മെഡലുറപ്പിച്ച് പി.വി.സിന്ധു

റിയോ: ഇന്ന് നടന്ന സെമി ഫൈനലിൽ വിജയിച്ചു കൊണ്ട് ,ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി.സിന്ധു ഫൈനലിൽ കടന്നു, മെഡൽ ഉറപ്പിച്ചു. ജപ്പാൻ താരം ഒകോഹോരയെ 21-19 ,21-10 എന്ന സ്കോറിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപിച്ചത് . നാളെ വൈകുന്നേരം 7:30 ന് കരോളിനാ മരിനെ സിന്ധു ഫൈനലിൽ നേരിടും.

Read More

ഇല്ലത്ത് നിന്നിറങ്ങിയ സിദ്ധുവിന് അമ്മാത്ത് എത്താന്‍ കഴിഞ്ഞില്ല ;രാഷ്ട്രീയ ഭാവി ത്രിശങ്കുവില്‍ ;വലവിരിച്ചു കോണ്‍ഗ്രസ്‌.

ന്യൂഡല്‍ഹി:  ബി.ജെ.പി വിട്ട നവജ്യോത് സിങ് സിദ്ദുവിനെ പാര്‍ട്ടിയിലെടുക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ആ സാധ്യത ഇപ്പോള്‍ ഏറക്കുറെ അടഞ്ഞു. സിദ്ദു മുന്നോട്ട് വച്ച ഉപാധികള്‍ ആം ആദ്മി പാര്‍ട്ടി തള്ളിയതോടെ യാണിത്. ആസന്നമായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ നിര്‍ദേശിക്കണമെന്നാണ് സിദ്ദു മുന്നോട്ടുവച്ച പ്രധാന ആവശ്യം.ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവിന് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നായിരുന്നു രണ്ടാമത്തെ ആവശ്യം. എന്നാല്‍ സിദ്ദുവിന്റെ ഈ രണ്ട് ഉപാധികളും ആം ആദ്മി  തള്ളിക്കളഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്…

Read More

ഇതാണ് കുടിയന്മാര്‍ സ്വപ്നം കണ്ട കിണാശ്ശേരി;ഇനി ക്യു നിന്ന് മുഷിയേണ്ട മദ്യം ഓണ്‍ലൈനിലൂടെ; കുടിയന്മാര്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം

തിരുവനന്തപുരം: ഓണത്തിന് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനൊരുങ്ങി കണ്‍സ്യൂമര്‍ ഫെഡ്. ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കുന്നതെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അറിയിച്ചു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നേരിട്ട് വന്ന് മദ്യം വാങ്ങാനുള്ള അവസരമാരുക്കാനാണ് കണ്‍സ്യൂമര്‍ ഫെഡ് ഉദ്ദേശിക്കുന്നത്. മദ്യം നേരിട്ട് കൊണ്ടുവന്ന് കൊടുക്കുന്ന സംവിധാനം ഇപ്പോഴുണ്ടാകില്ല. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലഭിക്കുന്ന ബില്ലുമായെത്തി ഉപഭോക്താവിന് മദ്യം വാങ്ങാം. ഇതിന് പ്രത്യേക ചാര്‍ജും ഈടാക്കും. വിലകൂടിയ മദ്യമാകും ഓണ്‍ലൈന്‍ വഴി ലഭ്യമാകുക. ഔട്ട്ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പന കൂട്ടാനും കണ്‍സ്യൂമര്‍…

Read More

മുഖ്യ മന്ത്രിയും ദേവസ്വം ബോർഡ് പ്രെസിഡണ്റ്റും തമ്മിൽ തർക്കം

പമ്പ: ശബരിമല അവലോകനയോഗത്തിനിടെ മുഖ്യമന്ത്രിയും ദേവസ്വംബോര്‍ഡ് പ്രസിഡന്റും തമ്മില്‍ തര്‍ക്കം . വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശന സൗകര്യം നിര്‍ത്തലാക്കി തിരുപ്പതി മാതൃക സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ പ്രസിഡന്റ് എതിര്‍ത്തതോടെയാണ് തര്‍ക്കം ഉടലെടുത്തത്. പ്രയാര്‍ ഗോപാലകൃഷ്‌നിലെ രാഷ്ട്രീയമാണ് എതിര്‍പ്പിന് പിന്നിലെന്നും ഇത് കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു ശബരിമല അവലോകന യോഗത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുമ്പോള്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പമ്പയില്‍ ഉണ്ടായിരുന്നില്ല. സന്നിധാനത്തുനിന്നും വിളിച്ചുവരുത്തിയാണ് യോഗം തുടങ്ങിയത് . ഈ യോഗത്തിലാണ് തര്‍ക്കം ഉണ്ടായത്. ശബരിമല നട എല്ലാദിവസവും തുറക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തേയും ഭക്തരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതിനേയും…

Read More

അങ്ങനെ കേരള കോൺസുമെർ ഫെഡ് ഹൈടെക് ആയി .ഓൺലൈനായി മദ്യം ലഭ്യമാക്കും .ഓണക്കാലം മുതൽ സേവനം ലഭ്യമായി തുടങ്ങും

കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലകളില്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കുമെന്ന് ചെയര്‍മാന്‍ എം മെഹബൂബ്. ആദ്യഘട്ടത്തില്‍ 59 ഇനം മദ്യമാണ് ഓണ്‍ലൈന്‍ വഴി വില്‍പ്പനക്ക് ലഭ്യമാക്കുകയെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ വ്യക്തമാക്കി. ഇത്തവണത്തെ ഓണക്കാലം മുതൽ മദ്യവിൽപ്പന ഓൺലൈനിൽ ലഭ്യമാക്കുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ പറഞ്ഞു. വില്‍പന കൂടുമെന്ന് മാത്രമല്ല നല്ല ഉപഭോക്താക്കളെ ലഭിക്കുമെന്നും മെഹബൂബ് പറഞ്ഞു. സമൂഹത്തില്‍ ഉന്നതപദവി അലങ്കരിക്കുന്ന ഒരാള്‍ക്ക് ബിവറേജില്‍ വന്ന് മദ്യം വാങ്ങിപ്പോകാന്‍ മടിയുണ്ടാകും. അത്തരക്കാര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്രദമാകുമെന്നും മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കണ്‍സ്യൂമര്‍ഫെഡിന്റെ ലാഭകരമല്ലാത്ത 755 നന്‍മ സ്റ്റോറുകളും ലാഭകരമല്ലാത്ത ത്രിവേണി…

Read More

കമ്പനി എം.ഡി.തന്റെ ബിസിനെസ്സ് പാര്‍ട്ട്‌നര്‍ ആയ സഹപ്രവര്‍ത്തകയോട് ആവശ്യപ്പെട്ട പിറന്നാള്‍ സമ്മാനം എന്താണ് എന്ന് കേട്ടാല്‍ ഞെട്ടും?എം.ഡി.ക്ക് കിട്ടി മുട്ടന്‍ പണി.

ബെന്ഗളൂരു :മുന്‍പ് ഒരേ കമ്പനിയില്‍ ജോലി ചെയ്യുകയും പിന്നീട് അവിടെ നിന്ന് രാജിവച്ച് പുതിയ ബിസിനെസ് തുടങ്ങുകയും ചെയ്ത എം.ഡി.യും അദ്ധേഹത്തിന്റെ സഹപ്രവര്‍ത്തകയും ആണ് നമ്മുടെ കഥാപാത്രങ്ങള്‍,സഹ പ്രവര്‍ത്തകയെ ദീപ എന്ന് വിളിക്കാം (ശരിക്കുള്ള പേര് അല്ല),നഗരത്തില്‍ ബി.ടി.എം.സെക്കന്റ്‌ സ്റ്റേജ്ല്‍ രണ്ടുപേരും ചേര്‍ന്ന് ഒരു ഹെല്‍ത്ത്‌ കെയര്‍ കാര്‍ഡ്‌ന്റെ കമ്പനി നടത്തുന്നു, കമ്പനി ആരംഭിച്ച കാലത്ത് തന്നെ തന്നെ ലൈഗികചുവയോടെ ഉപദ്രവിക്കുന്നുണ്ട് എന്നാണ് ദീപ ബൊമ്മനഹള്ളി പോലിസനു കൊടുത്ത പരാതിയില്‍ പറയുന്നത്. ആദ്യം ദിവസം മുതല്‍ തന്നെ ഓഫീസില്‍ വച്ച് അനാവശ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുക…

Read More

ബെന്ഗളൂരു നഗരത്തിന്റെ ഏറ്റവും വൃത്തിയില്ലാത്ത മുഖമായ മാര്‍ക്കറ്റ്‌ മുഖം മിനുക്കുന്നു;കലാശിപ്പാളയം മാര്‍ക്കറ്റില്‍ അത്യാധുനിക സൌകര്യത്തോടു കൂടിയുള്ള 60 കോടിയുടെ ബസ്‌ ടെര്‍മിനല്‍.

ബെന്ഗളൂരു : നഗരത്തിന്റെ ഏറ്റവും ഭംഗിയുള്ള മുഖങ്ങള്‍ ആണ് എം.ജി.റോഡ്‌ ബ്രിഗേഡ് റോഡ്‌,മജെസ്ടിക് ബസ്‌സ്റ്റാന്റ് അങ്ങനെ പല സ്ഥലങ്ങളും,എന്നാല്‍ നമ്മുടെ നഗരത്തിന്റെ ഏറ്റവും മോശം മുഖം കാണണമെങ്കില്‍ ,വൃത്തിഹീനമായി കിടക്കുന്ന സ്ഥലം കാണണമെങ്കില്‍ കലാശിപ്പാളയം സന്ദര്‍ശിച്ചാല്‍ മതി.ഒരു മഴകൂടി ഉണ്ടെങ്കിലോ ഗംഭീരം. ഈ പേര് ദോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് നമ്മുടെ നഗരം,60 കോടി രൂപ മുടക്കി ബി.എം.ടീ.സി. കലാശിപ്പാളയത്ത് ബസ്‌ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നു,അത്യാധുനിക സൌകര്യത്തോടെ നാലു നിലയില്‍ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ഇതിന്റെ നിര്‍മാണ ഉത്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാവിലെ നടന്ന…

Read More

200 മീറ്റര്‍ ഉസൈന്‍ ബോള്‍ട്ട് ഫൈനലില്‍.

റിയോ: റിയോ ഒളിമ്പിക്‌സിലെ 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഫൈനലിൽ പ്രവേശിച്ചു. സെമിയില്‍ സീസണിലെ മികച്ച സമയത്തോടെ 19.78 സെക്കന്റില്‍ ഒന്നാമതായി ബോള്‍ട്ട് ഫിനിഷ് ചെയ്തു. അതേസമയം, അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിനും ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

Read More

ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സല്‍മാന്‍ ഖാന്‍ ഒരു ലക്ഷം രൂപ നല്‍കും

ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ബോളിവുഡ് നടന്‍ സല്‍മാന്‍ ഒരു ലക്ഷം രൂപ നല്‍കും. കായികതാരങ്ങള്‍ക്കുള്ള പ്രോത്സാഹനമായി ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സല്‍മാന്‍ ട്വിറ്റര്‍ വഴി അറിയിച്ചത്.റിയോ ഒളിംപിക്സിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡറാണ് സല്‍മാന്‍ ഖാന്‍

Read More

കോഴിക്കോട് – ബെംഗളൂരു റൂട്ടിലോടുന്ന സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്കു പരുക്ക്

കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ കോഴിക്കോട് – ബെംഗളൂരു റൂട്ടിലോടുന്ന സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്കു പരുക്ക്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്.

Read More
Click Here to Follow Us