ഇതാണ് കുടിയന്മാര്‍ സ്വപ്നം കണ്ട കിണാശ്ശേരി;ഇനി ക്യു നിന്ന് മുഷിയേണ്ട മദ്യം ഓണ്‍ലൈനിലൂടെ; കുടിയന്മാര്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം

തിരുവനന്തപുരം: ഓണത്തിന് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനൊരുങ്ങി കണ്‍സ്യൂമര്‍ ഫെഡ്. ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കുന്നതെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അറിയിച്ചു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നേരിട്ട് വന്ന് മദ്യം വാങ്ങാനുള്ള അവസരമാരുക്കാനാണ് കണ്‍സ്യൂമര്‍ ഫെഡ് ഉദ്ദേശിക്കുന്നത്. മദ്യം നേരിട്ട് കൊണ്ടുവന്ന് കൊടുക്കുന്ന സംവിധാനം ഇപ്പോഴുണ്ടാകില്ല.

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലഭിക്കുന്ന ബില്ലുമായെത്തി ഉപഭോക്താവിന് മദ്യം വാങ്ങാം. ഇതിന് പ്രത്യേക ചാര്‍ജും ഈടാക്കും. വിലകൂടിയ മദ്യമാകും ഓണ്‍ലൈന്‍ വഴി ലഭ്യമാകുക. ഔട്ട്ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പന കൂട്ടാനും കണ്‍സ്യൂമര്‍ ഫെഡ് തീരുമാനിച്ചിട്ടുണ്ട്. 59 ഇനം മദ്യം കൂടുതലായി വില്‍ക്കുമെന്നും ഇതിലൂടെ വരുമാനം കൂട്ടാനാണ് ലക്ഷ്യമെന്നും മെഹബൂബ് പറഞ്ഞു. പുതിയ തീരുമാനങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും. ഇപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നെന്ന സൂചന നേരത്തേ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് കണ്‍സ്യൂമര് ഫെഡിന്റെ ഓണ്‍ലൈന്‍ മദ്യവില്‍പന ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ എന്നാണറിയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ ഇന്ന് പറഞ്ഞിരുന്നു. മദ്യനയത്തില്‍ മാറ്റം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ മദ്യനയത്തില്‍ ടൂറിസം മേഖലയ്ക്ക് അനുകൂലമായ രീതിയില്‍ മാറ്റംവരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts