അമേരിക്കയിലെ വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പിൽ നാല് മരണം.

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടണിലെ മാളിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഷിങ്ടണിലെ ബർലിങ്ടൺ പ്രദേശത്തുള്ള തിരക്കേറിയ കാസ്‌കേഡ് ഷോപ്പിങ് മാളിലാണ് അക്രമി വെടിവെപ്പ് നടത്തിയത്.

വെള്ളിയാഴ്ച രാത്രി 7.30ഓടു കൂടിയാണ് വെടിവെപ്പ് ഉണ്ടായത്. ചാര നിറമുള്ള വസ്ത്രം ധരിച്ചയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ഷോപ്പിൽ മാളിലുണ്ടായിരുന്ന സാക്ഷികൾ പറഞ്ഞു. അക്രമി സംഭവ സ്ഥലത്തു നിന്ന് പോയതിനു ശേഷമാണ് പോലീസ് മാളിൽ പ്രവേശിച്ചത്. തുടർന്ന് ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

  കർണാടക പോലീസ് സേനയിലേക്ക് 8,000 പേർ കൂടി; നിയമനം ഉടനെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

അക്രമിയുടെ രേഖ ചിത്രം സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ പ്രതിയെ പിടികൂടാൻ സാധിക്കുമെന്നും വാഷിങ്ടൺ പോലീസ് വക്താവ് മാർക്ക് ഫ്രാൻസിസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us