വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഷിങ്ടണിലെ ബർലിങ്ടൺ പ്രദേശത്തുള്ള തിരക്കേറിയ കാസ്കേഡ് ഷോപ്പിങ് മാളിലാണ് അക്രമി വെടിവെപ്പ് നടത്തിയത്.
വെള്ളിയാഴ്ച രാത്രി 7.30ഓടു കൂടിയാണ് വെടിവെപ്പ് ഉണ്ടായത്. ചാര നിറമുള്ള വസ്ത്രം ധരിച്ചയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ഷോപ്പിൽ മാളിലുണ്ടായിരുന്ന സാക്ഷികൾ പറഞ്ഞു. അക്രമി സംഭവ സ്ഥലത്തു നിന്ന് പോയതിനു ശേഷമാണ് പോലീസ് മാളിൽ പ്രവേശിച്ചത്. തുടർന്ന് ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അക്രമിയുടെ രേഖ ചിത്രം സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ പ്രതിയെ പിടികൂടാൻ സാധിക്കുമെന്നും വാഷിങ്ടൺ പോലീസ് വക്താവ് മാർക്ക് ഫ്രാൻസിസ് അറിയിച്ചു.