവലി യാത്ര: കർണാടക ആർ ടി സി 6 സ്പെഷലുകളുടെ ബുക്കിംഗ് ആരംഭിച്ചു.”]

ദീപവളിയോടു അനുബന്ധിച്ച് തലശ്ശേരി ,കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും സ്പെഷ്യല്‍ സര്‍വിസുകള്‍ ഉണ്ടാകും എന്ന് ബെനഗലൂരു കെ എസ് ആര്‍ ടി സി ഇന്‍സ്പെക്ടര്‍ ഗോവിന്ദന്‍ അറിയിച്ചു.എന്നാല്‍ ഈ സര്‍വീസ് കള്‍ക്കായി എത്ര ബസ്‌ നാട്ടില്‍ നിന്ന് ലഭിക്കും എന്നത് ദീപാവലിക്ക് രണ്ടു ദിവസം മുന്‍പേ മാത്രമേ ക്തമാകുകയുള്ളൂ.

അതത് ദിവസം രാവിലെ മാത്രമേ ബുക്ക്‌ ചെയ്യാന്‍ കഴിയുകയുള്ളൂ.കുറഞ്ഞത് രണ്ടു ബസുകള്‍ കൂടി ബെന്ഗലൂരു വില്‍ നിന്ന് സ്പെഷ്യല്‍ ആയി നാട്ടിലേക്കു ഉണ്ടാകും എന്ന് ഉറപ്പു.

[irp posts=”3741″ name=”അവസാനം സ്വകാര്യ ബസുകളുടെ പകല്‍ കൊള്ളക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു.”]

കേരള ആര്‍ ടി സി കൌണ്ടറുകള്‍ :

സാറ്റലൈറ്റ് ബസ്‌ സ്റ്റാന്റ് : 080-26756666

മജെസ്ടിക് :+91 9483519508

ശാന്തി നഗര്‍ : 080-22221755

കലാശി പാളയം :080-26709799

പീനിയ :+91 8762689508

ഓണ്‍ലൈന്‍ ആയി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ താഴെയുള്ള വെബ്സൈറ്റ് സന്ദര്‍ശിക്കുക :

http://www.ksrtconline.com/KERALAOnline

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..