പുതിയ ഉഡായിപ്പുമായി എയർടെൽ 1495 രൂപ കൊടുത്താൽ 90 ദിവസം 4G ഡാറ്റ “സൗജന്യം”.

സംഭവം റിലയൻസ് ആണെങ്കിലും ജിയോയുടെ വിശ്വരൂപം കണ്ട്  കുരുക്ഷേത്രത്തിലെ രാജാക്കൻമാരെല്ലാം ആയുധം അടിയറ വച്ച് കീഴടങ്ങി എന്നത് സത്യം, അപ്പോഴാണ് ചിലർ സ്ഥലജല  വിഭ്രാന്തി  ബാധിച്ചവരെ പോലെ പെരുമാറുന്നത് പറഞ്ഞു വരുന്നത് സ്വകാര്യ ടെലകോം മേഖലയിലെ രാജാവായിരുന്ന എയർടെല്ലിനെ കുറിച്ച്  തന്നെയാണ് ,ജിയോ തരംഗത്തിന്റെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകാതിരിക്കാൻ എയർടെൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ അടവാണ് ,”1495 രൂപക്ക് മൂന്നു മാസം സൗജന്യ 4G  ഡാറ്റ “.

എന്താണീ സൗജന്യം (Free)എന്ന വാക്കിന്റെ അർത്ഥം എന്നാണ് നിങ്ങൾ കരുതിയിരിക്കുന്നത് ? മറ്റൊന്ന് ഈ “സൗജന്യം ” പ്രീപെയ്ഡ് കാർക്ക് മാത്രമേ ഉള്ളൂ, പുതിയ ഉപഭോക്തക്കൾക്കും നിലവിലുള്ള ഉപഭോക്താക്കൾക്കും ഈ ” സൗജന്യം ” ലഭിക്കും. (പോസ്റ്റ് പെയ്ഡുകാർ ദയവു ചെയ്ത് ക്ഷമിക്കുക)

ഇനി സൗജന്യത്തെക്കുറിച്ച് ഒന്നു വിശകലനം ചെയ്തു നോക്കാം, 4G സ്പീഡിൽ നിങ്ങൾക്ക് മൂന്നു മാസം ഉപയോഗിക്കാൻ കഴിയുന്നത്  വെറും 30 GB മാത്രം എന്നു വച്ചാൽ ഓരോ മാസവും 500 രൂപ വച്ച് കൊടുത്താൽ 10 GB വീതം സൗജന്യമായി ലഭിക്കും.

ഇനിയാണ് അടുത്ത ട്വിസ്റ്റ് 3G അല്ലെങ്കിൽ 4G എന്ന ഭാഗത്ത് നിങ്ങൾക്ക് ലഭിക്കുന്നത് 15 GB മാത്രമാണ്, 4G മൊബൈൽ ഉള്ളവർക്ക് മാത്രം അടുത്ത 15 GB കൂടി ലഭിക്കും.

ഇനിയിപ്പോൾ ” സൗജന്യ “30GB കഴിഞ്ഞാലോ? അപ്പോൾ സാധാരണ 64 kbps സ്പീഡിൽ ഡാറ്റ ഉപയോഗം തുടരാം

നിങ്ങളും സൗജന്യം ആഗ്രഹിക്കുന്നുണ്ടോ 1495 ൽ റീച്ചാർജ് ചെയ്യുക സൗജന്യം ആസ്വദിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us