ട്വിറ്റർ ബംഗളുരു കേന്ദ്രത്തിലെ ജീവനക്കാരെ പിരിച്ചുവിടുന്നു

ബെംഗളൂരു: ബിസിനസ് അവലോകനത്തിന്റെ ഭാഗമായി ട്വിറ്റർ ബെംഗളൂരു കേന്ദ്രത്തിലെ എഞ്ചിനീയറിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി കമ്പനി അറിയിച്ചു.ഇതിന്റെ ഭാഗമായി നിരവധി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും.പിരിച്ചു വിടുന്ന ജീവനക്കാരുടെ കൃത്യമായ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ല. ട്വിറ്ററിൽ ഇതുവരെ സേവനമനുഷ്ടിച്ചവർക്ക് നന്ദി പറയുന്നതായും ഏറ്റവും നല്ല രീതിയിൽ കമ്പനി വിടാൻ അവർക്ക് അവസരം നൽകുന്നതായും ട്വിറ്റർ അറിയിച്ചു. ഇന്ത്യയാണ് ട്വിറ്ററിന് ഏറെ പ്രതീക്ഷയുള്ള രാജ്യം.നിലവിൽ ട്വിറ്റെർ ഏറ്റവും വേഗത്തിൽ വളരുന്ന മാർക്കറ്റ് ഇന്ത്യയാണ്. പരസ്യം,ഉപയോക്താക്കൾ,പങ്കാളികൾ എന്നീ നിലകളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഇന്ത്യയുടെ സേവനം എന്നും ട്വിറ്റർ അറിയിച്ചു.ഇന്ത്യയുമായി മറ്റു മേഖലകളിൽ നല്ല രീതിയിൽ ബന്ധം തുടരുമെന്നും കമ്പനി അറിയിച്ചു.കഴിഞ്ഞ വർഷമാണ് ബെംഗളൂരു അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന…

Read More

തമിഴ്നാടിന് 6000 ഘന അടി ജലം നൽകണം : സുപ്രീം കോടതി.

ബെംഗളൂരു : തമിഴ്‌നാടിന് 6000 ഘന അടി വെള്ളം വിട്ടുകൊടുക്കണമെന്ന് സുപ്രിം കോടതി. ഈ മാസം 27വരെയാണ് ഇത്തരത്തില്‍ വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡിന് നാലാഴ്ചക്കുള്ളില്‍ നിലവില്‍ വരണമെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാംഗ്ലൂരിലേക്കുള്ള കുടിവെള്ളം നിര്‍ത്തിവെച്ച് തമിഴ്‌നാടിന് വെള്ളം കൊടുക്കുന്നതിനെതിരേ കര്‍ണാടകം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ബോര്‍ഡിന് രൂപം നല്‍കാന്‍ തീരുമാനിച്ചത് കര്‍ണാടകയ്ക്ക് കനത്ത തിരിച്ചടിയാണ്. കാവേരി ഡാമുകളുടെ മൊത്തം നിയന്ത്രണം ബോര്‍ഡിനു കീഴിലാകും. ഇതോടെ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് നിര്‍ണായകമായിരിക്കുകയാണ്.

Read More

ഇന്നും കേരള ആര്‍ ടീ സി ബസുകള്‍ ഓടില്ല;കര്‍ണാടക സെര്‍വീസുകള്‍ റദ്ദാക്കി കെ എസ് ആര്‍ ടീ സി.

തിരുവനന്തപുരം : സംസ്ഥാനത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുടര്‍വാദം നടക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലായാണ് സര്‍വീസ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ബംഗളൂരുവിലേക്കുള്ള എല്ലാ സര്‍വീസും റദ്ദാക്കിയിരുന്നു. ബംഗളൂരുവിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസുകളെല്ലാം തിങ്കളാഴ്ച രാത്രി സംസ്ഥാനത്തേക്ക് തിരിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ചൊവ്വാഴ്ചത്തെ സര്‍വീസ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന്   കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ അറിയിച്ചു. കര്‍ണാടക ആര്‍ടിസിയും തമിഴ്നാട് കോര്‍പറേഷനും പത്തു ദിവസത്തിലേറെയായി സേലം റൂട്ടിലെ സര്‍വീസുകള്‍നിര്‍ത്തിവച്ചിരിക്കുകയാണ്. കേരള എസ് ആര്‍ ടീ സി ബന്ധപ്പെടേണ്ട നമ്പറുകള്‍ :…

Read More

കാവേരി നദിയില്‍ നിന്ന് തമിഴ്നാടിനു പത്ത് ദിവസം വെള്ളം നല്‍കാന്‍ ഉത്തരവ്

കാവേരി നദിയില്‍ നിന്ന് തമിഴ്നാട്ടിന് പത്ത് ദിവസം വെള്ളം നല്‍കാന്‍ ഉത്തരവ്.ഈ മാസം 21 മുതല്‍ 30 വരെ ദിവസവും 3000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണം എന്നാണ് സമിതിയുടെ ഉത്തരവ്. ഇന്നലെ ഇരു സംസ്ഥാനങ്ങളും നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താന്‍ സാധിക്കാത്തതിനാല്‍ മേല്‍ നോട്ട സമിതി അധ്യക്ഷനും കേന്ദ്ര ജല വിഭവ സെക്രട്ടറിയുമായ ശശി ശേഖര്‍ പ്രത്യേക അധികാരം ഉപയോഗിച്ച്‌ തീരുമാനമെടുക്കുകയായിരുന്നു. ഈ മാസം 20 വരെ 12000 ക്യുസെക്സ് വെള്ളം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

Read More

കാവേരി വിഷയം ഇന്ന് വീണ്ടും സുപ്രീം കോടതിയുടെ മുന്നിൽ ; രണ്ടു സംസ്ഥാനങ്ങളിലും ജാഗ്രത

ബെംഗളൂരു : കാവേരി നദിയിലെ ജലം പങ്കുവക്കുന്ന വിഷയത്തിൽ സുപ്രീം കോടതിക്ക് മുൻപിൽ ഇന്ന് തുടർവാദം നടക്കും ,പത്ത് ദിവസം മുൻപ് സുപ്രീം കോടതിയുടെ നിർദ്ദേശം പത്തു ദിവസത്തേക്ക് 15000 ഘന അടി ജലം തമിഴ്നാടിന് വിട്ടു കൊടുക്കണം എന്നതായിരുന്നു. പിന്നീട് അത് 12000 ആയി കുറച്ചു.  അത് ഇന്നത്തോടെ അവസാനിക്കുന്നു. ഇന്നലെ ഡെൽഹിയിൽ നടന്ന കേന്ദ്ര ജല സെക്രട്ടേറി അദ്ധ്യക്ഷനായി നടന്ന  മേൽനോട്ട സമിതിയുടെ യോഗത്തിൽ കാവേരിയിലെ ജല ദൗർലഭ്യം കണക്കിലെടുത്ത് അത് 3000 ഘന അടിയായി കുറച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ…

Read More

റഷ്യയിൽ വ്‌ളാദിമിർ പുടിന്റെ പാർട്ടി വമ്പിച്ച ജയം ഉറപ്പിച്ചു.

മോസ്കൊ:റഷ്യൻ പാർലമെന്ററി തിരഞ്ഞെടുപ്പിൽ 93 ശതമാനം വോട്ടെണ്ണിത്തീർന്നപ്പോൾ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ യൂണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ ഭൂരിപക്ഷം.450 സീറ്റുകൾ ഉള്ള പാർലിമെന്റ് തിരഞ്ഞെടുപ്പിൽ യൂണൈറ്റഡ് റഷ്യ പാർട്ടി 54 .2 ശതമാനം വോട്ടുകളും 343 സീറ്റുകളും ഉറപ്പിച്ചു.ഈ വിജയത്തോടെ 2018 ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും വിജയ സാധ്യത പുടിൻ നിലനിർത്തി.ഇതോടെ തുടർച്ചയായി നാലാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് പുട്ടിന്റെ കുതിപ്പ് ഉറപ്പായി.റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ലിബറൽ ഡെമോക്രാറ്റിക്‌ പാർട്ടിക്കും 13 ശതമാനം വോട്ടുകളെ നേടാനായുള്ളു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമായതിനാൽ ഏറെ പ്രാധാന്യമേറിയതാണ്…

Read More

വീണ്ടും റെയിൽ ഗതാഗത സ്തംഭനം;കൊല്ലത്ത് ചരക്ക് തീവണ്ടി പാളം തെറ്റി;10 പാസഞ്ചറുകൾ റദ്ദാക്കി; എല്ലാ വണ്ടികളും വൈകും.

കൊല്ലം:കോട്ടയത്തേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടി കൊല്ലം മാരാരിത്തോട്ടത് വച്ച് പാളം തെറ്റി.ഒൻപത് ബോഗികളാണ് പാളം തെറ്റിയത്.തീവണ്ടിയുടെ വീലുകളും നാലു ബോഗികളും തെറിച്ചു പോയതായാണ് റിപ്പോർട്ടുകൾ.ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.അപകടം നടന്ന ട്രാക്ക് പൂർണമായും ഗതാഗത വിനിയോഗ്യമല്ല.രണ്ടാമത്തെ ട്രാക്കിലൂടെ തീവണ്ടികൾ കടത്തി വിട്ട് ഗതാഗത സ്തംഭനം ഒഴിവാക്കാൻ ശ്രമിക്കുകയാണ് അധികൃതർ.കറുകുറ്റിയിലെ അപകടത്തിന് ശേഷം തുടർച്ചയായ അറ്റകുറ്റപണികൾ നടന്നു വരവെയാണ് വീണ്ടുമൊരു തീവണ്ടി അപകടം .റെയിൽവേ റെസ്ക്യൂ ഫോഴ്സ് സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് തിരുവനന്തപുരം -കൊല്ലം -എറണാകുളം  റൂട്ടിൽ ഓടുന്ന 10 പാസഞ്ചർ ട്രൈയിനുകൾ റദ്ദാക്കി. മറ്റെല്ലാ തീവണ്ടികളും വൈകിയോടുന്നു.

Read More

സെപ്റ്റംബർ 21 മുതൽ തമിഴ്നാടിന് 3000 ഘന അടി വീതം നൽകിയാൽ മതി; മേൽനോട്ട സമിതി. കർണാടക ക്ക് ആശ്വാസം

ബെംഗളൂരു : ഈ മാസം 21 മുതൽ 30 വരെ 3000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുനൽകിയാൽ മതി എന്ന് കാവേരി മേൽ നോട്ടസമിതിയുടെ നിർദ്ദേശം. സുപ്രീം കോടതി ഉത്തരവ്  പ്രകാരം 12000 ഘന അടി ജലമാണ്  ഇതുവരെ വിട്ടു കൊടുത്തു കൊണ്ടിരുന്നത്, അതിന്റെ കാലാവധി നാളെ അവസാനിക്കും. മേൽനോട്ട സമിതിയെടുത്ത  ഈ തീരുമാനം നാളെ സുപ്രീം കോടതിയെ അറിയിക്കും. മറ്റു സംസ്ഥാനങ്ങൾ തമിഴ്നാടിന് വിട്ടുനൽകേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കുന്നതിനാണ് കേന്ദ്ര ജലവിഭവ സെക്രട്ടെറി ശശിശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.…

Read More

ഉറി ഭീകരാക്രമണം: പ്രത്യാക്രമണത്തിന് സര്‍ക്കാര്‍ അനുമതി തേടി സൈന്യം

കശ്മീരിലെ ഉറിയില്‍ കരസേനാ ബ്രിഗേഡ് ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായ പശ്താത്തലത്തില്‍ പ്രത്യാക്രമണം നടത്തുന്നകാര്യം പരിശോധിക്കണമെന്ന് കരസേനാ മേധാവി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ചില പ്രദേശങ്ങളില്‍ പ്രത്യാക്രമണം നടത്തുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയിലെ ചെറിയ പ്രത്യാക്രമണം പോലും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കനത്ത ആക്രമണമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഒരു രാഷ്ട്രീയ തീരുമാനം എടുക്കേണ്ടിവരുംസാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹ്‍റിഷി ഇന്ന് ജമ്മുകശ്മീരിലെത്തും. ദില്ലിയില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ദേശീയ…

Read More

കുറ്റ്യാടി പുഴയിലെ മലവെള്ളപ്പാച്ചില്‍ ; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കോഴിക്കോട്: കുറ്റ്യാടി കടന്ത്രപുഴയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പൂഴിത്തോട് നിന്ന് കണ്ടെത്തിയ ഈ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കോതോട് സ്വദേശി രജീഷിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ കണ്ടെടുത്തിരുന്നു. കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. കുന്നുമ്മല്‍ സ്വദേശി ഷൈനിന്റെ (19) മൃതദേഹവും നേരത്തെ കണ്ടെത്തിയിരുന്നു. തൊട്ടില്‍പാലം, കോതോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. നാട്ടുകാരുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഇപ്പോഴും തെരച്ചില്‍ നടക്കുകയാണ്. ഒന്‍പത് പേരാണ് ഇന്നലെ പുഴയില്‍ അപകടത്തില്‍ പെട്ടത്. ഇതില്‍ മൂന്നുപേര്‍ നീന്തിരക്ഷപെട്ടു. ശാന്തമായി ഒഴുകിയിരുന്ന…

Read More
Click Here to Follow Us