മുകേഷ് അംബാനിയുടെ ഉടമസ്ഥതയില്‍ ഉള്ള റിലയന്‍സ് ന്റെ ജിയോ എന്നാ ടെലികോം കമ്പനി തങ്ങളുടെ രംഗപ്രവേശം പ്രഖ്യാപിച്ചത് മുതല്‍ വിവാദവും വിട്ടകന്നിട്ടില്ല. മൂന്നു മാസത്തോളം ജിയോ നല്‍കുന്നത് പരിധികള്‍ ഇല്ലാത്ത സര്‍വീസ് ആണ് അത് മറ്റു പലരുടെയും മുട്ടിടിപ്പിച്ചു എന്നത് സത്യം,ഇതുവരെ നമ്മളെ ചൂഷണം ചെയ്തിരുന്ന ഒരു വിഭാഗത്തോടുള്ള പ്രതിഷേധ സൂചകമായും ചിലര്‍ ജിയോ യിലേക്ക് മാറുന്നു.
ഇതുമായി ബന്ധപ്പെട്ട കുറെ ഊഹ പോഹങ്ങളും നിലവിലുണ്ട്,ഇതില്‍ ചിലത് ഉണ്ടാക്കിയത് ആരാണ് എന്നും എന്ത് ഉദ്ധേശത്തോടെയാണ് എന്നും അതിന്റെ സ്വഭാവം കണ്ടാല്‍ നമുക്ക് മനസ്സിലാകും.ആ വിഷയവും നമുക്കിവിടെ വിശദമായി ചര്‍ച്ച ചെയ്യാം.
അതിനു മുന്പായി ജിയോ സിം എങ്ങനെ ലഭിക്കും എന്ന് നോക്കാം,ഇപ്പോള്‍ ജിയോ സിം ലഭിക്കുന്നതിനു പല സ്ഥലങ്ങളിലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്,ആവശ്യത്തിനു അനുസരിച്ച് സിം നല്‍കാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതും സത്യമാണ്. ബെന്ഗലൂരു പോലെയുള്ള സിറ്റികളില്‍ റിലയന്‍സ് ഡിജിറ്റല്‍ /റിലയന്‍സ് എക്സ്പ്രസ്സ് എന്നിവിടങ്ങളില്‍ സിം ലഭ്യമാണ്.പലയിടത്തും നീണ്ട ക്യുകള്‍ ഉണ്ടെങ്കിലും (ലേഖകന്‍ സിം ഒപ്പിച്ചത് ഹോസുര്‍ റോഡ് ലെ ഹോസ റോഡ് നു അടുത്തുള്ള റിലയന്‍സ് ഷോ റൂമില്‍ നിന്നാണ് ഒന്നര മണിക്കൂറില്‍ സിം കയ്യില്‍,മൂന്ന് മണിക്കൂറില്‍ ആക്ടിവ് ആയി).
കയ്യില്‍ കരുതേണ്ടത് എന്തെല്ലാം ? സിം കാര്‍ഡ് ലഭിക്കാന്‍ എന്തെല്ലാം വേണം ?
നിങ്ങളുടെ കയ്യില്‍ 4G മൊബൈല്‍ ഉണ്ടോ? ഉണ്ടെങ്കില്‍ മൈ ജിയോ (My Jio) എന്നൊരു ആപ് പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുക,അതില്‍ ലോഗിന്‍ ചെയ്തു ഒരു കൂപന്‍ കോഡ് ജനറേറ്റ് ചെയ്യുക,ഒരു സ്ക്രീന്‍ ഷോട്ട് എടുത്തു മൊബൈലില്‍ വക്കുക.
കയ്യില്‍ അധാര്‍ കാര്‍ഡ് കരുതുക,ഇത്രയും ഉണ്ടെങ്കില്‍ നിങ്ങള്ക്ക് ജിയോ സിം ലഭിക്കും.
മൈ ജിയോയിൽ നിന്ന് എന്തിനാണ് കോഡ് ജെനറേറ്റ് ചെയ്യുന്നത് ? അത് സിമ്മുമായി മൊബൈലിനെ ലോക്ക് ചെയ്യുമോ ?
കോഡ് ജനറേറ്റ് ചെയ്യുന്നത് ഡിസംബർ 31 വരെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന പ്രോമോഷൻ ഓഫറിന് വേണ്ടി മാത്രമാണ്, ഇതേ സിം മറ്റൊരു മൊബൈലിൽ ഇട്ടാൻ പ്രൊമോഷൻ ഓഫർ ലഭിക്കുകയില്ല.
ഓഫർ കാലാവധിയിൽ ഡാറ്റ സൗജന്യമാണോ ?
ഓഫർ കാലാവധി തീരുന്നതുവരെ ഡാറ്റ സൗജന്യമാണ്.
ആജീവനാന്തം സംസാരം സൗജന്യമാണോ ?
ഇതിന് മറുപടി പറയുന്നതിന് മുൻപ് കുറച്ച് ചരിത്രം ,മൊബൈൽ ആരംഭിക്കുന്ന കാലത്ത് സംസാരിക്കുക എന്നതായിരുന്നു ഇതിന്റെ ആവശ്യം, എന്നാൽ റിലയൻസ് ജിയോ ഒരു 4G ഡാറ്റ നെറ്റ് വർക്ക് മാത്രമാണ്, ആദ്യകാലത്തെ സംസാര സൗകര്യം ഇതിൽ ലഭ്യമല്ല. നിങ്ങളുടെ സംസാരം ,ഡാറ്റ സർവ്വീസിലൂടെ വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത് എന്നു വച്ചാൽ സകൈപ്പ് എല്ലാം ചെയ്യുന്നതു പോലെ ഒരു സംവിധാനം.
ഒന്നുകിൽ VOLTE (വോയ്സ് ഓവർ എൽ ടി ഇ ) എന്ന സാങ്കേതിക വിദ്യ നിങ്ങളുടെ മൊബൈലിൽ ഉണ്ടായിരിക്കണം അല്ലെങ്കിൽ ” ജിയോ ചാറ്റ് ” എന്ന ആപ് ഡൗൺലോഡു ചെയ്താലും മതി.
എന്റെ അനുഭവം വച്ച് സംസാര ആവശ്യത്തിന് ജിയോ സിം ഉപയോഗിക്കാതിരിക്കുക, ഡാറ്റ സ്പീഡിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം പലപ്പോഴും കാൾ മുറിയുന്നുണ്ട്.സാങ്കേതികവിദ്യ പുതിയതാണെങ്കിലും മറ്റു മൊബൈൽ നെറ്റ് വർക്കുമായി കണക്റ്റ് ആകാൻ പലപ്പോഴും സമയമെടുക്കുന്നു. അതു കൊണ്ട് തന്റെ വോയ്സ് ആവശ്യത്തിന് ഇപ്പോൾ തന്നെ ജിയോ എടുക്കാതിരിക്കുന്നതാണ് നല്ലത്.
എന്നാൽ റിലയൻസ് ജിയോ യും ബി എസ് എൻ എല്ലും തമ്മിൽ കുറച്ച് ദിവസം മുമ്പ് ഒപ്പിട്ട കരാർ പ്രതീക്ഷയുളവാക്കുന്നു.ബി എസ് എൻ എല്ലിന്റെ 2G കാൾ സൗകര്യം ജിയോക്ക് ഉപയോഗിക്കാം പകരം ജിയോയുടെ 4G സൗകര്യം ബി എസ് എൻ എല്ലിനും ലഭിക്കും .
ഇത് നിലവിൽ വന്നാൽ കാൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാം.
യഥാർത്ഥ ഡാറ്റ സ്പീഡ് എത്രയുണ്ട് ? പരസ്യത്തിൽ പറയുന്നത് എല്ലാം ശരിയാണോ ?
സാധാരണ 4 G ഡാറ്റ സ്പീഡ് എന്നു പറയുന്നത് 1 Gbps ഡൗൺലോഡ് സ്പീഡും 500 Mbps അപ് ലോഡ് സ്പീഡുമാണ് മാക്സിമം കാണിക്കാറുള്ളത്.
എന്നാൽ ട്രായി (TRAI) യുടെ മൈ സ്പീഡ് ആപ് ഉപയോഗിച്ച് ,ബെംഗളൂരുവിലെ സാൻഡൽ സോപ്പ് ഫാക്ടറി മെട്രോയിൽ വച്ച് ടെസ്റ്റ് ചെയ്തപ്പോൾ ലഭിച്ച സ്പീഡിന്റെ സ്ക്രീൻ ഷോട്ട് ഇവിടെ ചേർക്കുന്നു.13.75 Mbps ഡൗൺലോഡ് സ്പീഡും 7.91 Mbps അപ് ലോഡ് സ്പീഡും രാവിലെ നേരത്ത് ലഭിക്കുകയുണ്ടായി.
ജിയോ സിം കാർഡ് വാങ്ങി ഉപയോഗിച്ചതിന് ശേഷം അതേ സ്ലോട്ടിൽ ലോക്ക് ആകുന്നു, പിന്നീട് നിങ്ങൾക്ക് മറ്റൊരു സിം അതേ സ്ലോട്ടിൽ ഉപയോഗിക്കാൻ കഴിയില്ല ,പിന്നീട് നിങ്ങൾ ജിയോയുടെ അടിമയാകുകയല്ലാതെ നിവൃത്തിയില്ല. ഓഫർ കഴിഞ്ഞാലും ജിയോ ഉപയോഗിക്കുകയേ നിവൃത്തിയുള്ളൂ ,എന്ന ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു.
പമ്പരവിഡ്ഢിത്തം എന്നേ ഈ വിഷയത്തിൽ പറയാൻ ആഗ്രഹിക്കുന്നുള്ളൂ. നമ്മുടെ അനുമതിയില്ലാതെ മറ്റൊരാൾക്കും ഒരു സിമ്മിനെ നമ്മുടെ മൊബൈലുമായി ലോക്ക് ചെയ്യാൻ സാദ്ധ്യമല്ല. സർവ്വീസ് പ്രൊവൈഡറിൽ നിന്ന് വാങ്ങുന്ന മൊബൈലിൽ അവർ ചിലപ്പോൾ അങ്ങനെ ചെയ്തെന്നിരിക്കും ,പക്ഷേ മൊബൈൽ നിങ്ങളുടേതാണെങ്കിൽ ജിയോയുടെ കേസിൽ ഒരു സിമ്മും ലോക്ക് ചെയ്യപ്പെന്നില്ല.
ഇനി ലേഖകന്റെ അനുഭവം കൂടിയെഴുതാം , രണ്ടു സിമ്മുള്ള മൊബൈലിൽ രണ്ടാം സ്ലോട്ടിൽ ഞാൻ ഇത്രയും കാലം ഉപയോഗിച്ചിരുന്ന ബി എസ് എൻ എൽ സിം മാറ്റിയാണ് ജിയോ ഇട്ടത് ,കഴിഞ്ഞ രണ്ടാഴ്ചയിൽ ഒരഞ്ചു പ്രാവശ്യമെങ്കിലും ജിയോ സിം മാറ്റി ബി എസ് എൻ എൽ സിം ഇട്ട് ഞാൻ വിളിച്ചിട്ടുണ്ട് ,ഒരു പ്രശ്നവുമില്ല.
ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടാക്കുന്നവർ ആരാണെന്നും ലക്ഷ്യം എന്താണ് എന്ന് എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുമല്ലോ ! ഇന്റർനെറ്റിൽ വരുന്ന ഇതുപോലുള്ള വ്യാജ വാർത്തകളുടെ സത്യം അറിയാൻ ആഗ്രഹമുണ്ടോ. നിങ്ങൾ അൽഭുതപ്പെട്ടു പോകും ഞങ്ങളുടെ മലയാളം ബ്ലോഗ് സന്ദർശിക്കുക
ഓഫർ പിരിയഡിന് ശേഷം താരിഫ് കൂട്ടാനുള്ള സാദ്ധ്യതയില്ലേ ?
അങ്ങനെയൊരു സാദ്ധ്യത തള്ളിക്കളയുന്നില്ല എന്നാൽ ഇപ്പോൾ ജിയോ പ്രഖ്യാപിച്ചിട്ടുള്ള ഡാറ്റ പ്ലാനുകൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ആകർഷണീയമാണെന്നും അഭിപ്രായമില്ല ,4 GB 499 രൂപക്ക് 28 ദിവസത്തേക്ക് ആകർഷണീയമായി തോന്നി.
അർദ്ധരാത്രി അൺലിമിറ്റെഡ് എന്ന് പറയുന്നത് രാത്രി 2 മണി മുതൽ 5 മണി വരെയാണ് എന്നത് ഓർക്കുക.
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള താരിഫ് പ്ലാൻ ഇവിടെ ചേർക്കുന്നു,
ഓഫർ പിരിയഡിന് ശേഷം ഇഷ്ടപ്പെട്ടില്ലെങ്കിൽ നമ്പർ പോർട്ട് ചെയ്യുക.
ഈ ലേഖനത്തിന്റെ ലക്ഷ്യം ? ഉദ്ദേശം ?
പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തിരുത്തുക എന്നത് മാത്രമാണ് പ്രാഥമികമായിട്ടുള്ളത്.
പ്രചോദനം ഇതാണ്, ” ഓപ്പൺ നെറ്റ് വർക്ക് ” തരുന്നു എന്നവകാശപ്പെടുന്ന കമ്പനി കഴിഞ്ഞ മാസം തന്ന ബില്ല് രൂപ 2500 ആയിരുന്നു, ചോദ്യം ചെയ്തപ്പോൾ മറുപടി ഒട്ടും ഓപ്പൺ ആയിരുന്നില്ല. രണ്ട് മണിക്കൂർ ക്യൂവിൽ നിൽക്കാൻ ക്ഷമ തന്നതും ഇത്രയുമെഴുതാൻ പ്രചോദനമായതും ആ കമ്പനിയുടെ പ്രതിനിധിയോടുള്ള രോഷമായിരുന്നു.
മുകളിൽ എഴുതിയതെല്ലാം ലേഖകന്റെ അനുഭവങ്ങൾ മാത്രമാണ് ,റിലയൻസോ മറ്റേതെങ്കിലും കമ്പനിയോ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടല്ല ഇതെഴുതുന്നത്, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെടാതിരിക്കുക എന്നത് തന്നെയാണ് ലക്ഷ്യം.ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ വിവരങ്ങൾ അഭിപ്രായങ്ങൾ സംശയങ്ങൾ മലയാള ത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ താഴെ ചേർക്കുക. മറുപടി പറയാൻ ശ്രമിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.