കൊച്ചി: കാലടി ശ്രീശങ്കര സര്‍വ്വകലാശാലയില്‍ ശങ്കരന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഇടത് സംഘടനകള്‍ പ്രതിഷേധത്തിലേക്ക്.എ ഐ എസ് എഫിന്റെ നേതൃത്വത്തിലാണ് പ്രധിഷേധം തുടങ്ങിയത് .ഇടതു അദ്ധ്യാപക സംഘടനകളും പ്രശ്നം ഏറ്റടുത്തുവെങ്കിലും ക്യാമ്പസ്സിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ഇ നിലപാടിനെ എതിർത്ത് രംഗത്തു വന്നു. ക്യാമ്പ്സിൽ ഹിന്ദുത്വ വിരുദ്ധ ദിനം ആചരിക്കുന്നു എന്ന പേരിൽ ബാനറുകളും പ്രത്യക്ഷപെട്ടു . ക്യാമ്പസ്സിന്റെ കവാടം പണിയുന്നത് ക്ഷേത്ര മാതൃകയിലാണെന്ന വാദവും ഇടതു സംഘടനകൾ ആരോപിക്കുന്നു .ഇവിടെ കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വവൽക്കരണം അടിച്ചു ഏൽപ്പിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഇതിനെ ഇടതു സംഘടനകൾ വിശേഷിപ്പിക്കുന്നത്
ശ്രീശങ്കരന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥാനത്തുള്ള സര്‍വ്വകലാശാലയില്‍ പോലും ശങ്കരന്റെ പ്രതിമ പാടില്ലെന്ന് പറയുന്നത് ഹൈന്ദവ ആചാര്യന്മാരോടുള്ള സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന് ആരോപിച്ചു എബിവിപി യും രംഗത്ത് എത്തി .സംഭവം വിവാദമായതോടെ പ്രതിമ സ്ഥാപിക്കും എന്ന് തന്നെയാണ് വി സി അറിയിച്ചിരിക്കുന്നത് .കോൺഗ്രസ്സും,ഇതിൽ ഇടതു സംഘടനകൾ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ് എന്നാണ് പ്രതികരിച്ചിരിക്കുന്നത് .ഇടതു സംഘടനകളുടെ പ്രതിഷേധത്തിനെതിരെ സ്ഥലം എം എൽ എ ,പി ടി തോമസും രംഗത്ത് വന്നു
Related posts
-
ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ ജയിലിന് മുന്നിൽ പൂക്കളുമായി സ്ത്രീകൾ
കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍... -
അമ്മയ്ക്ക് രാജി കത്ത് നൽകി ഉണ്ണി മുകുന്ദൻ
മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാർക്കോ 100... -
പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു; മൂന്നു പേരുടെ നില ഗുരുതരം
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. വെള്ളത്തില്‍ മുങ്ങിയ...