ബെംഗളൂരു : ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും നമ്മ മെട്രോയിൽ സീറ്റു സംവരണം ചെയ്തു.ഓരോ ട്രൈനിലും ഇരുപതു വീതം, ഇന്നലെ മുതൽ ഇത് നടപ്പായി. അർഹരായ യാത്രക്കാർ ഇല്ലാത്ത പക്ഷം എല്ലാവർക്കും ഈ സീറ്റ് ഉപയോഗിക്കാം എന്നാൽ മുതിർന്നവരോ ശാരീരിക ആസ്വാസ്ഥ്യമുള്ളവരോ സ്ത്രീകളോ കയറുകയാണെങ്കിൽ സംവരണം ചെയ്ത സീറ്റ് അവർക്ക് വിട്ടുനൽകണം.
Read MoreDay: 22 August 2016
ആംനെസ്റ്റി വിവാദം: പ്രതിഷേധം പരമേശ്വരക്കെതിരെ; വിഷയം “കുട്ടിക്കളി” യല്ല കേന്ദ്ര സംസ്ഥാന നേതാക്കൾ ഇടപെടുന്നു.
ബെംഗളുരു: ഒരാഴ്ചയോളമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ആംനെസ്റ്റി വിവാദം പുതിയ ദിശയിലേക്ക്, ഇതുവരെ സംഘ പരിവാറിന്റെ വിദ്യാർത്ഥി സംഘടനയായ എ ബി വി പി നയിച്ചിരുന്ന പ്രക്ഷോഭം, ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ പ്രസ്താവനയോടെ ബി.ജെ.പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കൾ ഏറ്റെടുക്കുന്ന നിലയിലെത്തി. അധാർമികവും ഹീനവുമായ ലക്ഷ്യങ്ങളിലൂടെ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് അരുൺ ജെയ്റ്റ് ലി.രാജ്യം ഇത്രയേറെ വില നൽകിയിട്ടും ചില രാഷ്ട്രീയക്കാരുടെ ചിന്താഗതി ഇനിയും മാറിയിട്ടില്ലെന്ന് ജെഎൻ യു വിവാദം കൂടി പരാമർശിച്ച് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു. വിവാദ ജെൻ യു വിദ്യാർത്ഥികൾക്ക്…
Read Moreറിയോ ഒളിമ്പിക്സ് നു കൊടിയിറക്കം: ഇനി 2020 ല്‍ ജപ്പാനിലെ ജപ്പാനിലെ ടോക്കിയയില്‍
31 ാമത് വിശ്വകായികമേളയ്ക്ക് കൊടിയിറക്കം. ഇനി 2020 ല്‍ ജപ്പാനിലെ ജപ്പാനിലെ ടോക്കിയയില്‍ . വര്‍ണാഭമായ ചടങ്ങുകളോടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് സമാപനച്ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യക്കു റിയോ ഒളിമ്ബിക്സില്‍ ആദ്യ മെഡല്‍ സമ്മാനിച്ച സാക്ഷി മാലിക്കാണ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ ദേശീയപതാകയേന്തിയത്. ഒളിമ്ബിക് പതാക ടോക്കിയോ ഗവര്‍ണര്‍ യുറീക്കോ കോയിക്കെയ്ക്കു കൈമാറിയതോടെ റിയോ ഒളിംപിക്സിന് തിരശീല വീണു.
Read More“ഒത്തു പിടിച്ചാല്‍ സ്പെഷ്യല്‍ ട്രെയിനും പോരും” ഒന്ന് ശ്രമിച്ചു നോക്കിയാലോ? ഓണസദ്യ നാട്ടില്‍ കഴിക്കാലോ??
ബെന്ഗലൂരു : മലയാളികള്‍ ജാതി മത വര്‍ണ വര്‍ഗ ഭേദമന്യേ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം,തൂശനിലയില്‍ പതുകൂട്ടം കറികളും മായി പഴവും പായസവും പപ്പടവും ചേര്‍ത്തുള്ള ഉത്തര കേരളത്തിലാണെങ്കില്‍ ചിക്കനും ചേര്‍ത്തുള്ള ഒരു സദ്യ എല്ലാവരുടെയും ഗൃഹാതുരത്വത്തിന്റെ ഒരു ഭാഗമാണ് അത് സ്വന്തം അമ്മ സ്വന്തം കൈകൊണ്ടു വിളമ്പി തരുമ്പോള്‍ ..ഹോ ..തകര്‍ത്തു അല്ലെ ..സാധാരണ ഈ ഒരു സ്വപ്നവും മനസ്സില്‍ താലോലിച്ചു കൊണ്ടാണ് നമ്മളില്‍ നല്ലൊരു ശതാമാനവും ഇല്ലാത്ത ലീവ് ഉണ്ടാക്കി അവസാന നിമിഷങ്ങളില്‍ ഉറപ്പിച്ച ലീവ് ഉപയോഗപ്പെടുത്തി നാട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുന്നത്.ഇതുവരെ…
Read More